Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അന്നം ബ്രഹ്മം തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2018, 03:13 am IST
inSamskriti

ബ്രഹ്മാനന്ദവല്ലി രണ്ടാം അനുവാകം

അന്നാദ്‌വൈ പ്രജാഃ പ്രജായന്തേ യാഃ കാശ്ച പൃഥ്വീം

ശ്രിതാഃ അഥോ അന്നേനൈവ ജീവന്തി 

അഥൈനദപിയന്ത്യന്നതഃ

അന്നം ഹി ഭൂതാനാം ജ്യേഷ്ഠം തസ്മാത് 

സര്‍വ്വൗഷധമുച്യതേ

ഭൂമിയെ ആശ്രയിച്ചിരിക്കുന്ന എല്ലാ പ്രജകളും അഥവാ എല്ലാ ജീവജാലങ്ങളും അന്നത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഉണ്ടായതിനുശേഷം അന്നംകൊണ്ട് തന്നെ ജീവിക്കുന്നു. പിന്നെ ഒടുവില്‍ അന്നത്തില്‍ തന്നെ തിരികെ ലയിക്കുകയും ചെയ്യുന്നു. അന്നമാണല്ലോ ജീവികള്‍ക്ക് മുമ്പേ ഉണ്ടായത്. അതിനാല്‍ എല്ലാവര്‍ക്കും ഒരു ഔഷധമെന്ന് അന്നത്തെ പറയുന്നു.

ഭൂമിയിലെ സ്ഥാവര ജംഗമങ്ങളായ അല്ലെങ്കില്‍ ചര, അചരങ്ങളായ എല്ലാ ജീവികളും രസം മുതലായ രൂപത്തിലുള്ള അന്നത്തില്‍നിന്നാണ് ഉണ്ടായത്. അവ അന്നംകൊണ്ട് ജീവിച്ച് അന്നത്തില്‍തന്നെ ലയിക്കുന്നു. പ്രകൃതിയെയാണ് ഇവിടെ അന്നമായി പറഞ്ഞിരിക്കുന്നത്. ജഡ പ്രകൃതി അന്നമാണെന്ന് മറ്റ് ഉപനിഷത്തുകളിലും പറയുന്നുണ്ട്. അന്നമായ പ്രകൃതിതന്നെയാണ് ഉല്‍പ്പത്തിക്കും സ്ഥിതിക്കും ലയനത്തിനും കാരണമായത്. പുരുഷന്‍ കഴിക്കുന്ന അന്നമാണ് അതിന്റെ സാരരൂപമായ രേതസ്സായി മാറുന്നത്. ഈ രേതസ്സ് അഥവാ പുരുഷ ബീജമാണ് അടുത്ത സന്തതിയെ ഉണ്ടാക്കുന്നത്. പിറന്നുവീണവയ്‌ക്ക് നിലനില്‍ക്കണമെങ്കില്‍ അന്നം കഴിക്കണം. അവസാനം മരണശേഷം അന്നമായി മാറുന്നു. 

‘ജീവോ ജീവസ്യ ജീവനം’ എന്നാണ്. ഒന്ന് ചത്ത്  മറ്റൊന്നിന് വളമാകുന്നു. ഭക്ഷണമാകുന്നു. അങ്ങനെ ലയനവും അന്നത്തില്‍തന്നെ. ജീവജാലങ്ങളേക്കാള്‍ മുമ്പുണ്ടായതാണ് അന്നം. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഔഷധവുമാണ്.

സര്‍വ്വം വൈ തേളന്നമാപ്‌നുവന്തി യേളന്നം ബ്രഹ്‌മോപാ

സതേ അന്നം ഹി ഭൂതാനാം ജ്യേഷ്ഠം 

തസ്മാത് സര്‍വ്വൗഷധ

മുച്യതേ അന്നാദ് ഭൂതാനി ജായന്തേ ജാതാന്യന്നേന

വര്‍ദ്ധന്തേ അദ്യതേളത്തി ച ഭൂതാനി, 

തസ്മാദന്നം തദുച്യത ഇതി.

