Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മലനാട് മലബാര്‍ ജലപാത ക്രൂയിസ് ടൂറിസം പദ്ധതി; ജനങ്ങള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 01:16 am IST
inKannur

പാനൂര്‍: മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയില്‍ ഉള്‍നാടന്‍ ജലപാതയും ഉള്‍പ്പെടുമോ എന്ന ആശങ്കയില്‍ ജനങ്ങള്‍. 

മലബാറിന്റെ ടൂറിസം ഭൂപടത്തില്‍ മാറ്റത്തിന്റെ കടലിളക്കി എത്തുന്ന മലബാര്‍ ക്രൂയിസ് ടൂറിസം നിര്‍മ്മാണ പദ്ധതി ഫിബ്രവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പാനൂര്‍, മാക്കുനി, പന്ന്യന്നൂര്‍ മേഖലകളിലെ ജനങ്ങള്‍ ആശങ്കയിലായിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വളപട്ടണം, പെരുമ്പ, അഞ്ചരക്കണ്ടി, മാഹി, തലശേരി, നീലേശ്വരം, തേജസ്വിനി, ചന്ദ്രഗിരി തുടങ്ങിയ ജലാശയങ്ങളെ ഉള്‍പ്പെടുത്തിയാണ് നദീതട ടൂറിസം വരാന്‍ പോകുന്നത്. 197 കീലോമീറ്റര്‍ ബോട്ടു യാത്രയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികളും ആവിഷ്‌ക്കരിക്കുന്നുണ്ട്.

മാഹിയില്‍ നിന്നും ആരംഭിക്കുന്ന പദ്ധതി ജലപാതയ്‌ക്കായി സര്‍വ്വേ നടത്തപ്പെട്ട പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തപ്പെടുമോ എന്ന ഭീതിയാണ് ജനങ്ങളില്‍ ഉളളത്. സര്‍വ്വേയുടെ പേരില്‍ നാലോളം പ്രദേശങ്ങള്‍ അധികൃതര്‍ മാര്‍ക്ക് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ഇന്നു നിര്‍മ്മാണ പ്രവൃത്തികള്‍ നിലച്ച അവസ്ഥയാണ്. ഏതു പ്രദേശത്തു കൂടി ജലപാത വരുമെന്ന കൃത്യത നല്‍കാന്‍ ഇതുവരെ രാഷ്‌ട്രീയ നേതൃത്വമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല. കോഴിക്കോട് ജില്ലയില്‍ മാത്രം സര്‍വ്വെ നടത്തി ഏതാണ്ട് പൂര്‍ത്തിയായ പദ്ധതി പെരിങ്ങത്തൂര്‍ പുഴ മാര്‍ഗം എരഞ്ഞോളി പുഴയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീട്ടുകയായിരുന്നു. 

1965-67 കാലഘട്ടത്തില്‍ വന്ന ഉള്‍നാടന്‍ ജലഗതാഗത പദ്ധതി വരുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയും ജനങ്ങളില്‍ ഭീതി ജനിപ്പിച്ചിട്ടുളളത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഒരു തരത്തിലുമുളള ഇടപ്പെടല്‍ ഭരണകക്ഷിയില്‍ നിന്നുമുണ്ടാകുന്നുമില്ല. എരഞ്ഞോളിപ്പുഴയില്‍ നിന്നും കനാല്‍ പണിത് മലബാര്‍ ക്രൂയിസ്് ടൂറിസം ബന്ധപ്പെടുത്താനും നീക്കമുണ്ട്. ഉള്‍നാടന്‍ ജലപാത പ്രദേശവും ടൂറിസത്തിനായി ഉപയോഗപ്പെടുത്താമെന്ന ചര്‍ച്ചയും ഉദ്യോഗതലത്തില്‍ നടന്നതായാണ് വിവരം. ഉള്‍നാടന്‍ ജലപാത കാസര്‍ഗോഡ് ജില്ലയിലേക്കു കൂടി നീട്ടിക്കിട്ടാന്‍ ഫണ്ട് അനുവദിക്കണമെന്ന സിപിഎം എംപിമാരായ പി.കെ.ശ്രീമതിയും കെ.കെ.രാഗേഷും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതും ഈ രണ്ടു പദ്ധതികളും വിപുലമാക്കാനാണെന്ന് ഉറപ്പാണ്.

300കോടി ചെലവ് പ്രതീക്ഷിക്കുന്ന മലബാര്‍ ക്രൂയിസ് പദ്ധതിക്കായി 37കോടി സംസ്ഥാന സര്‍ക്കാര്‍ നീക്കി വെച്ചു കഴിഞ്ഞു. കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രോജക്ട് മോണിറ്ററിംഗ് സെല്‍ പ്രതിനിധി ദര്‍ശനമാലി പദ്ധതി പ്രദേശത്ത് എത്തിയിരുന്നു. സംസ്ഥാന ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗ തീരുമാനപ്രകാരം ഫെബ്രവരിയില്‍ മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ധാരണയായത്. കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പില്‍ വരുത്തുക. 

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും ജില്ലയെ അടിമുടി മാറ്റുമെന്ന് സംശയമില്ല. എന്നാല്‍ വികസനവും വിനോദസഞ്ചാരവും ഒരു നാട്ടിലെ ജനതയെ ഭീതിയിലുംആശങ്കയിലും ആഴ്‌ത്തിയല്ല നടപ്പില്‍ വരുത്തേണ്ടതെന്ന യാഥാര്‍ത്ഥ്യവും അധികൃതര്‍ മറക്കരുത്. കുറ്റാടി മട്ടന്നൂര്‍ വിമാനതാവളം റോഡ്, തലശേരി ഹെറിറ്റേജ് ടൂറിസം, മലബാര്‍ ക്രൂയിസ് ടൂറിസം, ഉള്‍നാടന്‍ ജലപാത പദ്ധതികള്‍ എല്ലാം പൊടുന്നനെ ജില്ലയിലെത്തിയത് കണ്ണൂര്‍ വിമാനതാവളം കേന്ദ്രീകൃതമായിട്ടാണ്. വിമാനതാവള വികസനത്തിന് അനുബന്ധമായി വിനോദസഞ്ചാരം, മറ്റ് വ്യവസായസംരഭങ്ങള്‍ എന്നിവ ഉണ്ടാവണമെന്ന് കിയാല്‍ എംഡി പി.ബാലകിരണ്‍ വ്യക്തമാക്കിയതാണ്. നാലുവരി പാത വരുമ്പോള്‍ വ്യാപാരസ്ഥാപനങ്ങളുംവീടും പറമ്പും നഷ്ടപ്പെടുന്ന പാനൂര്‍ ഭാഗത്തെ ജനങ്ങള്‍ക്കിടയില്‍ തന്നെയാണ് ഉള്‍നാടന്‍ ജലപാതയും വരാന്‍ പോകുന്നത്. സമീപത്തു കൂടി ഗെയ്ല്‍ പദ്ധതിയും നടന്നു കൊണ്ടിരിക്കുന്നു. വികസനവും വിനോദവും ഒരു ജനതയെ കണ്ണീരുകുടിപ്പിച്ച് കൊണ്ടാവരുത് എന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. മരിച്ചു വീണാലും ഒരു തുണ്ടു ഭൂമി പോലും ജലപാതക്കായി നല്‍കില്ലെന്നും നാട്ടുകാര്‍ ഉറച്ച ശബ്ദത്തില്‍ പറയുന്നു. സമരങ്ങളും പോരാട്ടങ്ങളും പാനൂരും പരിസരവും രാഷ്‌ട്രീയ ഭരണ നേതൃത്വങ്ങള്‍ക്കെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. പദ്ധതി വരുന്നത് എവിടെയാണെന്ന് ചൂണ്ടിക്കാണിക്കാന്‍ പോലും ഇവിടുത്തെ എംഎല്‍എയും മന്ത്രിയുമായ കെ.കെ.ശൈലജയ്‌ക്കു സാധിക്കാത്തതിലും ഭരണകക്ഷിയായ സിപിഎം നടത്തുന്ന ഇരുതോണിയില്‍ കാലുവെച്ച കളിയിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ജലപാതകള്‍ക്കെതിരെയുള്ള സമരത്തിലും ഇത് നടപ്പിലാക്കാനും പാര്‍ട്ടി നേതൃത്വങ്ങള്‍ രംഗത്തുണ്ടെന്ന വിചിത്രതയും പാനൂരില്‍ കാണാം.     

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

News

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.