Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സ്വാമി ഇഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 02:30 am IST
in Varadyam

അമൃത് അധികം കഴിച്ചാല്‍ വിഷത്തിന്റെ ഫലം ചെയ്യുമെന്ന് പറയാറുണ്ട്. ഒന്നും അധികമാകരുത് എന്ന് സൂചിപ്പിക്കാനാണത്. എന്നാല്‍ എത്ര കഴിച്ചാലും അപകടം ഉണ്ടാവുന്നില്ല എന്നു മാത്രമല്ല കഴിക്കുംതോറും കൂടുതല്‍ അമൃതത്വത്തിലേക്ക് കയറിപ്പോകാന്‍ കഴിയുന്ന ഒരു സംഗതിയുണ്ട്. അതിനെപ്പറ്റിയാണ് സൂചിപ്പിക്കാനുള്ളത്. അത് മറ്റൊന്നുമല്ല ‘അമൃത്’ എന്ന പുസ്തകമാണ്. കൃതഹസ്തനായ ഒരെഴുത്തുകാരന്റെ സാധനാബദ്ധമായ പ്രവര്‍ത്തനത്തിന്റെ ഫലമാണത്. വെണ്ണല മോഹന്‍ എന്ന എഴുത്തുകാരന്റെ തൂലികയിലൂടെ വാര്‍ന്നുവീണ അക്ഷര സംസ്‌കാരമാണ് ബുദ്ധ ബുക്‌സ് പുറത്തിറക്കിയ ‘അമൃത്’.

നൂറ്റെട്ടോളം സുഭാഷിതങ്ങളും അസംഖ്യം സാരോപദേശ കഥകളും  ചേര്‍ത്തൊരുക്കിയ ഒരു അമൃതകുംഭം തന്നെയാണ് ഈ കൃതി. സമൂഹത്തിന്റെ ഇന്നത്തെ പോക്കില്‍ ആകുലപ്പെട്ടുകഴിയുന്ന ഒട്ടനവധി പേരുണ്ട്. നിരാശാബാധിതരായ അത്തരക്കാര്‍ ഇന്നത്തെ സമൂഹത്തിലെ യൗവനങ്ങളെക്കുറിച്ച് എന്നും പരാതിപ്പെടുന്നു. അതേസമയം അത് എങ്ങനെ ഇല്ലാതാക്കാം, അവര്‍ക്ക് എങ്ങനെ മൂല്യ ബോധം പകര്‍ന്നുകൊടുക്കാം, സംസ്‌കാരത്തെ എങ്ങനെ ചൂണ്ടിക്കാണിച്ചുകൊടുക്കാം എന്നതിനെക്കുറിച്ച് ഒന്നും അവര്‍ക്ക് ധാരണയില്ല. ഒരു പക്ഷേ, ഈ മൂല്യബോധം തന്നെ എന്താണെന്ന് അറിയാത്തതുകൊണ്ടുമാവാം അത്. നമ്മുടെ സംസ്‌കാരത്തെ ചിട്ടപ്പെടുത്തുന്നതിലും അത് പരിപക്വമാക്കുന്നതിലും സുപ്രധാനമായ പങ്കു വഹിക്കുന്നവയാണ് സുഭാഷിതങ്ങളും സാരോപദേശ കഥകളും. എന്നാല്‍ ആരും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല. പാശ്ചാത്യ സമ്പ്രദായങ്ങളെ പൂണ്ടടക്കം പിടിക്കുമ്പോഴും നമ്മുടെ ദര്‍ശനങ്ങളും രീതികളും അവഗണിക്കപ്പെടുന്നു. അതിന്റെ ആത്യന്തിക ഫലമോ? ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ തലമുറ അടിതെറ്റി വീഴുന്നു. അത് തടയേണ്ടതുണ്ട്. അവര്‍ക്ക് നേര്‍വഴി കാണിച്ചുകൊടുക്കേണ്ടതുണ്ട്.

