Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യ നമ്പർ 1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2018, 02:45 am IST
in Cricket

പോര്‍ട്ട്എലിസബത്ത്: ചരിത്ര വിജയത്തിന്‍ തേരിലേറി കോഹ്‌ലിയും കൂട്ടരും ലോകത്തിന്റെ നെറുകയിലെത്തി. അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിന് ആതിഥേയരെ തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്ര പരമ്പര വിജയം കുറിച്ച ഇന്ത്യ ഏകദിന റാങ്കില്‍ ഒന്നാം സ്ഥാനം നേടി. ഇതാദ്യമായാണ്  ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടുന്നത്. ആറു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്ക് ഇപ്പോള്‍ 4-1ന്റെ ലീഡായി. അവസാന ഏകദിനം നാളെ സെഞ്ചൂറിയനില്‍ അരങ്ങേറും. ഇതില്‍ തോറ്റാലും ഇന്ത്യക്ക് ഒന്നാം റാങ്ക് നഷ്ടമാകില്ല.

ദക്ഷിണാഫ്രിക്കയെ തന്നെ പടിയിറക്കിയാണ് ഇന്ത്യ ഒന്നാം റാങ്കിലേക്ക് കുതിച്ചുകയറിയത്. പരമ്പര തുടങ്ങും മുമ്പ് ദക്ഷിണാഫ്രിക്കയായിരുന്നു ഒന്നാം സ്ഥാനത്ത്- 121 പോയിന്റ്.  119 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും. പരമ്പരയില്‍ 4-1 ന് മുന്നിലെത്തിയതോടെ ഇന്ത്യ 122 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. ദക്ഷിണാഫ്രിക്ക 118 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്.

മുന്‍ മത്സരങ്ങളിലൊക്കെ തികഞ്ഞ പരാജയമായ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നൊഴുകിയെത്തിയ ശതകവും  സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ വിക്കറ്റ്‌ക്കൊയ്‌ത്തുമാണ് പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യക്ക് വിജയമൊരുക്കിയത്. ഈ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ആദ്യ വിജയമാണിത്. നേരത്തെ ഇവിടെ കളിച്ച അഞ്ചു മത്സരങ്ങളിലും ഇന്ത്യ തോറ്റു.

രോഹിതിന്റെ പതിനേഴാം ഏകദിന സെഞ്ചുറിയുടെ മികവില്‍ 50 ഓവറില്‍ 274 റണ്‍സ് കുറിച്ചിട്ട ഇന്ത്യ ദക്ഷിണാഫ്രിക്കയെ 201 റണ്‍സിന് എറിഞ്ഞിട്ടു. സ്പിന്നര്‍മാരുടെ പറുദീസയായ പിച്ചില്‍ കുല്‍ദീപ് യാദവ് 51 റണ്‍സിന് നാല് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ കീശയിലാക്കി.

മികച്ച തുടക്കത്തിലൂടെ വിജയവഴിയിലേക്ക് നീങ്ങിയ ആതിഥേയര്‍ക്ക് ആദ്യ തിരിച്ചടി നല്‍കിയത് ജസ്പ്രീത് ബുംറയാണ.് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഏയ്ദര്‍ മാര്‍ക്രമിനെ (32) ബുംറ മിഡ്- ഓഫില്‍ കോഹ്‌ലിയുടെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ഡുമ്‌നി പാണ്ഡ്യയുടെ പന്തില്‍ വീണു. രോഹിത് ശര്‍മ ക്യാച്ചെടുത്തു. അപകടകാരിയായ എ ബി ഡിവില്ലിയേഴ്‌സും പാണ്ഡ്യക്കു മുന്നില്‍  വീണതോടെ  ആതിഥേയരുടെ വിജയപ്രതീക്ഷള്‍ മങ്ങിത്തുടങ്ങി.

മൂന്ന് വിക്കറ്റിന് 65 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനായി പൊരുതിയ ഡേവിഡ് മില്ലറെ (36) കൈക്കുഴ സ്പിന്നര്‍ ചഹല്‍ വീഴ്‌ത്തിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. ചൈനാമന്‍ കുല്‍ദീപ് യാദവ് നാലു വിക്കറ്റുകള്‍ പിഴുതെടുത്തതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. ഫെഹുല്‍ക്കുവായോ (0), റബഡ (3), ക്ലാസന്‍ (39), ഷംസി (0) എന്നിവരെയാണ് യാദവ് പുറത്താക്കിയത്. ഇതോടെ അഞ്ചിന് 166 റണ്‍സെന്ന നിലയില്‍ നിന്ന് ഒമ്പതിന് 197 റണ്‍സെന്നനിലയിലേക്ക് ആതിഥേയര്‍ തകര്‍ന്നു. തുടര്‍ന്ന് മോര്‍ക്കലിനെ (1) പുറത്താക്കി ചഹല്‍ ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചു. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ അംല 71 റണ്‍സ് നേടി.

ആദ്യ മത്സരങ്ങളില്‍ തകര്‍ന്നടിഞ്ഞ രോഹിത് ശര്‍മ 126 പന്തില്‍ 115 റണ്‍സ് നേടി. പതിനൊന്ന് ഫോറും നാലു സിക്‌സറും പൊക്കിയാണ് രോഹിത് പതിനേഴാം സെഞ്ചുറി കുറിച്ചത്. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

News

അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

Football

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

Football

മത്സരം തീർന്നില്ല അപ്പോഴേക്കും അമേരിക്ക പറഞ്ഞു; കടക്ക് പുറത്ത്: ഇറാൻ കോച്ച്

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

പുതിയ വാര്‍ത്തകള്‍

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍

കാവൽക്കാർ കൊലമാസ്

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.