Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2018, 02:40 am IST
inEditorial

അടിസ്ഥാനവര്‍ഗത്തിന്റെ സമുദ്ധാരണം. അതാണ് ഇടതുപക്ഷത്തിന്റെ മുഖ്യലക്ഷ്യമെന്ന് കൊട്ടിഘോഷിക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷം ഒരുകാലത്തും ആഭിമുഖ്യം പുലര്‍ത്തിയത് അടിസ്ഥാന വര്‍ഗത്തോടല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കുമെന്നാണ്  രണ്ടുവര്‍ഷം മുന്‍പ് സിപിഎം നയിക്കുന്ന ഇടതുപക്ഷം വാഗ്ദാനം നല്‍കിയത്. ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാകുമെന്നായിരുന്നു വാഗ്ദാനം. 20 മാസം അധികാരം കയ്യാളിയിട്ടും ഒന്നും ശരിയാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല ഏറ്റവും പിന്നില്‍ നില്‍ക്കുന്ന പട്ടികവര്‍ഗക്കാര്‍ക്കായി നീക്കിവച്ച തുകപോലും യഥാവിധി ചെലവാക്കാന്‍ സര്‍ക്കാരിനായില്ല. നീക്കിവച്ച പണത്തിന്റെ പകുതിപോലും ചെലവാക്കാന്‍ സാധിച്ചിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് വകുപ്പുമന്ത്രി എ.കെ.ബാലന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചത്. കേന്ദ്ര- സംസ്ഥാന പദ്ധതികള്‍ക്കായി 716.90 കോടി വകയിരുത്തി. ചെലവഴിച്ചതാകട്ടെ 321.25 കോടിമാത്രം. 44.81 ശതമാനം. 100 ശതമാനം കേന്ദ്രത്തിന്റെ പണം കിട്ടുന്ന പദ്ധതികള്‍ക്കു പോലും പകുതിപ്പണമേ ചെലവിടാനായിട്ടുള്ളൂ. 

അട്ടപ്പാടിയില്‍ പട്ടികവര്‍ഗസമുദായാംഗമായ മധുവിനെ ഒരുകൂട്ടം ആള്‍ക്കാര്‍ പിടിച്ചുകെട്ടി മര്‍ദ്ദിച്ചുകൊന്ന സംഭവം മറക്കാറായിട്ടില്ല. ദിവസങ്ങളായി അന്നാഹാരം കഴിക്കാത്ത ഈ യുവാവ് കാട്ടില്‍ നിന്നും നാട്ടിലിറങ്ങിയതാണ് പ്രശ്‌നം. ഭക്ഷ്യ-ധാന്യങ്ങള്‍ മോഷ്ടിച്ചു എന്നതിനാണ് മധുവിനെ പിടിച്ചുകെട്ടി തല്ലിക്കൊന്നത്. ഒരു ദരിദ്രനായ വനവാസി എങ്ങിനെ പട്ടിണികിടന്നു? അതാണ് ഇവിടെ ഉയരേണ്ട മുഖ്യമായ ചോദ്യം. സമൂഹത്തിന്റെ ഏറ്റവും പിന്നില്‍ കഴിയുന്ന വനവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് മാസത്തില്‍ 35 കിലോഗ്രാം ഭക്ഷ്യധാന്യം കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ തുടങ്ങിയ അന്ത്യോദയ-അന്നയോജന പദ്ധതി പ്രകാരമാണിത്. ആ പദ്ധതി എന്തുകൊണ്ട് അട്ടപ്പാടി ഉള്‍പ്പെടെയുള്ള വനവാസികേന്ദ്രങ്ങളില്‍ നടപ്പിലായില്ല എന്നതാണ് കാതലായ ചോദ്യം. അതിനുവേണ്ടി അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ എവിടെ പോകുന്നു എന്ന് അന്വേഷിക്കേണ്ടതല്ലേ? ഇടത് ഭരണമായാലും വലത് ഭരണമായാലും വനവാസികളോടുള്ള സമീപനത്തില്‍ ഒരു വ്യത്യാസവുമില്ല. കേന്ദ്രം അനുവദിക്കുന്ന പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്ര പദ്ധതികളില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി മാത്രമാണ് ഭേദപ്പെട്ട നിലയില്‍ നടപ്പിലാക്കിയത്. പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ 30 കോടിയില്‍ 27 കോടിയും ചെലവിട്ടു. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അഞ്ചു കോടി വകയിരുത്തിയതില്‍ 2.7 കോടിയേ ചെലവഴിച്ചിട്ടുള്ളൂ. 

സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കാര്യമായ പണിയൊന്നും ചെയ്യാനില്ല. പ്രോജക്ട് റിപ്പോര്‍ട്ട്, എസ്റ്റിമേറ്റ്, ടെന്‍ഡര്‍ തുടങ്ങിയ നടപടി ക്രമങ്ങളൊന്നും പാലിക്കേണ്ടതില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന് ഒരു താത്പ്പര്യവുമില്ലെന്ന് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ വ്യക്തമാകുന്നു. 2016- 17 സാമ്പത്തികവര്‍ഷം 50 ശതമാനം കേന്ദ്രസഹായം കിട്ടുന്ന പദ്ധതികളുടെ 29 ശതമാനം മാത്രമാണ് ചെലവിട്ടത്. കേന്ദ്ര പദ്ധതികളുടെ ഗുണം കേന്ദ്രസര്‍ക്കാരിനു കിട്ടിയേക്കും  എന്ന സങ്കുചിത രാഷ്‌ട്രീയ ചിന്തയാണിതിനു പിന്നില്‍. പട്ടിണിപ്പാവങ്ങള്‍ക്കും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്കുമായി നീക്കിവയ്‌ക്കുന്ന പണം പോലും സങ്കുചിത ചിന്താഗതി നോക്കിമാത്രം കൈകാര്യം ചെയ്യുന്ന രാഷ്‌ട്രീയത്തിന് മനുഷ്യമുഖമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കിടക്കാന്‍ അടച്ചുറപ്പുള്ള വീടും ഭീതിയില്ലാതെ ജീവിക്കാനുള്ള സാഹചര്യവും ഒരുക്കാനുള്ള ബാധ്യത വിസ്മരിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നത്. പട്ടികവര്‍ഗക്കാരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുമെന്ന നിയമസഭാ തീരുമാനം പോലും പാലിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ കയ്യേറ്റക്കാരുടെ കാവലാളായി നില്‍ക്കുകയുമാണ്. ഇതില്‍ നിന്നും ഉയരുന്ന ചോദ്യം ഈ സര്‍ക്കാര്‍ നിലനില്‍ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നാണ്. സര്‍ക്കാരിന്റെ നിഷ്‌ക്രിയ സ്വത്തിനും പാവപ്പെട്ടവരോടുള്ള നിലപാടിനുമെതിരെ ജനവികാരം ഉയരുകതന്നെ വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.