അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയ്യാറാക്കി പ്രോസിക്യൂഷന്‍ അങ്കമാലി കോടതിയില്‍ ഇന്ന് സത്യവാങ്മൂലം നല്‍കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒഴികെ മറ്റ് സിസിടിവി ദൃശ്യങ്ങള്‍, പെന്‍ഡ്രൈവ്, സിഡി തുടങ്ങിയവയുടെ വിവരങ്ങളും ഇതോടൊപ്പം നല്‍കും. രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതിയില്‍ പോലീസ് സമര്‍പ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക തയ്യാറാക്കി സത്യവാങ്മൂലം നല്‍കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് കൂടുതല്‍ രേഖകളും തെളിവുകളും ദിലീപിന് കൈപ്പറ്റാനാകും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ 5ന് ഇതേ കോടതി വിധിപറയും.
















