Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവത് സാക്ഷാത്കാരത്തിനു വേണ്ടുന്ന സാധനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2018, 02:15 am IST
in Samskriti

മനുഷ്യരുടെ മനസ്സും ഇന്ദ്രിയങ്ങളും പ്രവര്‍ത്തിക്കുന്നത് സത്വരജ സ്തമോഗുണങ്ങളെ ആശ്രയിച്ചാകയാല്‍, പരമപദ പ്രാപ്തിക്ക് വേണ്ടുന്ന അനുഷ്ഠാന ക്രമങ്ങളും വ്യത്യസ്ത രീതികളില്‍ തന്നെ ഭഗവാന്‍ നിര്‍ദ്ദേശിക്കുന്നു.

ധ്യാനേന- ‘ധ്യാനം’ എന്നത് ശബ്ദാദി വിഷയങ്ങളില്‍നിന്ന്, ചെവി മുതലായ ഇന്ദ്രിയങ്ങളെ പിന്തിരിപ്പിച്ച്, മനസ്സില്‍ നിയന്ത്രിച്ച് നിര്‍ത്തി, ആ മനസ്സിനെ എല്ലാത്തിനും ശക്തി പകര്‍ന്നുകൊടുക്കുന്ന പരമാത്മാവിനെ ഏകാഗ്രതയോടുകൂടി ചിന്തിച്ചുകൊണ്ടിരിക്കുക എന്നതാണ്. ഒരു പാത്രത്തിലുള്ള തൈലം മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുമ്പോള്‍ ഇടമുറിയാതെ, നിമിഷനേരം പോലും നിര്‍ത്താതെയായിരിക്കണം ആ ചിന്തനം. ഈ വിധത്തില്‍ ചിന്തിച്ചുകൊണ്ട്, ആറാം അധ്യായത്തില്‍ നിര്‍ദ്ദേശിച്ചവിധം യോഗം ശീലിച്ചുകൊണ്ട്, ചില യോഗികള്‍-ധ്യാനിക്കുന്നു.

ആത്മനാ ആത്മനി ആത്മാനം പശ്യന്തി

ആത്മനാ-തീവ്രമായ വൈരാഗ്യവും മോക്ഷേച്ഛയും നിമിത്തം പരിശുദ്ധമായ മനസ്സുകൊണ്ട് ആത്മനി-ഹൃദയമാകുന്നു പങ്കജത്തില്‍ ആത്മാനം-പരമാത്മാവായ ഭഗവാനെ, പശ്യന്തി-സാക്ഷാത്കരിക്കുന്നു. ഈ ജന്മത്തിലോ കഴിഞ്ഞ ജന്മങ്ങളിലോ പരമതത്ത്വശ്രവണവും മനനവും ചെയ്യാന്‍ സാധിച്ച സുകൃതികളായ ഉത്തമാധികാരികളായ വ്യക്തികള്‍ക്കു മാത്രമേ  ഈ ധ്യാനയോഗം ശീലിക്കാനുള്ള കഴിവ് ലഭിക്കുകയുള്ളൂ. ധര്‍മ്മിഷ്ഠരായ ആളുകള്‍ കൂടുതല്‍ ജനിക്കുന്ന കൃതയുഗത്തില്‍ മാത്രമേ ഈ ധ്യാനയോഗത്തിന് സാഹചര്യം ഉണ്ടാവുകയുള്ളൂ. ബ്രഹ്മാവും മരീചിമുതലായ പ്രജാപതിമാരും, സനകാദി യോഗികളും ഈ ധ്യാനയോഗത്തിലൂടെയാണ് ഭഗവാനെ സാക്ഷാത്കരിച്ചത് എന്ന് ആചാര്യന്മാര്‍ പറയുന്നു.

