Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞേയംയത്, തത്പ്രവക്ഷ്യാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2018, 03:32 am IST
in Samskriti

അമാനിത്വം തുടങ്ങിയ 20 സാധനങ്ങള്‍-ഉപകരണങ്ങള്‍ കഴിഞ്ഞ അഞ്ച് ശ്ലോകങ്ങളിലൂടെ വിവരിച്ചുവല്ലോ. ആ സാധനങ്ങള്‍കൊണ്ട് അറിയപ്പെടേണ്ട വസ്തു-ജ്ഞേയം-ഞാന്‍ പറയാം; ആറു ശ്ലോകങ്ങളിലൂടെ-അത് അറിഞ്ഞതുകൊണ്ട് എന്താണ് പ്രയോജനം? പറയാം.

യത്ജ്ഞാത്വാ അമൃതം അശ്‌നുതേ

അതറിഞ്ഞാല്‍ മാത്രമേ അമൃതം അനുഭവിക്കാന്‍ കഴിയുകയുള്ളൂ. ജന്മ-ജരാ-മരണാദികളായ പ്രാകൃത   ധര്‍മ്മങ്ങളുള്ളതാണ് ഈ ഭൗതികപ്രപഞ്ചം. ഇതില്‍നിന്ന് മോചനം നേടി, ഭഗവാന്റെ ലോകത്തിലെത്തിച്ചേര്‍ന്ന് ഭഗവദീയമായ ആനന്ദം അനുഭവിക്കാന്‍ കഴിയുള്ളൂ.

അനാദിമത്പരം ബ്രഹ്മ

അനാദിയും മത്പരവുമായ ബ്രഹ്മത്തെയാണ് അറിയേണ്ടത്. ക്ഷേത്രം ശരീരമാണെന്നും ആ ശരീരത്തെ അറിയുന്ന ജീവാത്മാവാണെന്നും മുന്‍പ് പ്രസ്താവിച്ചു. എല്ലാ ശരീരങ്ങളെയും-ക്ഷേത്രങ്ങളെയും അറിയുന്ന ഭഗവാനും ക്ഷേത്രജ്ഞനാണെന്ന്-പരമാത്മഭാവത്തില്‍നിന്ന് കൊണ്ട് ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രജ്ഞന്മാര്‍ക്കും ശക്തി പകരുകയാണെന്ന് മൂന്നാം ശ്ലോകത്തില്‍ പറഞ്ഞു. ജീവാത്മാവായ ക്ഷേത്രജ്ഞനെ വിവരിക്കുന്നു.

അനാദി- ജീവാത്മാവ് അനാദിയാണ്. ആദി-തുടക്കം ഇല്ലാത്തതാണ് ജീവാത്മാക്കള്‍ ഏതുകാലത്ത് ഉണ്ടായി എന്ന് എവിടെയും പറയുന്നില്ല. ഉത്പത്തി ഇല്ലാത്തതുകൊണ്ടുതന്നെ അന്തസ്സും ഇല്ല;  എന്നും നിലനില്‍ക്കുന്നതാണ്. ”ജീവഭൂതഃ സനാതനഃ” എന്ന് 15-ാം അധ്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജീവാത്മാക്കള്‍ ബദ്ധാവസ്ഥയിലും മുക്താവസ്ഥയിലും ഭഗവാന്റെ നിത്യദാസാവസ്ഥയിലും നിലനില്‍ക്കുന്നു.

മത്പരം- ഞാനാണ് ജീവാത്മാക്കളായ ക്ഷേത്രജ്ഞരെക്കാള്‍ പരന്‍-ഉത്കൃഷ്ടനായി- നിലകൊള്ളുന്നത്. ശ്വേതാശ്വതരോപനിഷത്തില്‍ ഇങ്ങനെ വ്യക്തമാക്കീട്ടും ഉണ്ട്.

”പ്രധാന ക്ഷേത്രജ്ഞപതിര്‍ ഗുണേശഃ

സംസാരമോക്ഷ സ്ഥിതിബന്ധഹേതുഃ”

(=ത്രിഗുണങ്ങളുടെ നിയന്താവും, പ്രകൃതി പുരുഷന്മാര്‍ക്കും (പ്രധാനം) ക്ഷേത്രജ്ഞന്മാര്‍ക്കു നാഥനുമാണ് പരമാത്മാവ്.) 

ബ്രഹ്മ- ഈ പദത്തിന് ‘ജീവന്‍’ എന്നര്‍ത്ഥമാണ്.     അല്ലാതെ, ആനന്ദപൂര്‍ണ്ണമായ പരബ്രഹ്മമല്ല. ഭഗവദ്ഗീതയില്‍ വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങള്‍-ബ്രഹ്മം എന്ന പദത്തിന് നല്‍കിയിട്ടുണ്ട്. ഉദാഹരണമായി,

മമയോനിര്‍മഹദ് ബ്രഹ്മ= (പ്രപഞ്ചത്തിന്റെ ഉത്പത്തി സ്ഥാനമായ മഹത്തത്വം ബ്രഹ്മമാണ്.)എന്ന ശ്ലോകം (14-3) കാണുക.

