Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

കേരമാണ് ഇപ്പോള്‍ താരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
inAgriculture

തെങ്ങില്‍ തേങ്ങ ആവശ്യത്തിന് ഉണ്ടെങ്കിലും തേങ്ങയിടാന്‍ ഇന്ന് ആളെ കിട്ടുന്നില്ല. തെങ്ങുകയറ്റ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അവരുടെ കൂലിയും ഇരട്ടിയാക്കിയിരിക്കുകയാണ്. പലപ്പോഴും തേങ്ങ ഉണങ്ങി നിലത്ത് വീഴുമ്പോഴാണ് വില്‍ക്കാന്‍ പോലും ഉടമകള്‍ തയ്യാറാവുന്നത്. ഈ സാഹചര്യത്തില്‍ നിലത്ത് നിന്നുകൊണ്ട് തന്നെ വിളവെടുക്കാവുന്ന തെങ്ങുകളുടെ പ്രശസ്തി വര്‍ദ്ധിക്കുകയാണ്. ഫ്‌ളാറ്റുകളുടെ മുകളില്‍ പോലും നട്ട് വളര്‍ത്താവുന്ന കുള്ളന്‍ തെങ്ങിനങ്ങള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. മറ്റ് തെങ്ങിനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ വേഗം കായിക്കുന്നതാണ് കുള്ളന്‍ തെങ്ങിനങ്ങള്‍. ചുരുങ്ങിയ സ്ഥലത്ത് വളരുമെന്നതും ഇവയുടെ സവിശേഷതയാണ്. ഇളനീരിനും കൊപ്രയ്‌ക്കും പറ്റുന്ന കുള്ളന്‍ തെങ്ങിന്‍ തൈകള്‍ക്കാണ് ഡിമാന്റ് വര്‍ദ്ധിച്ചിരിക്കുന്നത്. 

ഡിഎക്‌സ്ടി, ടിഎക്‌സ്ടി തുടങ്ങിയ സങ്കരയിനം തൈകളാണ് മികച്ചയിനങ്ങളെന്ന് കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ പറയുന്നു. കുള്ളന്‍ ഇനങ്ങളും നെടിയ ഇനങ്ങളും തമ്മില്‍ ബീജസങ്കലനം നടത്തിയാണ് സങ്കരയിനം തൈകള്‍ ഉത്പാദിപ്പിക്കുന്നത്. സങ്കരയിനത്തില്‍ നെടിയ വിഭാഗത്തെ മാതൃവൃക്ഷമായും കുള്ളനെ പിതൃവൃക്ഷമായും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത സങ്കരയിനം തെങ്ങുകളാണ് അന്തഗംഗ, ലക്ഷഗംഗ, കേരഗംഗ, കേരശ്രീ, കേരസൗഭാഗ്യ തുടങ്ങിയവ. ചന്ദ്രസങ്കര, കേരസങ്കര, ചന്ദ്രലക്ഷ എന്നിവ കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തവയില്‍ പ്രധാനപ്പെട്ടവയാണ്.

തെങ്ങിനങ്ങളും പ്രത്യേകതകളും

തെങ്ങുകള്‍ പന വിഭാഗത്തില്‍പ്പെട്ട വൃക്ഷമാണ്. പനവര്‍ഗത്തില്‍ നൂറ്റിമുപ്പതോളം ജനുസുകള്‍ ഉണ്ടെങ്കിലും തെങ്ങുമായി മറ്റു ജനുസുകള്‍ വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പ്രധാനമായും രണ്ടിനം തെങ്ങുകളാണ് കണ്ടുവരുന്നത്. നെടിയ വിഭാഗത്തില്‍പ്പെട്ടവയും കുറിയ വിഭാഗത്തില്‍പ്പെട്ടവയും, കൂടാതെ നെടിയതിന്റെയും കുറിയതിന്റെയും ഇടയിലുള്ള ഇടത്തരവും. അല്ലിയില്ലാത്ത കൂടുതല്‍ പെണ്‍പൂക്കളുള്ളതും ആണ്‍പൂ മാത്രം ഉത്പാദിപ്പിക്കുന്ന ആണ്‍ വിഭാഗത്തില്‍പ്പെട്ടവയുമുണ്ട്.

നെടിയ വിഭാഗത്തില്‍പ്പെട്ടവ

നെടിയ വിഭാഗത്തില്‍പ്പെട്ട തെങ്ങുകളാണ് ഇന്ത്യയില്‍ സാധാരണയായി കൃഷിചെയ്യുന്നത്. 15-25 മീറ്റര്‍ വരെ ഉയരം വെക്കുന്നവയാണിത്. ഒരു സമയത്ത് 25-40 ഓലകള്‍ വരെ ഒരു തെങ്ങിനുണ്ടാകും. തെങ്ങുകളുടെ ശരാശരി ആയുസ് 80- 100 വര്‍ഷം വരെയാണ്. കൊപ്രയുടെ തൂക്കത്തിലും കൊപ്രയില്‍നിന്നും കിട്ടുന്ന എണ്ണയിലും കുള്ളന്‍ വിഭാഗത്തേക്കാള്‍ മെച്ചപ്പെട്ടവയാണ്. കേരളത്തിന് യോജിച്ച നെടിയ ഇനങ്ങളാണ് പശ്ചിമതീര നാടന്‍, ഫിലിപ്പീന്‍സ് ഓര്‍ഡിനറി, ലക്ഷദ്വീപ് ഓര്‍ഡിനറി (ചന്ദ്രകല്‍പ), ന്യൂഗിനി, സാന്‍രമണ്‍ തുടങ്ങിയവ. കോമാടന്‍, കേരസാഗര, കല്‍പരക്ഷ, കല്‍പധേനു, കല്‍പപ്രതിഭ, കല്‍പമിത്ര എന്നിവയാണ് മറ്റിനങ്ങള്‍.

കുള്ളന്‍ വിഭാഗം

കുള്ളന്‍ വിഭാഗത്തില്‍പ്പെട്ട തെങ്ങുകളുടെ ആയുസ് 45 വര്‍ഷമാണ്. ഓലകള്‍ക്ക് പരമാവധി നാലുമീറ്ററോളം മാത്രമാണ് നീളം. 20-26 ഓലകള്‍ വരെ ഉണ്ടാകാറുണ്ട്. തേങ്ങയുടെ വലിപ്പവും കൊപ്രയുടെ തൂക്കവും കൊപ്രയിലെ എണ്ണയുടെ അംശവും വളരെ കുറവാണ്. അതിനാല്‍ ഇവ വ്യാപകമായ തോതില്‍ കൃഷി ചെയ്യാറില്ല. എന്നാല്‍, സങ്കരയിനങ്ങള്‍ ഉണ്ടാക്കാന്‍ കുള്ളന്‍ ഇനങ്ങള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. ചാവക്കാട് ഗ്രീന്‍ഡ്വാര്‍ഫ് (പച്ചത്തെങ്ങ്), ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (ചെന്തെങ്ങ്), മലയന്‍ യെല്ലോ ഡ്വാര്‍ഫ്, ഗംഗാ ബോണ്ടം എന്നിവ കുള്ളന്‍ ഇനത്തില്‍പ്പെടുന്നവയാണ്.

ഉത്പാദന സവിശേഷതകള്‍

. അനന്തഗംഗ, കേരഗംഗ, കേരസങ്കര എന്നീ സങ്കരയിനങ്ങള്‍ മഴയെ ആശ്രയിച്ചും ജലസേചനം നടത്തിയും കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. 

. മികച്ച പരിപാലന മുറകള്‍ അനുവര്‍ത്തിക്കുന്ന ഭാഗങ്ങളില്‍ ചന്ദ്രസങ്കര അനുയോജ്യമാണ്. ചന്ദ്രസങ്കര, കല്‍പരക്ഷ എന്നിവ കാറ്റുവീഴ്ച ബാധിച്ച പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ഇനങ്ങളാണ്. വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ വിഭാഗമാണ് ചന്ദ്രലക്ഷ, ലക്ഷഗംഗ, ചന്ദ്രകല്‍പ, കല്‍പധേനു എന്നീ വിഭാഗങ്ങളില്‍പ്പെട്ട തൈകള്‍. മഴ കൂടുതലായി ലഭിക്കുന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യമായവയാണ് കല്‍പമിത്ര.

ഇളനീരിന് വറ്റിയ തെങ്ങിനങ്ങള്‍, നെടിയ ഇനങ്ങള്‍

പ്രതാപ് (ബെനാവലി:  ഈ നാളികേരം താരതമ്യേന ചെറുതും ഉരുണ്ടതുമാണ്. വര്‍ഷത്തില്‍ ശരാശരി 150 തേങ്ങയോളം ലഭിക്കും. ഒരു തേങ്ങയില്‍ ശരാശരി 250 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഫിജി: വര്‍ഷത്തില്‍ ശരാശരി 67 നാളികേരം ലഭിക്കും. ഏഴുമാസം മൂപ്പെത്തിയ തേങ്ങയില്‍ ശരാശരി 330 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. കൊച്ചിന്‍ ചൈന: പ്രതിവര്‍ഷം ശരാശരി 67 നാളികേരമാണ് ഉത്പാദിപ്പിക്കുന്നത്. കരിക്കിന്‍ പ്രായത്തില്‍ ശരാശരി 440 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഗ്വാം111: ശരാശരി 96 നാളികേരമാണ് വാര്‍ഷികവിളവ്. നല്ല മധുരമുള്ള ഈ ഇനത്തിന്റെ ഏഴുമാസം പ്രായമുള്ള കരിക്കില്‍ ശരാശരി 325 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. വെസ്റ്റ് ആഫ്രിക്കന്‍ ടോള്‍: പ്രതിവര്‍ഷം 67 നാളികേരം ലഭിക്കും. ഏഴുമാസം പ്രായമുള്ള കരിക്കില്‍ 520 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ പഞ്ചസാരയുടെ അളവും താരതമ്യേന കൂടുതലാണ്. ടിപ്ടൂര്‍ ടോള്‍: കര്‍ണാടകത്തിലെ ഒരിനമാണ്. ശരാശരി 86 തേങ്ങയാണ് വാര്‍ഷികവിളവ്. ഏഴുമാസം മൂപ്പായ കരിക്കില്‍ 265 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്.

കുറിയ ഇനങ്ങള്‍

മലയന്‍ ഡ്വാര്‍ഫ് ഓറഞ്ച്: നാളികേരം ചെറുതാണ്. പ്രതിവര്‍ഷം ശരാശരി 62 തേങ്ങ ലഭിക്കും. ഇതില്‍ 330 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. കാമറൂണ്‍ ഡ്വാര്‍ഫ് റെഡ്: മധുരത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍. പ്രതിവര്‍ഷം ഉത്പാദനം 60 നാളികേരം. ഏഴുമാസം മൂപ്പെത്തിയ കരിക്കില്‍ 337 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഗംഗാബോണ്ടം: പ്രതിവര്‍ഷം ശരാശരി 60 നാളികേരം. ഒരു കരിക്കില്‍ ശരാശരി 305 മില്ലീലിറ്റര്‍ ഇളനീര്‍ കാണും. ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ ് (പച്ചത്തേങ്ങ): പതിനെട്ടാം പട്ട എന്ന പേരില്‍ അറിയപ്പെടുന്നു. പ്രതിവര്‍ഷം ശരാശരി 41 നാളികേരം. കിങ് കോക്കനട്ട്: ശ്രീലങ്കയിലെ പ്രശസ്ത ഇനം. പ്രതിവര്‍ഷം ശരാശരി 52 നാളികേരം. കരിക്കില്‍ 360 മില്ലിലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (ചെന്തെങ്ങ്): പരമ്പരാഗതമായി ഇളനീരിനുവേണ്ടി വളര്‍ത്തുന്നവ. പ്രതിവര്‍ഷ ഉത്പാദനം ശരാശരി 47 എണ്ണം. ഇതില്‍ 350 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ, കേരശ്രീ എന്ന സങ്കരയിനവും ഇളനീരിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തൈകള്‍ വാങ്ങാന്‍

ഡി.എസ്.പി. ഫാം, നേര്യമംഗലം  0485 2554240

സി.പി.സി.ആര്‍.ഐ, കാസര്‍ഗോഡ്  04994 232333

സി.പി.സി.ആര്‍.ഐ, കായംകുളം  0479 2442160.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.