തിരുവനന്തപുരം: കേരളത്തില്‍ എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ശ്യാമപ്രസാദ് വധത്തിന്റെ പശ്ചാത്തലത്തിലാണിത്. അടുത്തിടെ സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും കേന്ദ്രം നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ശ്യാമപ്രസാദിനെ വധിക്കുന്നത്.
ശ്യാമപ്രസാദിനെ വധിക്കുന്നതില്‍ എസ്ഡിപി.ഐ ഗൂഡാലോചന നടത്തിയെന്ന പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. കണ്ണൂരില്‍ ഉള്‍പ്പെടെ ഏതുസമയവും അക്രമം പൊട്ടിപെടാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തോട് ഉടനടി ആവശ്യപ്പെടുമെന്ന് അറിയുന്നു. റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് എസ്ഡിപിഐയുടെ പ്രവര്‍ത്തനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചന.
ശ്യാമപ്രസാദിനെ വധിച്ചതു വഴി സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാക്കാന്‍ എസ്ഡിപിഐ ശ്രമിച്ചതായുള്ള ആരോപണം സംസ്ഥാനവും ഗൗരവമായാണ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: