Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മാളച്ചിരി കൊഴിഞ്ഞിട്ട് മൂന്നുവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2018, 10:37 am IST
inEntertainment

തബലവാദനത്തിന്റെ പെരുക്കങ്ങളയഞ്ഞ് ശമിക്കുമ്പോള്‍ വിസ്തൃതമായൊരു ഏകാന്തതയുടെ ആര്‍ത്തലപ്പുള്ള നിശബ്ദത പടരുന്നത് ചിലപ്പോള്‍ അറിയാനാകും. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സൂര്യസോമയുടെ നിധി എന്ന നാടകത്തില്‍ തബലയില്‍ പെരുമഴ തീര്‍ക്കുന്ന ഒരു കഥാപാത്രമുണ്ടായിരുന്നു. തബലവായന തീരുമ്പോള്‍ അരങ്ങ് കുറെ നേരം നീണ്ട ശൂന്യതയിലായിരുന്നു. ആ പെരുമഴയില്‍ നനഞ്ഞ കാണികള്‍ പരസ്പരം ചോദിച്ചത് ആ നടന്റെ പേരായിരുന്നു. മാളാ അരവിന്ദന്‍ എന്ന പേരും കേട്ടായിരിക്കണം നാടകം കണ്ട എല്ലാവരും വീട്ടിലേക്കു അക്കാലം മടങ്ങിയിട്ടുണ്ടാകുക.

അന്നത്തെ നാടകനടനേയും പിന്നീടുണ്ടായ സിനിമാതാരത്തേയും ഓര്‍മയില്‍ തിരയുന്നവര്‍ ഇന്നുമുണ്ടാകാം. മാളാ അരവിന്ദന്‍ യാത്രയായിട്ട് ഇന്നേയ്‌ക്കു മൂന്നു വര്‍ഷം. ഹാസ്യം എന്ന പേരില്‍ കാണികളെ ചിരിപ്പിക്കാന്‍ ശ്വാസം മുട്ടിക്കുന്ന ഇന്നത്തെ ചില താരങ്ങള്‍ക്കിടയില്‍ മാളാ അരവിന്ദനെപ്പോലുള്ളവരെ ഓര്‍ക്കുമ്പോള്‍ തന്നെ ചിരിയുണര്‍ത്തുന്നത് അവര്‍ ആടിതിമിര്‍ത്ത ശുദ്ധ ഹാസ്യത്തിന്റെ പ്രാതിനിധ്യമുള്ള കഥാപാത്രങ്ങളുടെ സ്വാഭാവികത തികട്ടിവരുന്നതുകൊണ്ടാണ്. നിര്‍ബന്ധിപ്പിച്ച് ഏന്തിവലിഞ്ഞു ചിരിപ്പിക്കുന്നതിനു പകരം ഉള്ളില്‍നിന്നും അറിയാതെ ചിരിപ്പിക്കാന്‍ പോന്നൊരു നടനമികവായിരുന്നു അരവിന്ദനും. അടൂര്‍ ഭാസി, മുതുകുളം, ബഹദൂര്‍, എസ്.പി.പിള്ള, ശങ്കരാടി തുടങ്ങിയ ഹാസ്യനടന്മാര്‍ക്കൊപ്പം ചിരിയുടെ ജീനിയസായി മാറിയ ജഗതി ശ്രീകുമാറിനൊപ്പം തന്നെ നര്‍മത്തിന്റെ തുടര്‍പ്പടക്കം പൊട്ടുംപോലെ നിന്നവരില്‍ പ്രധാനികളാണ് കുതിരവട്ടം പപ്പുവും മാളാ അരവിന്ദനും. പപ്പു മാള ജഗതി എന്നൊരു ത്രിമൂര്‍ത്തിക്കൂട്ടം തന്നെയുണ്ടായിരുന്നു അന്ന്. പപ്പു മാള ജഗതി എന്നപേരില്‍ സിനിമയും ഇറങ്ങിയിരുന്നു. അറുന്നൂറ്റന്‍പതിലധികം സിനിമകളില്‍  ഹാസ്യ-സ്വഭാവ നടനായി അരവിന്ദന്‍ തിളങ്ങി.

ദേശത്തിന്റെ പേര് തന്നോടൊപ്പം കൂട്ടി മാള എന്നാല്‍ അരവിന്ദനായിത്തീര്‍ന്ന സവിശേഷതയുമുണ്ട് ഈ നടന്..തബലപോലെ ഓടക്കുഴല്‍ വായനയും ഇഷ്ടമായിരുന്നു .സംഗീത അധ്യാപികയായിരുന്ന അമ്മയില്‍നിന്നും കിട്ടിയ വാസനയാണ് മാളയ്‌ക്ക് തബലവായന. അമ്മ കുട്ടികളെ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിട്ടുകൊണ്ടായിരുന്നു തബലയിലെ ആദ്യശിക്ഷണം. നീണ്ട പതിനാറുവര്‍ഷം നാടകലോകത്ത് അരങ്ങു വാണു. കോട്ടയം നാഷണല്‍ തിയറ്റേഴ്‌സ്,സൂര്യസോമ തുടങ്ങി നിരവധി നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു. സിനിമയിലെ അരങ്ങേറ്റം 1976ല്‍ സിന്ദൂരത്തിലൂടെയായിരുന്നു.

മാള എന്ന നടന്റെ ചിരിമിടുക്കു കണ്ടെത്തിയ കാണികള്‍ അദ്ദേഹത്തെ വിടാതെ പിന്‍തുടര്‍ന്നു.ഏങ്കോണിപ്പുള്ള സംസാരവും ചുണ്ടും കണ്ണും പുരികവും മൂക്കുകൊണ്ടുപോലും പ്രത്യേക രീതിയില്‍ ചലിപ്പിച്ച് ചിരിയുടെ പടക്കവും അമിട്ടുമൊക്കെ മാള പൊട്ടിച്ചു.ശബ്ദംമാറ്റിയുള്ള സംഭാഷണവും വികടമായ ചിരിയും ഞെട്ടലുമൊക്കെയായി തന്റേതായ നര്‍മങ്ങള്‍കൊണ്ടുനടക്കുകയായിരുന്നു അരവിന്ദന്‍. പ്രേം നസീര്‍,മധു,മമ്മൂട്ടി,മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളോടൊപ്പം ഇരിപ്പിടമുണ്ടാക്കിയ മാള ചിലഘട്ടങ്ങളില്‍ അവരെക്കാള്‍ തിരക്കുള്ള നടനായിരുന്നു. 70-80കളില്‍ മാളതന്നെയായിരുന്നു സൂപ്പര്‍താരം. മമ്മൂട്ടിയും മോഹന്‍ലാലും മാളക്കുവേണ്ടി സെറ്റുകളില്‍ കാത്തിരിക്കുമായിരുന്നു.മാള എന്നുകേട്ടാല്‍ തിരക്കുണ്ടാകുന്ന കാലം. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കു കുതിക്കുമ്പോഴും എല്ലാവരോടും സൗമ്യഭാവംകാട്ടി ജനകീയനാകാന്‍ മാളാ അരവിന്ദനു കഴിഞ്ഞിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍: ഭാരതീയ വിദ്യാനികേതന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

Kerala

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.