Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാടിന്റെ കൂട്ടുകാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 02:35 am IST
inVaradyam

ഫലം  ആഗ്രഹിക്കാതെ കര്‍മ്മം ചെയ്യുക എന്നത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ഒരുകൂട്ടം മഹിളകള്‍ ഇടുക്കിയിലെ പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായുണ്ട്. ഒന്നര പതിറ്റാണ്ടായി ഒരു രൂപ പോലും പ്രതിഫലം കൈപറ്റാതെ ദിവസവും കാടിന്റെ കാവലാളാകുന്നവര്‍. പേരും പെരുമയും ആഗ്രഹിക്കാതെ നിസ്വാര്‍ത്ഥ സേവനം ദിനചര്യയാക്കിയ നൂറോളം വനിതകളുടെ കൂട്ടായ്‌മയാണ് ‘വസന്ത സേന’ എന്ന വനത്തിലെ വനിതാ കാവല്‍ക്കാര്‍. 

ചെയ്യുന്ന പ്രവൃത്തി സാമൂഹ്യ നന്മയ്‌ക്കുവേണ്ടിയായതുകൊണ്ടുതന്നെ അവരുടെ സേവനം രാജ്യത്തെ മറ്റു വന്യജീവി സങ്കേതങ്ങള്‍ക്കു മാതൃകയാണെന്ന് പറയാതെ വയ്യ. 2002 ഒക്ടോബറിലാണ് ഇന്ത്യ ഇക്കോ ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ വസന്തസേന എന്ന പേരില്‍ വീട്ടമ്മമാര്‍ അംഗങ്ങളായ വന സംരക്ഷണ സേന രൂപം കൊണ്ടത്. 

വന്യജീവി സങ്കേതങ്ങളുടെ സാമൂഹ്യ സംരക്ഷണം, വനാതിര്‍ത്തിയോട് ചേര്‍ന്ന് ജീവിക്കുന്ന കുടുംബങ്ങളുടെ ഉപജീവനം തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. പൂര്‍ണമായും സൗജന്യ സേവനം നല്‍കുന്നതിന് നൂറില്‍പരം വനിതകള്‍ ഇതില്‍ പങ്കാളികളായി. എല്ലാ ദിവസവും രാവിലെ പത്തുമണിയോടെ തേക്കടി റേഞ്ച് ഓഫീസ് പരിസരത്ത് എത്തുന്ന ഇവര്‍ അവിടെ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററില്‍ ആദ്യം ഹാജര്‍ രേഖപ്പെടുത്തും. പിന്നീട് നാല് മുതല്‍ എട്ടുപേര്‍ വരെ അടങ്ങുന്ന ചെറു സംഘങ്ങളായി വനത്തിനുള്ളിലേക്ക് പോകും. 

ഉച്ചഭക്ഷണം പോലും ഇവര്‍ വീട്ടില്‍ നിന്ന് കൊണ്ടുവരും. പ്രധാനമായും ചന്ദനമരങ്ങള്‍ കൂടുതലായുള്ള ഭാഗങ്ങളിലാണ് ഇവര്‍ പട്രോളിങ് കേന്ദ്രീകരിക്കുന്നത്. വനത്തിനുള്ളില്‍ അപരിചിതരെ കണ്ടാല്‍ കാരണം തിരക്കിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കും.

ചന്ദനമര മോഷണത്തിന് തടയിടാനായി

വസന്തസേന പട്രോളിങ് ആരംഭിച്ചതിനു ശേഷം ചന്ദനമരങ്ങളുടെ മോഷണം വലിയ തോതില്‍ തടയാന്‍ സാധിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. വൈകുന്നേരം മൂന്ന് മണിയോടെ തിരികെ എത്തുന്ന വനിതാ സംഘങ്ങള്‍ അവരുടെ അനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ചും പ്രധാന വിവരങ്ങല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയും പിരിഞ്ഞ് പോകുന്നു. ഏറെ സന്തോഷത്തോടെയാണ് ഈ ജോലി ചെയ്യുന്നതെന്നും പ്രതിഫലം വാങ്ങാത്തതിനാല്‍ വലിയ ആത്മസംതൃപ്തി ലഭിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. കൂടുതല്‍ വനിതകളെ ഈ രംഗത്തേയ്‌ക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ തങ്ങളാലാകും വിധത്തിലുള്ള ശ്രമവും ഇവര്‍ നടത്തുന്നു. സംരക്ഷണം കൂടാതെ വനത്തിനുള്ളിലെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം ലക്ഷ്യമാക്കി പേപ്പര്‍ ക്യാരി ബാഗുകളുടെ നിര്‍മ്മാണ യുണിറ്റ് വസന്തസേന ആരംഭിച്ചെങ്കിലും വന്‍കിട കമ്പനികളുടെ കിട മത്സരത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. ഉറവ് എന്ന പേരിലുള്ള സന്നദ്ധ സംഘടനയുടെ പരിശീലനത്തോടെ പൂച്ചെടി കമ്പുകള്‍ കൊണ്ട് കര കൗശല വസ്തുക്കളുടെ നിര്‍മാണവും മുമ്പ് സേനയിലെ മഹിളകള്‍ നടത്തിയിരുന്നു. പ്രായാധിക്യവും മറ്റു വ്യക്തിപരമായ കാരണങ്ങളും ചിലരെയെങ്കിലും സേനയില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ടെകിലും ഭൂരിഭാഗം പേരും ഇപ്പോഴും സജീവമാണ്. 

തേടിയെത്തി ബഹുമതികള്‍

വസന്തസേനയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന് അന്താരാഷ്‌ട്ര തലത്തില്‍ ഉള്‍പ്പടെ പല ബഹുമതികളും ഇതിനകം ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നിന്നെത്തിയ പരിസ്ഥിതി പ്രവര്‍ത്തകയായ റൂത്ത ഇവരുടെ നിസ്വാര്‍ത്ഥ സേവനം തിരിച്ചറിഞ്ഞ് 40,000 രൂപ സമ്മാനം നല്‍കി. ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള അമൃത ദേവി ബിഷ്ണോയി അവാര്‍ഡ്, പി.വി. തമ്പി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് എന്നീ ബഹുമതികളും ഇവര്‍ക്ക് ലഭിച്ചു. 

2017 നവംബറില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ ഇവരുടെ പ്രവര്‍ത്തനം അറിഞ്ഞ് നേരിട്ടെത്തി അഭിനന്ദിച്ചു. തേക്കടിയില്‍ നടന്ന ദേശീയ തലത്തിലുള്ള ഉന്നത വനപാലകരുടെ യോഗത്തിലും അദ്ദേഹം ഇത് ചൂണ്ടികാട്ടി മറ്റിടങ്ങളിലും മാതൃകയാക്കാന്‍ നിര്‍ദ്ദേശിച്ചു.

കാട് വരും തലമുറക്കായി നില നിര്‍ത്താന്‍ തങ്ങളാലാകും വിധം ഓരോ പൗരനും നിസ്വാര്‍ത്ഥ സേവനം ചെയ്ത് മാതൃകയാകണം എന്നതാണ് വസന്തസേന പ്രവര്‍ത്തകര്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.