Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജൂഡ് മോശക്കാരനല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2018, 05:30 pm IST
inEntertainment

”ബീ യുവര്‍സെഫ്, ലൗവ് വില്‍ ഫൈന്‍ഡ് യു”… ‘ഹേയ് ജൂഡി’ന്റെ ടാഗ്‌ലൈനാണിത്. കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങള്‍ പ്രേക്ഷകമനസ്സിലേക്ക് പകര്‍ന്നുനല്‍കുന്ന സംവിധായകന്‍ ശ്യാമപ്രസാദിന്റെ മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്ക് ‘ഹേയ് ജൂഡും’ കൂടി. ജീവിതത്തിന്റെ ആഘോഷങ്ങളും ക്ഷണികതയും പ്രേക്ഷകന്റെ ചിന്താതലങ്ങളിലേക്ക് എത്തിക്കാന്‍ ‘ഹേയ് ജൂഡി’ന് കഴിയുന്നു.

നടപ്പിലും പെരുമാറ്റത്തിലും രീതിയിലും വ്യത്യസ്ത പുലര്‍ത്തുന്ന ആംഗ്ലോ ഇന്ത്യന്‍  ക്രിസ്ത്യന്‍ കുടുംബത്തില്‍പ്പെട്ട ജൂഡ് (നിവിന്‍പോളി) എന്ന ചെറുപ്പക്കാരന്റെ കഥയാണ് ‘ഹേയ് ജൂഡ്’ പറയുന്നത്. 

ജൂഡിന്റെ ശൈലി അമ്മ മറിയ (നീനു കുറുപ്പ്) ഒഴിച്ച് മറ്റുള്ളവരിലെല്ലാം അസ്വസ്ഥതയുണ്ടാക്കും. കണക്കും സമുദ്രത്തെക്കുറിച്ചുള്ള ഗവേഷണവുമാണ് ജൂഡിന്റെ ലോകം. സുഹൃത്തുക്കളാരുമില്ലാത്ത ജൂഡ് ആരെയും ബുദ്ധിമുട്ടിക്കില്ല, കള്ളം പറയില്ല. പക്ഷേ ചില നിര്‍ബന്ധങ്ങളുണ്ട്. ഭക്ഷണത്തിനടക്കം എല്ലാത്തിനും ടൈംടേബിളും മെനുവുമൊക്കെയുണ്ട്. അത് തെറ്റിയാല്‍ ജൂഡ് അസ്വസ്ഥനാകും. സഹോദരി ആന്‍ഡ്രിയ (അപൂര്‍വ്വ ബോസ്) ക്കുപോലും ജൂഡിനെ സഹിക്കാനാവില്ല. മാതാപിതാക്കളുടെ ശാസനയില്‍ തന്റേതായ ലോകത്ത് ഒതുങ്ങിക്കൂടുന്ന ജൂഡിന് വികാരങ്ങള്‍ തിരിച്ചറിയാനാവുന്നില്ല. 

പണത്തിന്റെ കണക്കില്‍ മാത്രം മുഴുകുന്ന പിശുക്കനായ ഡൊമിനിക്കാണ് ജൂഡിന്റെ അച്ഛന്‍. ചിത്രത്തില്‍ പ്രേക്ഷകരെ കോമഡി ട്രാക്കിലേക്ക് കൊണ്ടുപോകാന്‍ സിദ്ദിഖിനായി. സ്വാഭാവിക സംഭാഷണങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഡൊമിനിക്കിന് കഴിഞ്ഞു. ഒരു ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് ഗോവയിലെത്തുന്ന ജൂഡിന്റെ ജീവിതത്തിലേക്ക് ക്രിസ്റ്റല്‍ (തൃഷ) കടന്നുവരുന്നതും ജൂഡിന്റെ ജീവിതം വഴിമാറുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു. ക്രിസ്റ്റലും പിതാവ് സെബാസ്റ്റ്യനും (വിജയ് മേനോന്‍) സുഹൃത്തുക്കളാവുന്നതോടെ ജൂഡും മാറാന്‍ ശ്രമിക്കുന്നു. ആ മാറ്റം തന്മയത്തോടെ പ്രേക്ഷകഹൃദയങ്ങളിലെത്തിക്കാന്‍ ശ്യാമപ്രസാദ് എന്ന സംവിധായകന് കഴിഞ്ഞു.

സ്‌നേഹിക്കാനുള്ള കഴിവില്ലായ്‌മയാണ് ഏറ്റവും വലിയ ‘അബ്‌നോര്‍മാലിറ്റി’ എന്നുപറയുന്ന ചിത്രം ജീവിതത്തില്‍ ‘അബ്‌നോര്‍മല്‍’ അല്ലാത്ത ആരുമില്ലെന്നും നമ്മളോടു പറയുന്നു. ഓരോരുത്തര്‍ക്കും ഓരോ ‘വട്ടു’കളുണ്ടാവും. ഓരോന്നിനും പുറകെയുള്ള ഓട്ടത്തില്‍ രക്ഷിതാക്കള്‍ കാണാതെ പോകുന്ന, മനസ്സിലാക്കാതെ പോകുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ടെന്നും ‘ഹേയ് ജൂഡ്’ ഓര്‍മ്മിപ്പിക്കുന്നു.

ഗോവന്‍ സൗന്ദര്യവും സംഗീതവും ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലവും സിനിമയ്‌ക്ക് മിഴിവേകുന്നു. ഗിരീഷ് ഗംഗാധരന്റെ ക്യാമറ ഗോവയുടെ സൗന്ദര്യത്തെ ഒപ്പിയെടുത്തിട്ടുണ്ട്. ശ്യാമപ്രസാദ് തന്റെ നാലുചിത്രങ്ങളിലെ സംഗീത സംവിധായകരെ ഒരുമിച്ച് ‘ഹേയ് ജൂഡി’നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഔസേപ്പച്ചന്‍ (ഒരേ കടല്‍), എം.ജയചന്ദ്രന്‍ (അകലെ), രാഹുല്‍രാജ് (ഋതു), ഗോപിസുന്ദര്‍ (ഇവിടെ) എന്നിവരുടെ സംഗീതം ‘ഹേയ് ജൂഡി’ന് മിഴിവേകുന്നു. അനില്‍ അമ്പലക്കര നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് നിര്‍മ്മല്‍ സഹദേവും ജോര്‍ജ് കനാട്ടുമാണ്. ജൂഡായി നിവിന്‍പോളിയും ഡൊമിനിക്കായി സിദ്ദിഖും സെബാസ്റ്റ്യനായി വിജയ്‌മേനോനും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. മോളിവുഡില്‍ നിന്ന് ആദ്യമായി മലയാളത്തിലെത്തിയ തൃഷയ്‌ക്ക് ക്രിസ്റ്റലിനെ കുറച്ചുകൂടി മികവുറ്റതാക്കാമായിരുന്നില്ലേ എന്ന് പലപ്പോഴും തോന്നിപ്പോകും. അജുവര്‍ഗ്ഗീസിന്റെ ഇടയ്‌ക്കുള്ള കടന്നുവരവ് പ്രേക്ഷകരെ രസിപ്പിക്കും.

നിവിന്‍പോളിയുടെ ഇതുവരെയുള്ള മികച്ച കഥാപാത്രങ്ങളിലൊന്നായി ജൂഡിനെ വിലയിരുത്താം.  പ്രേക്ഷകര്‍ക്ക് ചില ചിന്തകള്‍ സമ്മാനിച്ച്, ശബ്ദകോലാഹലങ്ങളില്ലാതെ പ്രേക്ഷകരെ രസിപ്പിക്കുന്ന നല്ലൊരു കുടുംബചിത്രമൊരുക്കാന്‍ ശ്യാമപ്രസാദിനായി. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.