മൂന്നാര്‍: വശംനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനനത്തെ തുടര്‍ന്ന് ഇരവികുളം ദേശീയോദ്യാനം 29ന് അടക്കും. രണ്ട് മാസത്തേക്കാണ് പാര്‍ക്ക് അടയ്ക്കുന്നത്. ദേശീയ ഉദ്യാനത്തിലെ നായ്ക്കൊല്ലിമലയില്പുതുതായി അഞ്ച് വരയാടിന് കുഞ്ഞുങ്ങള്പിറന്നാതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്ന്നാണ്സഞ്ചാരികള്ക്ക് വിലക്ക് ഏര്‍പ്പെടുത്തി പാര്‍ക്ക് അടയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷം രാജമലയില്‍ 94 വരയാടിന് കുഞ്ഞുങ്ങളാണ് പിറന്നത്. വരയാടുകളുടെ പ്രസവകാലം ആരംഭിച്ചതിനാല്‍ 29ന് അടക്കുന്ന പാര്‍ക്ക് ഏപ്രില്‍ ആദ്യവാരംസഞ്ചാരികള്ക്കായി തുറന്ന് കൊടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: