Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാത്മാക്കളുടെ പാത പിന്തുടരുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2018, 02:05 am IST
inSamskriti

തൈത്തിരീയോപനിഷത്ത്-15

ശിഷ്യാനുശാസനം തുടരുന്നു

അഥ യദി തേ കര്‍മ്മ വിചികിത്സാ വാ വൃത്ത വിചികിത്സാ വാ സ്യാത്. യേ തത്ര ബ്രാഹ്മണാ: സം മര്‍ശിന: യുക്താ ആയുക്താ: അലൂക്ഷാ ധര്‍മ്മകാമാ: സ്യു: യഥാ തേ തത്ര വര്‍ത്തേരന്‍. തഥാ തത്ര വര്‍ത്തേഥാ : അഥാഭ്യാഖ്യാതേഷു. ഏഷ ആദേശ: ഏഷ ഉപദേശ: ഏഷാ വേദോപനിഷത്. ഏതദനുശാസനം. ഏവമു പാസിതവ്യം. ഏവമു ചൈതദുപാസ്യം.

ശ്രുതി, സ്മൃതി അനുസരിച്ചതുള്‍പ്പടെയുള്ള കര്‍മ്മങ്ങളിലോ ആചാരത്തിലോ  ഇനി നിനക്ക് സംശയം ഉണ്ടാവുകയാണെങ്കില്‍ അവിടെയുള്ള വിചാരശീലന്‍മാരായവരും. നിത്യ നൈമിത്തിക കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവരും മറ്റുള്ളവരാല്‍ പ്രേരിപ്പിക്കപ്പെടാത്തവരും ക്രൂര സ്വഭാവമില്ലാത്തവരും ധാര്‍മ്മികരുമായ ബ്രാഹ്മണര്‍ എങ്ങനെയാണോ ചെയ്യുന്നത് അതുപോലെ തന്നെ ചെയ്യണം.

ഇനി എന്തെങ്കിലും ദോഷമുണ്ടെന്ന് സംശയിക്കുന്ന ആളുകളുടെ കാര്യത്തിലും അവിടെയുള്ള വിചാരശീലരും പക്വതയുള്ളവരും മറ്റുള്ളവരുടെ പ്രേരണക്ക് വശംവദരാകാത്തവരും ക്രൂരതയില്ലാത്തവരും ധര്‍മ്മിഷ്ഠന്‍മാരുമായ ബ്രാഹ്മണര്‍ അനുഷ്ഠിക്കുന്നതു പോലെ വര്‍ത്തിക്കണം.

  ഇത് ആദേശം അഥവാ വിധിയാകുന്നു.ഇത് ഉപദേശമാകുന്നു.ഇത് വേദോപനിഷത്താണ് അല്ലെങ്കില്‍ വേദരഹസ്യമാണ്. ഇത് അനുശാസനമാണ്, എന്നു വച്ചാല്‍ ഈശ്വര വചനമാണ്. ഇപ്രകാരം ഉപാസിക്കേണ്ടതാണ്. ഉപാസിക്കേണ്ടതു തന്നെയാകുന്നു.

   ‘സത്യം വദ… ‘ മുതല്‍ ‘വര്‍ത്തേഥാ: ‘ വരെ പറഞ്ഞ അനുശാസനം  ആചാര്യന്‍, അച്ഛന്‍ തുടങ്ങിയവര്‍ ശിഷ്യര്‍ക്കോ മക്കള്‍ക്കോ നല്‍കുന്ന ഉപദേശമാണ്. ഇതിനെ വേണ്ട വിധത്തില്‍ ഉള്‍ക്കൊണ്ട് പാലിക്കുക വേണം.  നമ്മുടെ ചുമതലകളെക്കുറിച്ചും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും ആചാരങ്ങളെ സംബന്ധിച്ചും  പല സംശയങ്ങളുണ്ടാകും. ഇത്തരം അവസരങ്ങളില്‍ മഹാത്മാക്കളായ ആളുകളുടെ പാതയെ പിന്തുടരണം. അവര്‍ എങ്ങനെ പെരുമാറുന്നുവെന്ന് നോക്കി അതുപോലെ പെരുമാറണം. നാം മാതൃകയാക്കുന്നവര്‍ 

നന്നായി ചിന്തിക്കുന്നവരും കര്‍മ്മം ചെയ്യുന്നതില്‍ താല്പര്യമുള്ളവരുമാകണം. സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്നവരും ക്രൂരതയില്ലാത്തവരും ധാര്‍മ്മിക ജീവിതം നയിക്കുന്നവരുമാകണം.

ബ്രാഹ്മണര്‍ എന്ന് പറഞ്ഞത് ജാതിയെയല്ല. ശ്രേഷ്ഠതയെയാണ്. ദോഷ ആരോപണത്തിന് വിധേയരായവരോട് എങ്ങനെ പെരുമാറും എന്നതിനും  മഹത്തുകളായവര്‍ തന്നെയാണ് മാതൃക. അവര്‍ ചെയ്യുന്നതു പോലെ ചെയ്യക.മഹാന്‍മാരുടെ വാക്കും പ്രവൃത്തിയുമാണ് ഏത്  സന്ദിഗ്‌ദ്ധ ഘട്ടത്തിലും നമുക്ക് സ്വീകരിക്കാവുന്നത്.

   ഇവയെല്ലാം വളരെ പ്രധാനപ്പെട്ടതായതിനാലാണ് വേദ രഹസ്യമെന്നും ഈശ്വരവചനമെന്നും മഹാത്മാക്കളുടെ നിര്‍ദ്ദേശമെന്നുമെല്ലാം പറഞ്ഞത്. ധാര്‍മ്മിക ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് ഈ അനുശാസനം.ഇവ ജീവിതത്തില്‍ പകര്‍ത്തുക തന്നെ വേണം. അതാണ് ശരിയായ ഉപാസന. ആദരത്തിനെ കാണിക്കാനാണ് രണ്ടു തവണ പറഞ്ഞത്.

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെ

ആചാര്യനാണ് ലേഖകന്‍ 

ഫോണ്‍ 9495746977)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.