Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സോളാര്‍ കോസുമായി ബന്ധപ്പെട്ട ഒത്തുകളിയെന്നും സൂചന ഷുഹൈബ് വധം: സമരം അവസാനിപ്പിച്ചതിനു പിന്നില്‍ കോണ്‍ഗ്രസിനകത്തെ അഭിപ്രായ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2018, 10:20 pm IST
inKannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടണമെന്നും കേസ് സിബിഐയെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ 9 ദിവസമായി കണ്ണൂര്‍ കലക്ട്രേററിനു മുന്നില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നത. മാത്രമല്ല കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ ഒട്ടുമിക്ക പ്രമുഖ നേതാക്കളും ഉള്‍പ്പെട്ട സോളാര്‍ കേസ് അടുത്ത ദിവസങ്ങളില്‍ സജീവമാകാനിരിക്കെ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന സിപിഎമ്മുമായി കോണ്‍ഗ്രസ് ഉന്നത നേതൃത്വം നടത്തിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സമരം പെട്ടെന്ന് അവസാനിപ്പിച്ചതെന്നും സൂചന.

 സുധാകരന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തെ ആദ്യഘട്ടം മുതല്‍ത്തന്നെ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. ഒടുവില്‍ സുധാകരന്റെ നര്‍ബന്ധത്തിന് വഴങ്ങി കെപിസിസി അനുമതി നല്‍കുകയായിരുന്നു. പാര്‍ട്ടിക്കകത്ത് കഴിഞ്ഞ കുറേക്കാലമായി സജീവമല്ലാതിരുന്ന സുധാകരന്‍ കൊലപാതകത്തിന്റെ പേരില്‍ വീണ്ടും പാര്‍ട്ടിക്കകത്ത് കരുത്തനാവുന്നതില്‍ അതൃപ്തിയുളള ഒരുവിഭാഗം കോണ്‍ഗ്രസിനകത്തുണ്ട്. കണ്ണൂരില്‍ നിന്നുളള പി.രാമകൃഷ്ണന്‍ ഉള്‍പ്പെടെ സുധാകരന്റെ സമരമുഖത്തേക്കുളള കടന്നു വരവിനെ രഹസ്യമായി എതിര്‍ത്തിരുന്നു. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സമരം ലക്ഷ്യങ്ങളൊന്നും നേടാതെയാണ് അവസാനിച്ചത്. സമരവീര്യം ഇത്ര പെട്ടെന്ന് എങ്ങനെ ചോര്‍ന്നു പോയെന്ന ചോദ്യം കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ത്തന്നെ ചര്‍ച്ചയായിട്ടുണ്ട്. 

ആദ്യം മുഴുവന്‍ യഥാര്‍ത്ഥ പ്രതികളേ പിടികൂടണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ച കോണ്‍ഗ്രസ് ഓരോ ഘട്ടങ്ങളിലും ആവശ്യങ്ങളില്‍ മാറ്റം വരുത്തുകയും ഒടുവില്‍ ഒരു നേട്ടവുമില്ലാതെ സമരത്തില്‍ പിന്‍വാങ്ങുകയുമായിരുന്നു. കീഴടങ്ങിയെന്ന് സിപിഎമ്മും പിടിച്ചുവെന്ന് പോലീസും പറയുന്ന ആദ്യം പിടികൂടിയ രണ്ട് പ്രതികളും ഡമ്മികളാണെന്ന് അവകാശപ്പെട്ട സുധാകരന്‍ ഒടുവില്‍ യഥാര്‍ത്ഥ പ്രതികളെന്ന് സമ്മതിച്ചതും പിന്നീട് ഡമ്മികളെന്ന വാദത്തില്‍ പിന്മാറിയതും ദുരൂഹതയുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഗൂഢാലോചനയുള്‍പ്പെടെ അന്വേഷിച്ച് മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമരം തുടര്‍ന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യം തളളിയതോടെ സമരത്തില്‍ നിന്നും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പിന്‍വാങ്ങുന്നുവെന്ന് പ്രഖ്യാപിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതാണ് സംശയത്തിന് ഇട നല്‍കിയിരിക്കുന്നത്. 

കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങിക്കിടക്കുന്ന സോളാര്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടക്കിനിരിക്കെ സിപിഎം നേതൃത്വവുമായി ചില നേതാക്കള്‍ നടത്തിയ ആസൂത്രിത നീക്കമാണ് സമരവീര്യം പെട്ടെന്ന് കെട്ടടങ്ങാന്‍ വഴിയൊരുക്കിയതെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ഷുഹൈബ് കൊലക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടത് സിപിഎമ്മിന്റെ അടിയന്തിര ആവശ്യം എന്ന നിലക്ക് ഇരു പാര്‍ട്ടികളുടേയും ഉന്നതരായ ചില നേതാക്കള്‍ സമരം അവസാനിപ്പിക്കാന്‍ ഇടപെട്ടതായും സൂചനയുണ്ട്. കഴിഞ്ഞ കാലങ്ങളിലെല്ലാം ശക്തമായ സമരങ്ങള്‍ക്കൊടുവിലാണ് പല നിര്‍ണ്ണായക കൊലപാതകക്കേസുകളും സംസ്ഥാന സര്‍ക്കാരുകള്‍ സിബിഐക്ക് കൈമാറിയിട്ടുളളതെന്നിരിക്കെ ഇപ്പോഴത്തെ സമരം പെട്ടെന്ന് അവസാനിപ്പിച്ചതില്‍ അസ്വാഭാവികതയുണ്ടെന്നാണ് പൊതുവേയുളള വിലയിരുത്തല്‍. 

കതിരൂര്‍ മനോജ് വധക്കേസുള്‍പ്പെടെ ശക്തമായ സമരങ്ങള്‍ക്കൊടുവില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് സിബിഐയ്‌ക്ക് കൈമാറേണ്ടി വരികയായിരുന്നു. നിയമ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് സമരരംഗത്ത് നിന്ന് പൊടുന്നനെ ഒരു സംഘടന പിന്മാറുന്നത് ഇതാദ്യമാണ്. ഇരു ഗ്രൂപ്പുകളിലും നില്‍ക്കാതെ തെന്നികളിക്കുന്ന സുധാകരന് സംസ്ഥാന രാഷ്‌ട്രീയത്തിലും കോണ്‍ഗ്രസിനകത്തും അപ്രമാദിത്വം ഉണ്ടാക്കിക്കൊടുക്കുന്ന സമരവുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകള്‍ക്ക് വലിയ താല്‍പ്പര്യമില്ലാത്തതും സമരം അവസാനിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിതിനു പിന്നിലുണ്ടെന്നാണ് സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

Entertainment

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

Kerala

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.