Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ആലുവ ശിവരാത്രി സംഗീതോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 10:48 am IST
in Travel

നാദതനുമനിശം ശങ്കരം

നമാമിതേ മനസാ ശിരസാ

എന്ന് ത്യാഗരാജസ്വാമികള്‍ പാടുമ്പോള്‍ സംഗീതത്തിനും ദേവതകള്‍ക്കും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് സൂചിപ്പിയ്‌ക്കപ്പെടുന്നത്. കൃഷ്ണന്റെ പുല്ലാങ്കുഴലും, സാമഗാനവിനോദിനിയായ സരസ്വതിയുടെ വീണയും, കൈലാസനാഥനായ പരമേശ്വരന്റെ ഡമരുവും, നന്ദികേശന്റെ മൃദംഗവും ഭാരതീയ സംഗീതത്തിന്റെ ദൈവിക പ്രഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടുത്. വേദകാലത്തിനപ്പുറത്തു നിന്നാരംഭിച്ച ഭാരതീയ സംഗീതം വേദമന്ത്രങ്ങളിലൂടെ വികാസം പ്രാപിച്ച് ഗാനാത്മക മായ സാമവേദത്തിലെത്തുമ്പോള്‍ പൂര്‍ണ്ണമായ ശാസ്ത്രീയത കൈവരിക്കുന്നു. 

ഭാരതീയ  സംഗീതത്തിന്റെ അടിത്തറയായ – സ, രി, ഗ, മ, പ, ധ, നി സപ്തസ്വരങ്ങള്‍ രൂപം കൊള്ളുത് ഈ ഘട്ടത്തിലാണ്. അളന്ന് തിട്ടപ്പെടുത്താനാകാത്ത കാലത്തിന്റെ അനന്തതയിലെവിടെയോ നിന്നുയര്‍ന്ന ഭാരതീയ സംഗീതം ചരിത്രത്തിന്റെ ഇടനാഴികളിലൂടെ ഒഴുകി ലോകമാദരിയ്‌ക്കുന്ന ആര്‍ഷഭാരത സംസ്‌കാരത്തിന് ഊടും പാവും നെയ്തു. വിദ്യാദേവതയായ സരസ്വതിദേവിയുടെ സ്തനദ്വയങ്ങളായ സാഹിത്യവും സംഗീതവും പരസ്പരം പൂരകങ്ങളായി വര്‍ത്തിച്ചുകൊണ്ടാണ് നമ്മുടെ സംസ്‌കാരവും, ശാസ്ത്രവും വളര്‍ന്നു വികസിച്ചത്.

സാഹിത്യം ആലോചനാമൃതമാണെങ്കില്‍, സംഗീതം ആസ്വാദ്യമധുരമാണ്. മനുഷ്യമനസ്സുകളുടെ എല്ലാ ഭാവങ്ങളെയും തൊട്ടിതലോടാനുള്ള സംഗീതത്തിന്റെ കഴിവ് അപാരമാണല്ലോ. മനുഷ്യനെ മാത്രമല്ല, സകലചരാചരങ്ങളെയും ആഴത്തില്‍ സ്പര്‍ശിക്കാന്‍ സംഗീതത്തിനു കഴിയുമെന്ന് ആധുനിക ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.

നമ്മുടെ സമൂഹത്തിലെ ബാലികാബാലന്മാരുടെയും യുവതീയുവാക്കന്മാരുടെയും സ്വഭാവ ശുദ്ധീകരണവും സ്വഭാവദൃഡീകരണവും സാധ്യമാകണമെന്ന ലക്ഷ്യത്തോടുകൂടി ബാലഗോകുലവും, ബാലസംസ്‌കാരകേന്ദ്രവും രൂപം കൊണ്ടു. ഈ ലക്ഷ്യപ്രാപ്തിക്ക് സംഗീതം ഏറ്റവും ഫലപ്രദമായ ഒരുപാധിയായി മനസ്സിലാക്കിയതിന്റെ ഫലമാണ് സംഗീതോത്സവം. കാല്‍ നൂറ്റാണ്ട് കഴിഞ്ഞ് പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ സംഗിതോത്സവത്തിനു ലഭിച്ച അത്ഭുതാവഹമായ പിന്‍തുണയും പ്രോത്സാഹനവും അവിശ്വസനീയമാണ്. ആലുവായിലും പരിസരപ്രദേശത്തുമുള്ള സംഗീതാദ്ധ്യാപകരും അവരുടെ ശിഷ്യഗണങ്ങളും എണ്ണമറ്റ മറ്റ് സഹൃദയരും നല്‍കിയ അളവറ്റ പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന നിലയില്‍ ആലുവയിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമായി വളര്‍ന്നത്.

ബാലഗോകുലത്തിന്റെ അന്നത്തെ മുഴുവന്‍ സമയ പ്രവര്‍ത്തകരായ പി. വി. അശോകന്‍, കെ. ഭാസ്‌കരന്‍, യു. രാജേഷ്‌കുമാര്‍ എന്നിവരും ആലുവ ജില്ലാ പ്രവര്‍ത്തകരായ ടി. ജി. അനന്തകൃഷ്ണന്‍ എം. കെ. വത്സലന്‍ എന്നിവരും ചേര്‍ന്ന് രൂപം കൊടുത്ത സംഗീതോത്സവത്തിന് ബാലഗോകുലം സംസ്ഥാന പ്രവര്‍ത്തകരായ പി. കെ. വിജയ രാഘവന്‍, വി. രഘുകുമാര്‍, ബാലസംസ്‌കാരകേന്ദ്രം സ്ഥാപക സെക്രട്ടറി പി. മോഹന്‍ദാസ് എന്നിവരും ജില്ലാ പ്രവര്‍ത്തകരായ പ്രൊഫ. പി. എം. ഗോപി, ഉപാദ്ധ്യാ. പ്രൊഫ. ഗോപാലകൃഷ്ണമൂര്‍ത്തി, എം. പി. സുരേഷ് എന്നിവരുടേയും മറ്റു ചുമതപ്പെട്ടവരുടേയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാന്യനീയ എം. എ. സാറിന്റെ അനുഗ്രഹാശിസ്സുകളും ചേര്‍പ്പോള്‍ ശിവരാത്രി സംഗീതോത്സവത്തിന് തുടക്കമായി.

ശിവരാത്രി സംഗീതോത്സവത്തിന് നിറസാന്നിദ്ധ്യമായി സംഗീതാദ്ധ്യപകരും കലാകാരന്മാരും

ശിവരാത്രി സംഗീതോത്സവ സപര്യ ഇരുപത്തിരണ്ട് വര്‍ഷം പിന്നിടുമ്പോള്‍ നൂറുകണക്കിന് സംഗീതാദ്ധ്യാപകരും വാദ്യകലാകാരന്മാരും സംഗീതവേദിയിലൂടെ കടന്ന് പോകുകയും നിരവധി പ്രഗത്ഭരായ സംഗീതജ്ഞരെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

1996ല്‍ ശിവരാത്രി സംഗീതോത്സവം ആരംഭിക്കുന്ന കാലം മുതല്‍ സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ച അദ്ധ്യാപകരുടേയും വാദ്യകലാകാരന്മാരുടെയും നിസീമമായ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ് ഇത്തെ ശിവരാത്രി സംഗീതോത്സവത്തിന്റെ വിജയത്തിന് പിന്നില്‍.

ആദ്യസംഗീതോത്സവ ഉദ്ഘാടകനായ ശ്രീ. ഉദ്ദ്യോഗമണ്ഡല്‍ വിജയകുമാര്‍, ശ്രീ. കലഞ്ഞൂര്‍ ഡി. വിശ്വനാഥന്‍, യശ: ശരീരനായ ടിഎസ്എന്‍. നമ്പൂതിരി, യശ: ശരീരനായ ഏഴിക്കര നാരായണ്‍,  സുമേഷ് നെടുവൂര്‍, ഉദ്ദ്യോഗമണ്ഡല്‍ ലളിതകുമാര്‍,  ഫിലിപ്പ് മാന്ത്രയ്‌ക്കല്‍,  ആലുവ ആര്‍. രാജേഷ്,  ജയദേവന്‍ തിരുവാല്ലൂര്‍, യശ: ശരീരനായ മഹേഷ് ഷേണായ്,  ജയകുമാര്‍ പാറയ്‌ക്കാട്ട്,   എസ്. ഉണ്ണികൃഷ്ണന്‍, ശ്രീമതി ഗീത രാജു,  സിംജിഷ്‌കുമാര്‍,  സോമന്‍ പറവൂര്‍, യശ: ശരീരനായ വേലായുധന്‍ ഫോര്‍ട്ട് കൊച്ചി തുടങ്ങി നിരവധി മുതിര്‍ന്ന സംഗീത അദ്ധ്യാപകരും കലാകാരന്മാരും ശിവരാത്രി സംഗീതോത്സവത്തിന് മിഴിവേകി. 

 ഇടപ്പിള്ളി ജയമോഹന്‍, സിനോ കളമശ്ശേരി, ഇടപ്പിള്ളി സുനില്‍, വിഷ്ണുനാഥ് കെ. ജി. വിപിന്‍ ഭാസി, മാധവ് ഗോപി, ശരത്ത് ആലുവ എന്നിവരും ശിവരാത്രി സംഗീതോത്സവത്തിന് മാറ്റുകൂടാനെത്തിയവരില്‍ ചിലര്‍ മാത്രം.ഇങ്ങനെ കലാകാരന്മാരുടെ സംഗമഭൂമിയായി പെരിയാറിന്റെ തീരം മാറിയതിന് പിന്നില്‍ ശിവരാത്രി സംഗീതോത്സവം നിമിത്തമായി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

Entertainment

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.