അന്യേ സാംഖ്യേന യോഗേന-

ധ്യാനയോഗം ശീലിക്കാന്‍ കഴിയാത്തവരും സാഹചര്യം ബുദ്ധി ഇവ ഇല്ലാത്തവരും ഈ പ്രപഞ്ചത്തിലുണ്ട്. അവര്‍ ഭഗവത് സാക്ഷാത്കാരം നേടുന്നത് സാംഖ്യയോഗം എന്ന ഉപായത്തിലൂടെയാണ്. സാംഖ്യയോഗം എന്നത് വേദവേദാന്തങ്ങള്‍ ഗുരുമുഖത്തില്‍ നിന്ന് ശ്രവിച്ച്, മനനം ചെയ്ത് സത്യമയതത്വം പരമാത്മാവായ ഭഗവാന്‍ മാത്രമാണ്, മറ്റെല്ലാം അസത്യമാണ്-പ്രകൃതിയും പ്രപഞ്ചവും താല്‍ക്കാലിക പ്രതിഭാസം മാത്രമാണ് എന്ന ജ്ഞാനം നേടുക എന്നതുതന്നെയാണ്. ഇതും യോഗം തന്നെ. ആത്മസാക്ഷാത്കാരത്തിന്റെ ഉപായം തന്നെയാണ്. വസിഷ്ഠന്‍ പരാശരന്‍, ഭൃഗു മുതലായ ഋഷി ഈ ജ്ഞാനയോഗചര്യയിലൂടെ ഭഗവത് സാക്ഷാത്കാരം സിദ്ധിച്ചവരാണ്.

അപരേ കര്‍മ്മയോഗേന- അശ്വമേധം, സൗത്രാമണി മുതലായ വൈദിക കര്‍മ്മങ്ങളുടെ ഫലം സ്വര്‍ഗം മുതലായ ലോകങ്ങളിലെത്തി അവിടങ്ങളിലെ ദിവ്യസുഖം അനുഭവിക്കുക എന്നതാണ്. അത്തരം ഫലങ്ങള്‍ ആഗ്രഹിക്കാതെ, യാഗാദികള്‍ ചെയ്താല്‍ ഹൃദയത്തിലെ കാമം മുതലായ മാലിന്യങ്ങള്‍ നശിച്ച് പരിശുദ്ധമായിത്തീരും. അത്തരം ഹൃദയന്മാര്‍ക്ക് ധ്യാനയോഗമോ ജ്ഞാനയോഗമോ ശീലിക്കാനുള്ള യോഗ്യത നേടാം ആ വഴികളിലൂടെ ആത്മസാക്ഷാത്കാരം നേടാം. മറ്റൊരു വിധത്തിലും കര്‍മ്മയോഗം അനുഷ്ഠിക്കാനും വര്‍ണങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കും വിധിക്കപ്പെട്ട കര്‍മ്മങ്ങളും ജീവിതയാത്രയ്‌ക്ക് അത്യാവശ്യമായ ലൗകികര്‍മ്മങ്ങളും, ഭഗവാന് ആരാധനയായിത്തീരുംവിധം അനുഷ്ഠിക്കുക-അതാണ്, കര്‍മ്മങ്ങള്‍ ഭഗവാനുമായി ബന്ധിപ്പിക്കുക എന്നതാണ്-കര്‍മ്മയോഗം. മൂന്നാം അധ്യായത്തിലെ 30-ാം ശ്ലോകത്തില്‍ ഭാഷ്യത്തില്‍ ശ്രീശങ്കരാചാര്യര്‍ തന്നെ ഈ കര്‍മ്മയോഗം വിശദീകരിച്ചിട്ടുണ്ട്. ”അധ്യാത്മ ചേതസാ- അഹം കര്‍ത്താ ഈശ്വരായ ഭൃത്യവത് കരോമി-ഇതി അനയാ ബുദ്ധ്യാ”= കര്‍മ്മം ചെയ്യുന്ന ഞാന്‍ ഈശ്വരനുവേണ്ടി. ഭൃത്യനെപ്പോലെ കര്‍മ്മങ്ങള്‍ ചെയ്യുന്നു-എന്ന ബുദ്ധിയോടുകൂടി- കര്‍മ്മങ്ങള്‍ ചെയ്യണം. ജനകരാജാക്കന്മാര്‍, നിമി മഹാരാജാവ്, ഭരത ചക്രവര്‍ത്തി മുതലായവര്‍ ഈ കര്‍മ്മയോഗം ശീലിച്ച് ഭഗവത് സാക്ഷാത്കാരം സിദ്ധിച്ചവരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.