Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാണുന്നില്ല, കരിമണല്‍ തരുന്ന വിഭവശക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2018, 02:55 am IST
inVicharam

ലോകത്തേറ്റവും മികച്ചതും 60 ശതമാനം ധാതുക്കളുടെ കലവറയുമായ കരിമണല്‍ ശേഖരമാണ് ചവറയിലുള്ളത്. പന്മന പഞ്ചായത്ത് പ്രദേശത്താണ് ഏറ്റവുമധികം കരിമണലുള്ളത്. 

ഏകദേശം 80 ദശലക്ഷം ടണ്‍ ഇല്‍മനൈറ്റ് അടങ്ങിയ ധാതുമണലാണ് ചവറയുടെ തീരപ്രദേശത്തുള്ളത്. തെക്കന്‍കേരളത്തിലെ കരിമണല്‍ ധാതുക്കളില്‍ പ്രധാനപ്പെട്ടത് ഇല്‍മനൈറ്റാണ്. ആറ്റമിക് മിനറല്‍സ് ഡയറക്‌ട്രേറ്റും ഇത് ശരിവയ്‌ക്കുന്നു. ഇല്‍മനൈറ്റ്, റൂട്ടൈല്‍ എന്നിവ സംസ്‌കരിച്ചെടുക്കുന്ന ടൈറ്റാനിയവും അതിന്റെ സംയുക്തങ്ങളും വളരെയേറെ വ്യവസായങ്ങള്‍ക്ക് അസംസ്‌കൃതവസ്തുവാണ്. പെയിന്റ്, പ്ലാസ്റ്റിക്, അച്ചടിമഷി, തുണി, റബ്ബര്‍, കളിമണ്‍ തുടങ്ങി വിവിധ വ്യവസായങ്ങള്‍ക്ക് ടൈറ്റാനിയം ഡയോക്‌സൈഡ് സുപ്രധാനഘടകമാണ്. ഉപഗ്രഹപേടകങ്ങളും അന്തര്‍വാഹിനികളും വിമാനവും മിസൈലും ബുള്ളറ്റ്പ്രൂഫ് സാമഗ്രികളും പേസ്‌മേക്കറുമെല്ലാം നിര്‍മിക്കാന്‍ ഇതാവശ്യമണ്. ലോഹങ്ങള്‍ മുറിക്കാനും മിനുസപ്പെടുത്താനും വേണ്ടിയുള്ള ഉപകരണങ്ങള്‍, ഡീസല്‍ എഞ്ചിന്‍, ഇന്‍സുലേഷന്‍ സാമഗ്രികള്‍, സീലുകള്‍, പമ്പിന്റെ സ്‌പെയര്‍പാര്‍ട്‌സുകള്‍ എന്നിവ നിര്‍മിക്കാനും ഉപയോഗിക്കുന്നു.

മിനറല്‍ സെപ്പറേഷന്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇല്‍മനൈറ്റ്, ടൈറ്റാനിയം പ്ലാന്റ് എന്നറിയപ്പെടുന്ന കെഎംഎംഎല്‍ കമ്പനിയിലെ ഇല്‍മനൈറ്റ് ബെനഫിക്കേഷന്‍ പ്ലാന്റില്‍ എത്തിക്കുന്നു. ഇവിടെ വിവിധ പ്രക്രിയകളിലൂടെ സംസ്‌കരിച്ച് ഇതില്‍നിന്നും സിന്തറ്റിക് റൂട്ടൈലും ടൈറ്റാനിയം ഡയോക്‌സൈഡും ഉണ്ടാക്കുന്നു. ഒരുടണ്‍ ടൈറ്റാനിയം ഡയോക്‌സൈഡ് നിര്‍മിക്കാന്‍ കമ്പനിക്ക് 30000 രൂപയാണ് ചെലവാകുന്നത്. ഒന്നര ടണ്‍ ഇല്‍മനൈറ്റില്‍നിന്നും ഒരുടണ്‍ ടൈറ്റാനിയം ഡയോക്‌സൈഡ് നിര്‍മിക്കാനാകും. അന്താരാഷ്‌ട്രവിപണിയില്‍ ടൈറ്റാനിയം ഡയോക്‌സൈഡിന് വില ടണ്ണിന് 1.30ലക്ഷമാണ്. ഇത് ആറുമാസകാലത്തിനിടയില്‍ 1.80 ആയി വര്‍ധിച്ചിട്ടുണ്ട്. കമ്പനിയെ സംബന്ധിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വിലയാണ് ലഭിക്കുന്നത്. എന്നാല്‍ പൂര്‍ണതോതില്‍ ഉല്‍പാദനം നടന്നിട്ടും ആവശ്യക്കാര്‍ക്ക് വേണ്ടവിധം ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. 

ഐആര്‍ഇ ചവറ പഞ്ചായത്തിലും കെഎംഎംഎല്‍ പന്മന പഞ്ചായത്തിലുമാണ് സ്ഥിതിചെയ്യുന്നത്. രണ്ടിടത്തും ഒരേതരം പ്രോസസിങ് ആണെങ്കിലും രാസാധിഷ്ഠിതമായ പ്രക്രിയ കെഎംഎംഎലിലാണ്. ഇതുതന്നെയാണ് കെഎംഎംഎല്‍ കൂടുതല്‍ അപകടഭീതി പരത്തുന്നതിന്റെ കാരണവും. ഐആര്‍ഇയുടെ ചരിത്രത്തില്‍നിന്നും വ്യത്യസ്തമായി ടൈറ്റാനിയം കമ്പനിയുടെ അകത്തും പുറത്തും മുപ്പത് വര്‍ഷകാലത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്. മരണങ്ങള്‍ ഉണ്ടായാല്‍ കെഎംഎംഎല്‍ ആശ്രിതനിയമനങ്ങള്‍ നടത്തുന്നു. പ്രതിഷേധങ്ങള്‍ മറികടക്കാന്‍ പലപ്പോഴും ഈ നയമാണ് കമ്പനിയെ സഹായിച്ചിട്ടുള്ളത്. കരിമണല്‍ വേര്‍തിരിച്ചശേഷം പുഴുങ്ങിയെടുക്കുന്ന ഐബിപി പ്ലാന്റിലെ ഡൈജസ്റ്ററില്‍ തീപിടിത്തമുണ്ടായി മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ആരംഭിച്ച്, കോവില്‍ത്തോട്ടത്ത് കമ്പനിയുടെ എംഎസ് പ്ലാന്റിലേക്കുള്ള നടപ്പാലം തകര്‍ന്ന് മൂന്നുപേര്‍ കനാലില്‍ വീണ് മരിച്ച സംഭവമാണ് അവസാനത്തേത്. മുപ്പത് വര്‍ഷത്തിനിടെ 15 പേര്‍ ഇത്തരത്തില്‍ വിവിധ അപകടങ്ങളിലും ദുരന്തങ്ങളിലുംപെട്ട് മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്. 

അടുത്തത്: കെഎംഎംഎല്ലും പ്രതിസന്ധികളും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.