അന്നമാകുന്ന ബ്രഹ്മത്തെ ഉപാസിക്കുന്നവര്‍ എല്ലാ അന്നത്തേയും പ്രാപിക്കുന്നു. അന്നമാണല്ലോ ഭൂതജാലങ്ങള്‍ക്ക് മുമ്പുണ്ടായതും ശ്രേഷ്ഠമായതും. അതിനാല്‍ എല്ലാവര്‍ക്കും ഔഷധമാകുന്നുവെന്ന് പറയുന്നു. അന്നത്തില്‍ ജീവികള്‍ ഉണ്ടാകുന്നു. ജനിച്ചവ അന്നംകൊണ്ട് വര്‍ദ്ധിക്കുന്നു. ഭക്ഷിക്കപ്പെടുകയും ഭക്ഷിക്കുകയും െചയ്യുന്നതിനാല്‍ അതിനെ അന്നം എന്ന് വിളിക്കുന്നു.

അന്നത്തെ ബ്രഹ്മമെന്ന് കരുതുന്നവര്‍ക്കുള്ള ഫലത്തെയാണ് ഇവിടെ പറയുന്നത്. അന്നത്തെ ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ എല്ലാവക അന്നത്തേയും പ്രാപിക്കുന്ന. സര്‍വ്വാന്നപ്രാപ്തിയാണ് ഫലം. സര്‍വ്വ അന്നരൂപമായ ആത്മാവിനെ ഉപാസിക്കുമ്പോള്‍ സര്‍വ്വ അന്നം തന്നെയായി മാറും. ജീവികളേക്കാള്‍ ആദ്യമുണ്ടായതും ജീവികളെ ഔഷധം പോലെ രക്ഷിച്ച് നിലനിര്‍ത്തുന്നതും അന്നമാണ്.

നേരത്തെ പറഞ്ഞതിനെ വീണ്ടും ശക്തമായി ഉറപ്പിക്കാന്‍ ജീവികള്‍ അന്നത്തില്‍നിന്നും ഉണ്ടാകുന്നുവെന്നും അന്നത്താല്‍ വര്‍ധിക്കുന്നുവെന്നും ഒരിക്കല്‍ക്കൂടി പറയുന്നു. ജീവജാലങ്ങളാല്‍ കഴിക്കുന്നതുകൊണ്ടാണ് അന്നം എന്നു പറയുന്നത്. അദിക്കുക എന്നാല്‍ കഴിക്കുക എന്നര്‍ത്ഥം.  ആഹരിക്കുന്നതെന്തോ അത് അന്നം. ഇത് ജീവജാലങ്ങളെ കഴിക്കുന്നതുകൊണ്ടും അന്നം എന്നു പറയുന്നു. ഭക്ഷിക്കപ്പെടുകയും ഭക്ഷിക്കുകയും ചെയ്യുന്നതിനാല്‍ അന്നം എന്നതാണ് നിര്‍വചനം. അന്നം എന്നതിന് വ്യാകരണത്തില്‍ അദിക്കുന്നത് എന്നും അദിക്കപ്പെടുന്നത് എന്നും അര്‍ത്ഥം പറയാറുണ്ട്. ഇതി എന്ന വാക്ക് അവസാനത്തെ സൂചിപ്പിക്കാനാണ്. അതായത് അന്നമയ കോശ വിവരണം തീര്‍ന്നു.

ബൃഹദാരണ്യ ഉപനിഷത്തില്‍ ഈ പ്രപഞ്ചം മുഴുവന്‍ അന്നവും അന്നദവുമാണ് എന്ന് വാക്യമുണ്ട്. അന്നം ബ്രഹ്മമാണ് എന്ന് സാധാരണ ഉപയോഗിക്കാറുണ്ട്. അന്നത്തിന് ഉയര്‍ന്ന സ്ഥാനംതന്നെയാണുള്ളത്. വിശക്കുന്നവന് മുന്നില്‍ ദൈവം ഭക്ഷണത്തിന്റെ രൂപത്തിലാണല്ലോ അവതരിക്കുന്നത്.  അതുകൊണ്ട് അന്നം ബ്രഹ്മംതന്നെ. പക്ഷെ ഇവിടംകൊണ്ട് തീര്‍ന്നില്ല. ഇനിയും ഉയര്‍ന്നു ചിന്തിക്കേണ്ടതുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.