കണ്ണൂര്‍: ആറ് മാസത്തോളമായി തുടരുന്ന കെവിഎഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, സ്വകാര്യ ആശുപത്രി മേഖലയിലെ ട്രെയിനിങ്ങ് സമ്പ്രദായം നിര്‍ത്തലാക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, നഴ്‌സുമാരോടുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആഹ്വാനമനുസരിച്ച് കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇന്ന് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മിനി ബേബി ഉദ്ഘാടനം ചെയ്യും.
















