കുട്ടനാട്: എസ്എന്‍ഡിപി 1825ശാഖ തെക്കേക്കര -പുന്നക്കുന്നം ഒന്നാങ്കര ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മീനപ്പൂയ മഹോത്സവത്തിന് 21ന് തുടക്കം. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വര്ക്കലശിവഗിരിമഠത്തിലെ സുഗതന് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ്,പൂമൂടല്‍, 22ന് 8ന് പൊങ്കാല. 24ന് വൈകിട്ട് 5.30ന് കുട്ടനാട് സിവില്സ്റ്റേഷന് സമീപത്ത് നിന്നും ശ്രീമുരുക താലപ്പൊലി സംഘം തേക്കേക്കര വടക്ക് ഭാഗക്കാരുടെയും പുന്നക്കുന്നം എസ്എന്‍ ഭക്തസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പുന്നക്കുന്നം റോഡ് മുക്കില്‍ നിന്നും താലപ്പൊലി വരവ്,വൈകിട്ട് 7.30ന് ദൃശ്യാവിഷ്കാരം, 25ന് വൈകിട്ട് 5.30ന് തെക്കേക്കര പടിഞ്ഞാറ് എസ്എന്‍ ഭക്തസംഘത്തിന്റെ താലപ്പൊലി വരവ്. 26ന് വൈകിട്ട് 5.30ന് ശ്രീസുബ്രഹ്മണ്യഭക്തസംഘം തെക്കേക്കര തെക്കുംഭാഗം വക താലപ്പൊലി വരവ്,രാത്രി 8ന് പള്ളിവേട്ട പുറപ്പാട്,27ന് വൈകിട്ട് 5ന് ആറാട്ട് പുറപ്പാട്,5.30ന് ആറാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: