Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തെറ്റും ശരിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:45 am IST
inSamskriti

മക്കളേ,

എല്ലാം ചെയ്യുന്നതും ചെയ്യിക്കുന്നതും ഈശ്വരനാണെന്നു ശാസ്ത്രങ്ങള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ തെറ്റുകള്‍ക്കുള്ള ശിക്ഷ നമുക്ക് അനുഭവിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് ചില മക്കള്‍ ചോദിക്കാറുണ്ട്. മനുഷ്യന്‍ ‘ഞാനെ’ന്ന ഭാവത്തില്‍ ചെയ്യുന്ന കര്‍മ്മത്തിന് മനുഷ്യന്‍ തന്നെയാണ് ഉത്തരവാദി. ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവമുള്ളിടത്തോളം അവനവന്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം അനുഭവിക്കുക തന്നെ വേണം. തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകം ഈശ്വരന്‍ മനുഷ്യനു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉള്ളില്‍നിന്നും ഉയരുന്ന വിവേകത്തിന്റെ ശബ്ദം ഗൗനിക്കാന്‍ നമ്മള്‍ പലപ്പോഴും കൂട്ടാക്കാറില്ല. അപ്പോള്‍ അതിന്റെ പരിണിതഫലവും അനുഭവിക്കേണ്ടിവരുന്നു. 

അറിവില്ലായ്‌മകൊണ്ടോ, മനഃപൂര്‍വ്വമല്ലാതെയോ ചെയ്തുപോയ തെറ്റുകള്‍ ഭഗവാന്‍ ക്ഷമിക്കും. എന്നാല്‍ അറിഞ്ഞുകൊണ്ടു തെറ്റുചെയ്താല്‍, ഒരു പരിധി കഴിഞ്ഞാല്‍ ഈശ്വരന്‍ ക്ഷമിക്കില്ല. ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കേണ്ടിത്തന്നെവരും. കൊച്ചുകുട്ടി ‘ആച്ഛാ, ആമ്മാ’ എന്നുവിളിക്കും. അച്ഛനുമമ്മയ്‌ക്കുമറിയാം, അതു തങ്ങളെ വിളിക്കുകയാണെന്ന്. അവര്‍ അതുകേട്ടു ചിരിക്കും. എന്നാല്‍ കുട്ടി കുറച്ചുകൂടി വലുതായിക്കഴിഞ്ഞശേഷം ഇതുപോലെ വിളിച്ചാല്‍ അവര്‍ ചിരിക്കില്ല, ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്ത് അവനെ തിരുത്താന്‍ ശ്രമിക്കും. മാതാപിതാക്കള്‍ മക്കളെ ശിക്ഷിച്ചാല്‍ തന്നെ ആ ശിക്ഷയും കരുണയാണ്. കാരണം അത് അവന്റെ നന്മയ്‌ക്കുവേണ്ടി മാത്രമാണ്. ഭക്തന്റെ ചെറിയ തെറ്റിനുകൂടി ഭഗവാന്‍ ശിക്ഷ നല്‍കിയെന്നിരിക്കും. ഭക്തനോടുള്ള അമിതമായ കാരുണ്യംകൊണ്ടു ഭക്തനെ രക്ഷിക്കാന്‍ വേണ്ടിയാണത്. അന്ധകാരത്തില്‍ വഴി കാട്ടുന്ന ദീപം പോലെയാണ് ആ ശിക്ഷ. 

ഒരു കുട്ടി അടുത്തുള്ള പറമ്പിലേക്കു കടക്കാന്‍ കമ്പിവേലി ചാടുക പതിവായിരുന്നു. ഇതുകണ്ട് ഒരു ദിവസം അവന്റെ അമ്മ ഉപദേശിച്ചു. ”മോനേ, കാലു തെറ്റിയാല്‍ കമ്പിയില്‍ തട്ടും, ദേഹം മുറിയും. അതുകൊണ്ടു മോന്‍ അതുവഴി പോകരുത്. അല്‍പം കൂടുതല്‍ നടക്കേണ്ടി വന്നാലും, ശരിയായ വഴിയില്‍ക്കൂടി മാത്രമേ പോകാവൂ.” ”എനിക്കിതുവരെ ഒന്നും സംഭവിച്ചിട്ടില്ലല്ലോ” എന്നുപറഞ്ഞുകൊണ്ടു കുട്ടി അമ്മയുടെ വാക്ക് അനുസരിക്കാതെ പഴയ രീതി തുടര്‍ന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വേലി ചാടാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ കാല്‍ വഴുതി താഴെ വീണു. വേലിയിലെ മുള്ളുകമ്പിയില്‍ തട്ടി കാലു മുറിഞ്ഞു. കരഞ്ഞുകൊണ്ടു് അമ്മയുടെ അടുക്കല്‍ ചെന്നു. അമ്മ സ്‌നേഹപൂര്‍വ്വം തലോടി ആശ്വസിപ്പിച്ചു മരുന്നുവച്ചുകൊടുത്തു. മേലാല്‍ അതുവഴി പോകരുതെന്ന് ഒന്നുകൂടി ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ മുറിവു ഭേദമായിക്കഴിഞ്ഞപ്പോള്‍ കുട്ടി വീണ്ടും അനുസരണക്കേടു കാട്ടി. നേരായ വഴിയെ പോകാതെ വീണ്ടും കമ്പിവേലി ചാടി. അപ്പോഴും കാലു തെറ്റി മുള്ളുകമ്പിയില്‍ തട്ടി ദേഹം മുറിഞ്ഞു. കുട്ടി കരഞ്ഞുകൊണ്ടു് അമ്മയുടെ അടുത്തു ചെന്നു. അമ്മ മരുന്നു വച്ചുകൊടുക്കുന്നതിനു മുമ്പായി രണ്ടടികൂടി നല്‍കി. ആദ്യതവണ തന്നെ വേദന നന്നായി അറിഞ്ഞിരുന്നുവെങ്കില്‍ പിന്നീടു തെറ്റാവര്‍ത്തിക്കില്ലായിരുന്നു. രണ്ടാമത് അടികൂടി നല്‍കിയത് കുട്ടിയോടുള്ള ദേഷ്യം കൊണ്ടല്ല. അവനോടുള്ള സ്‌നേഹം കൊണ്ടാണ്. അതേ തെറ്റ് വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ്. അതുപോലെ ഈശ്വരന്‍ നമുക്കു നല്‍കുന്ന ശിക്ഷ,  അവിടുത്തേക്കു നമ്മളോടുള്ള കാരുണ്യമാണ്. നമ്മെ തെറ്റില്‍നിന്നു പിന്തിരിപ്പിക്കുന്നതിനു വേണ്ടിയാണ്. 

ചില പെന്‍സിലിന്റെ ഒരറ്റത്ത് റബ്ബറും കാണും. എഴുതിയത് തെറ്റിയാല്‍ ഉടനെ മായ്ച്ച് വീണ്ടും എഴുതാം. എന്നാല്‍ വീണ്ടുംവീണ്ടും അവിടെ തെറ്റെഴുതി മായ്‌ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പേപ്പര്‍ കീറിപ്പോകും. ഒരു തെറ്റുപറ്റിയാല്‍ അതില്‍ പശ്ചാത്തപിക്കണം. ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനുള്ള ദൃഢനിശ്ചയമുണ്ടാകണം. എങ്കില്‍ ഈശ്വരന്‍ നമ്മുടെ തെറ്റുകള്‍ ക്ഷമിക്കും. മറിച്ച്, അവിവേകം കൊണ്ട് തെറ്റു തുടര്‍ന്നാല്‍ അതിന്റെ ഫലം അനുഭവിക്കുക തന്നെ വേണം. 

ചില സാഹചര്യങ്ങളില്‍ തെറ്റേത് ശരിയേത് ധര്‍മ്മമേത് അധര്‍മ്മമേത് എന്ന് തീരുമാനിക്കാന്‍ നമുക്ക് പ്രയാസമായിരിക്കും. അപ്പോള്‍ സത്യദര്‍ശിയായ ഒരു ഗുരുവിനെ ആശ്രയിക്കണം. നമുക്ക് വേണ്ടതെന്താണെന്ന് അവര്‍ ഉപദേശിക്കും. ഗുരുവിന്റെ അഭാവത്തില്‍ ശാസ്ത്രങ്ങളെ ആശ്രയിക്കണം. ആദ്ധ്യാത്മിക പുസ്തകങ്ങള്‍ വായിയ്‌ക്കണം. പൂര്‍വ്വികരായ ഗുരുക്കന്മാരുടെ വാക്കുകള്‍ തന്നെയാണ് പിന്നീട് ശാസ്ത്രങ്ങളായിത്തീരുന്നത്. അതിലൂടെ ജീവിതത്തിന്റെ ലക്ഷ്യമെന്തെന്നും എങ്ങനെ ജീവിതം നയിക്കണമെന്നും മനസ്സിലാക്കി നമ്മള്‍ ശരിയായ മാര്‍ഗ്ഗത്തില്‍ മുന്നോട്ടു പോകണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.