Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ബോറടിപ്പിക്കാത്ത ‘ബാഗമതി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2018, 10:42 am IST
inEntertainment

അരുന്ധതി, രുദ്രമ്മാദേവി, ബാഹുബലി……. അനുഷ്‌കാഷെട്ടി വീണ്ടും വിസ്മയിപ്പിക്കുകയാണ്, ‘ബാഗമതി’യിലൂടെ. ജി. അശോക് സംവിധാനം ചെയ്ത് തെലുങ്കിലും തമിഴിലും പുറത്തിറങ്ങിയ’ബാഗമതി’ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്. മലയാളത്തില്‍ ഡബ്ബിംഗ് വേര്‍ഷന്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനാണ്. മലയാളികളുടെ സിനിമ കൂടിയാണ് ‘ബാഗമതി’. ജയറാമും, ഉണ്ണിമുകുന്ദനും, ആശാശരത്തും ‘ബാഗമതി’യിലൂടെ കേന്ദ്രകഥാപാത്രങ്ങളായപ്പോള്‍ മലയാളി മനസുകളെയും ചിത്രം ആകര്‍ഷിക്കുന്നുണ്ട്.

കൊലപാതക കുറ്റത്തിന് ജയിലില്‍ കഴിയുന്ന ചഞ്ചല ഐഎഎസിനെ ഒരു കേസനേ്വഷണത്തിന്റെ ഭാഗമായി കാടിനുനടുവിലെ ആളൊഴിഞ്ഞ ബംഗ്ലാവില്‍ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുവരുന്നതോടെയാണ് ചിത്രത്തില്‍ ഹൊറര്‍ മൂഡ് കടന്നുവരുന്നത്. സ്ഥിരം പ്രേതകഥകളിലെ ബംഗ്ലാവും ആടുന്ന കസേരയും ശബ്ദകോലാഹലവുമൊക്കെ ‘ബാഗമതി’യിലുമുണ്ട്. എന്നാല്‍ മുഴുനീള പ്രേതകഥയ്‌ക്കുപകരം സാമൂഹികവിഷയവും പ്രണയവും സസ്‌പെന്‍ഡും രാഷ്‌ട്രീയവുമൊക്കെ പരാമര്‍ശിച്ചുപോകാന്‍ ‘ബാഗമതി’ ശ്രമിച്ചിട്ടുണ്ട്. ചഞ്ചല ഐഎഎസായും ‘ബാഗമതി’യായും അനുഷ്‌ക പുറത്തെടുക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആദ്യപകുതിയില്‍ പലപ്പോഴും പ്രേക്ഷകരെ ഭീതിയിലാഴ്‌ത്താന്‍ ‘ബാഗമതി’ക്കു കഴിയുന്നുണ്ട്. ശാന്തയായി, പ്രണയിനിയായി കാണുന്ന അനുഷ്‌കയുടെ ഞെട്ടിക്കുന്ന, ബാഗമതിയായുള്ള പരിവര്‍ത്തനത്തോടെയാണ് ആദ്യപകുതി അവസാനിക്കുക.

ഈശ്വര്‍പ്രസാദ് എന്ന മന്ത്രിയുടെ വേഷത്തിലെത്തുന്ന ജയറാമിന്റെ അന്യഭാഷാ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ‘ബാഗമതി’യിലേത്.  തന്മയത്വത്തോടെ, അനായാസമായി ഈശ്വര്‍പ്രസാദിനെ അവതരിപ്പിക്കാന്‍ ജയറാമിനായി. ‘ശക്തി’ യായി വേഷമിടുന്ന ഉണ്ണിമുകുന്ദന് അന്യഭാഷാചിത്രങ്ങളില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ‘ബാഗമതി’യിലൂടെ കഴിയും. സിബിഐ ജോയിന്റ് ഡയറക്ടര്‍ വൈഷ്ണവിയായി രംഗത്തെത്തുന്ന ആശാ ശരത്തും ശ്രദ്ധിക്കപ്പെട്ടു. പ്രേതകഥയാണെന്ന് തോന്നിപ്പിക്കുകയും എന്നാല്‍ തൊട്ടടുത്ത നിമിഷം അതല്ല എന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നതരത്തിലാണ് സിനിമയുടെ മുന്നേറ്റം. ക്ലൈമാക്‌സ് വരെ ഈ ഒഴുക്ക് നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞു. ആര്‍. മതിയുടെ ഛായാഗ്രഹണവും എസ്. തമന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും രവീന്ദ്രയയുടെ കലാസംവിധാനവും മികവു പുലര്‍ത്തുന്നുണ്ട്. ചിത്രത്തിലെ ‘ബാഗമതി’ പ്രേക്ഷകനെ ബോറടിപ്പിക്കില്ലെങ്കിലും ലോജിക്കില്ലായ്‌മയാണ് ‘ബാഗമതി’ എന്ന ചിത്രത്തിന്റെ പരിമിതി. ചഞ്ചല കൊലപാതകിയാവുന്നതിനുള്ള കാരണവും ദുര്‍ബലമായ ക്ലൈമാക്‌സും സിനിമയുടെ പോരായ്‌മകളായി. എന്നാല്‍ ക്ലൈമാക്‌സിലെ ട്വിസ്റ്റ് ‘ബാഗമതി’ക്ക് ജീവന്‍ നല്‍കുന്നുണ്ട്. 

2012മുതല്‍ ‘ബാഗമതി’യുടെ കഥയുമായി സംവിധായകന്‍ അശോക് അനുഷ്‌കയെ കാത്തിരുന്നത് വെറുതെയല്ല എന്ന് ചിത്രം പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നുണ്ട്. ഒരു ഹൊറര്‍ ചിത്രത്തിന്റെ മൂഡിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ‘ബാഗമതി’ അനുഷ്‌കഷെട്ടി എന്ന നടിയുടെ അഭിനയമികവില്‍ ബോക്‌സാഫീസില്‍ പിടിച്ചുകയറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

Entertainment

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

പുതിയ വാര്‍ത്തകള്‍

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.