എന്നാല്‍ അതിനുള്ള പരിശ്രമം കഠിനതരമത്രേ. ആദ്യം നമ്മുടെ സംസ്‌കാരം എന്തെന്നറിയണം. നമ്മുടെ രീതികളെക്കുറിച്ച് വ്യക്തമായ അവബോധം വേണം. അനിതര സാധാരണമായ മെയ് വഴക്കത്തിലൂടെ ഒരാള്‍ പണിക്കുറ തീര്‍ന്ന അഭ്യാസിയായി മാറുന്നതുപോലെയാണ് ഇവിടെ വെണ്ണല മോഹന്‍. നിസ്തന്ദമായ പരിശ്രമവും ത്യാഗവും നിലപാടും കലാബോധവും അദ്ദേഹത്തെ പ്രിയങ്കരനായ എഴുത്തുകാരനാക്കിത്തീര്‍ത്തിരിക്കുകയാണ്. അതിമനോഹരമായ ഒരു ഭാഷയുടെ ഉടമയാണദ്ദേഹം. ‘അമൃത്’ ഒരു തവണ വായിച്ച് താഴെ വെക്കുമ്പോള്‍ ഉപബോധമനസ്സില്‍ നിന്ന് അപേക്ഷ ഉയരും, ഒന്നുകൂടി, ഒന്നുകൂടി. 

കഥ പറഞ്ഞുകൊടുക്കുന്ന കഥയമ്മാവനിലൂടെ കുട്ടികളിലേക്ക് സംസ്‌കാരത്തിന്റെയും മാനുഷികതയുടേയും അമൃത് പകര്‍ന്നുകൊടുക്കുകയാണ് ഗ്രന്ഥകാരന്‍. ആലോചനാമൃതവും രസനിഷ്യന്ദിയുമായ കഥകള്‍. വായിക്കുന്തോറും മധുരം കിനിഞ്ഞു കിനിഞ്ഞു വരുന്ന അനുഭവം. ഭാരതീയ പൈതൃക സംസ്‌കാരത്തിന്റെ മഹാസാഗരതീരത്ത് നില്‍ക്കുമ്പോള്‍ ഇതെങ്ങനെ ഉള്‍ക്കൊള്ളുമെന്ന് പരിഭ്രമിച്ചുപോവും. അവിടേക്കാണ് വെണ്ണല മോഹന്‍ നല്ലൊരു കപ്പിത്താനായി നമ്മെ ധൈര്യപൂര്‍വം നയിക്കാന്‍ മുന്നോട്ടു വരുന്നത്. അതൊരു സമര്‍പ്പണമാണ്. നാം കണ്ടുമടുത്തതും കേട്ടുമടുത്തതുമായ ഒന്നിനെപ്പറ്റിയുമല്ല പറയുന്നത്. പറഞ്ഞു തീരും മുമ്പെ ഒന്നുകൂടി കേള്‍ക്കട്ടെ എന്ന ആവേശമാണുണ്ടാവുന്നത്. അതു കൊണ്ടു തന്നെ ബുദ്ധ ബുക്‌സിന്റെ ആമുഖക്കുറിപ്പില്‍ ‘ഇതൊരു വെല്‍കം ഡ്രിങ്കാ’ണ് എന്ന് സൂചിപ്പിക്കുന്നുണ്ട്. പ്രകാശഭരിതമായ ഒരു ലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്താനുള്ള നല്ല ഊര്‍ജം ഈ വെല്‍കം ഡ്രിങ്കിലുണ്ട്. കഥയുടെ ഊര്‍ജം അങ്ങനെ തന്നെ സജീവമായി നിലനിര്‍ത്തുന്ന തരത്തിലാണ് ടി. ആര്‍. രജീവിന്റെ വരയും. ശ്ലോകങ്ങള്‍ ഉദ്ധരിച്ച് അതിന്റെ സാരാംശം പറഞ്ഞ് ഗ്രന്ഥകാരന്‍ മുന്നോട്ടുപോവുമ്പോള്‍ ഒപ്പം പോകാതിരിക്കാനാവില്ല ആര്‍ക്കും.

കെ. മോഹന്‍ദാസ് റമഹെമസ@ഴാമശഹ.രീാ

അമൃത്- വെണ്ണല മോഹന്‍

ബുദ്ധ ബുക്‌സ്- പേജ് 127, വില : 100.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.