തല്‍ ന സത്, ന അസത് ഉച്യതേ-

ആ ബ്രഹ്മം- ജീവാത്മാവ്-കാരണമല്ല, കാര്യവുമല്ല. ഭൗതികരീതിയില്‍ എല്ലാ തത്വങ്ങള്‍ക്കും കാരണം ഉണ്ടാവും. അതില്‍നിന്നാണ് കാര്യം ഉണ്ടാവുന്നത്. ആത്മാവ്-ബ്രഹ്മ-രണ്ടവസ്ഥയ്‌ക്കും അതീതനാണെന്ന് താല്‍പ്പര്യം.

സര്‍വ്വക്ഷേത്രജ്ഞനായ

പരമാത്മാവിനെ വിവരിക്കുന്നു 

ഈ ശ്ലോകത്തില്‍ സര്‍വശരീരങ്ങളിലും -ബ്രഹ്മാവ് മുതല്‍ കീഴ്‌പ്പോട്ട് ഉറുമ്പുവരെയുള്ള സകലക്ഷേത്രങ്ങളിലും ഉള്ള പരമാത്മാവിനെപ്പറ്റി വിവരിക്കുന്നു. സൂര്യഗോളത്തില്‍ നിന്ന് എണ്ണമറ്റ രശ്മികള്‍ പ്രസരിച്ചുകൊണ്ടിരിക്കുന്നു.  അവ നമ്മുടെ ഗൃഹങ്ങളുടെ അന്തര്‍ഭാഗത്ത് പ്രവേശിച്ച്, ഇരുട്ടുനിറഞ്ഞ അറകളെ  പ്രകാശപൂര്‍ണമാക്കുന്നു. അതുപോലെ ആദിപുരുഷനായ ശ്രീകൃഷ്ണ ഭഗവാനില്‍നിന്ന് ആവിര്‍ഭവിച്ച പരമാത്മ ഭാവം, സര്‍വ്വപ്രാണികളുടെയും ശരീരത്തില്‍ പ്രവേശിച്ച് അവയ്‌ക്ക് പ്രവര്‍ത്തനശക്തി നല്‍കുന്നു. വാസ്തവത്തില്‍ സകലഗ്രഹങ്ങളും സൂര്യനില്‍ തന്നെയാണ് നിലകൊള്ളുന്നത്. സൂര്യന്റെ രശ്മി സമൂഹം സൂര്യനില്‍ ഉള്‍പ്പെട്ടതാണല്ലോ. അതുപോലെ, സകലദേവ-മനുഷ്യ-മൃഗം-പക്ഷി-വൃക്ഷലതാദികളുടെ ക്ഷേത്രങ്ങളും പരമാത്മ സ്വരൂപത്തില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്. പരമാത്മാവ് സര്‍വവ്യാപിയുമാണ്.

എങ്ങനെയാണ് ഭഗവാന്‍ സര്‍വ്വവ്യാപിയായി നിലകൊള്ളുന്നത് 

സര്‍വ്വതഃ പാണിപാദം-എല്ലാ ശരീരങ്ങളിലും കയ്യുകളും കാലുകളും ആയി നിലകൊണ്ട് പ്രവര്‍ത്തിക്കുന്നു. ”സര്‍വ്വതോക്ഷി ശിരോമുഖം- എല്ലാ ശരീരങ്ങളിലും-കണ്ണ്, തല, മുഖം എന്നീ രൂപത്തിലും, ”സര്‍വ്വതഃ ശ്രുതി മത്-എല്ലാ ശരീരങ്ങളിലും ചെവികളുടെ രൂപത്തിലും നിലകൊള്ളുന്നു. കയ്യ്, കാല് മുതലായ അവയവങ്ങളും ശരീരമാകെയും അചേതനങ്ങളാണ്; പ്രവര്‍ത്തിക്കാനുള്ള ശക്തിയില്ലാത്തവയാണ്. പരമാത്മാവിന്റെ സാന്നിദ്ധ്യംകൊണ്ടാണ് അവയ്‌ക്ക് ശക്തികിട്ടുന്നത്. ഒരു ഉദാഹരണം നോക്കാം.

കാര്‍ മുതലായ വാഹനങ്ങള്‍ കേടില്ലാത്തവയാണ്; ഓടിക്കാന്‍ അറിയുന്ന ഡ്രൈവറുമുണ്ട്. എങ്കിലും ഇന്ധനം-എണ്ണയില്ലെങ്കില്‍ ഓടിക്കാന്‍ സാധിക്കുകയില്ല. അതുപോലെ ഇന്ദ്രിയങ്ങള്‍ക്ക് കേട് ഇല്ലെങ്കിലും ജീവാത്മാവ് ഉണ്ടെങ്കിലും പരമാത്മാവ് സ്ഥിതിചെയ്യുന്നില്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

9961157857

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.