ന്യൂദല്‍ഹി: ഇന്ന് സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം. അനവധി പ്രത്യേകതകളുള്ള ഗ്രഹണം ലോകത്ത് എല്ലായിടത്തും ദൃശ്യമാണ്. ബ്‌ളൂ മൂണ്‍, സൂപ്പര്‍ മൂണ്‍, ബ്‌ളഡ് മൂണ്‍ എന്നിങ്ങനെ മൂന്നു പ്രതിഭാസങ്ങള്‍ ഒന്നിച്ചാണ് ഇന്ന് സംഭവിക്കുക. ( ഒരു മാസം രണ്ടു പൂര്‍ണ്ണ ചന്ദ്രന്‍ വരുന്നതാണ് ബ്‌ളൂ മൂണ്‍, ഭൂമിയോട് ഏറ്റവും അടുത്തു വരുമ്പോള്‍ വലുതായി കാണുന്ന പ്രതിഭാസമാണ് സൂപ്പര്‍മൂണ്‍. പൂര്‍ണ്ണഗ്രഹണസമയത്ത് രക്തവര്‍ണ്ണത്തില്‍ കാണുന്ന ചന്ദ്രനാണ് ബ്‌ളഡ് മൂണ്‍)
1. 1982ന് ശേഷമുള്ള ആദ്യ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം. ഇനി 2037ല്‍ മാത്രമാണ് ഇത്തരമൊന്ന് സംഭവിക്കുക.
2. ഒരുമാസത്തിനുള്ളിലെ രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രനാണ് ഇത്.
3. ഭൂമി, സൂര്യന്റെയും ചന്ദ്രന്റെയും മധ്യത്തില്‍ വന്ന്, ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം 4. പൂര്‍ണ്ണചന്ദ്രഗ്രഹണസമയത്ത് സൂര്യരശ്മികള്‍ അപവര്‍ത്തനം ചെയ്ത് ഭൂമിയില്‍ പതിക്കുകയും ഭൂമിയുടെ അന്തരീക്ഷത്തില്‍ തവിട്ട് ചുമപ്പ് നിറത്തിലുള്ള അരുണിമ പടരുകയും ചെയ്യും.
5. ഭൂമിയുമായി 3,59,000 കിലോമീറ്റര്‍ അടുത്ത് ചന്ദ്രന്‍ എത്തും
6. ഇന്ത്യയില്‍ വൈകിട്ട് 5.20 മുതല്‍ ചന്ദ്രഗ്രഹണം ദൃശ്യമാവും.
7. അസ്തമയത്തിന് ശേഷം 6.25 മുതലാണ് കിഴക്ക് ആകാശത്ത് ചന്ദ്രന്‍ ഉയരുന്നത്. 7.25നുള്ളില്‍ അരമണിക്കൂര്‍ നേരം ഇത് ദൃശ്യമാവും.
8. നേരിയ വെള്ളിനിറത്തില്‍ ചന്ദ്രനെ പൂര്‍ണ്ണമായും മൂടുകയും പിന്നീട് വ്യാപിക്കുകയും ചെയ്യും. ഇത് മിനിട്ടുകളോളം നീണ്ടുനില്‍ക്കും.
9. നദികളിലും കടലുകളിലും നേരിയ രീതിയില്‍ വേലിയേറ്റമുണ്ടാകും. എന്നാല്‍ അപകടകരമായ രീതിയിലുണ്ടാകില്ല.
10. ചന്ദ്രഗ്രഹണ സമയത്ത് ഒന്നും കഴിക്കരുതെന്ന വിശ്വാസമുണ്ടെങ്കിലും ഇതിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.
















