മാവേലിക്കര: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നിരവധി മോഷണങ്ങള്‍ നടത്തിവന്ന മൂന്നു പേരടങ്ങുന്ന കവര്‍ച്ചാസംഘത്തെ മാവേലിക്കര സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. തിരുവനന്തപുരം അരുവിക്കര പ്ലാക്കോണം പുത്തന്‍വീട്ടില്‍ സജീര്‍ (38), കൊല്ലം പത്തനാപുരം വാഴത്തോപ്പ് മുത്തിപ്പാറ കിഴക്കതില്‍ ജയകുമാര്‍ (27), കൊല്ലം കൊട്ടാരക്കര കരിങ്ങന്നൂര്‍ മങ്ങാട്ട് പുത്തന്‍വീട്ടില്‍ മനു (48) എന്നിവരാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: