ന്യൂദൽഹി: പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവർക്ക് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിന് വിലക്കില്ലെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രത്യേക കമ്മിറ്റി. ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഞായറാഴ്ച കൂടുന്ന പ്രത്യേക യോഗത്തിൽ ഇക്കാര്യം സമഗ്രമായി ചർച്ച ചെയ്യും. തുടർന്ന് അടുത്തയാഴ്ച ഇതിന് കൃത്യമായ തീരുമാനം കൈക്കൊള്ളും.
അതേ സമയം പ്രത്യേക കമ്മിറ്റിയുടെ തീരുമാനത്തെ കൗൺസിലിലെ ഒരംഗം എതിർത്തിട്ടുണ്ട്.ബാർ കൗൺസിൽ അംഗങ്ങളായ ബിസി താക്കൂർ, ആർ ജി ഷാ, ഡിപി ദാൽ എന്നിവർ നിർദ്ദേശത്തെ അനുകൂലിച്ചപ്പോൾ എസ് പ്രഭാകരൻ ഇതിനെ എതിർത്തു. ബിജെപി നേതാവും വക്കീലുമായ അശ്വിനി ഉപാധ്യായുടെ പരാതിയെ തുടർന്നാണ് ബാർ കൗൺസിൽ, നിയമസഭാംഗങ്ങളുടെ കോടതിയിൽ പ്രാക്ടീസ് നടത്തുന്നതിനെപ്പറ്റി യോഗം ചേർന്നത്.
















