ന്യൂദല്‍ഹി: 2008ലെ ഗുജറാത്ത് സ്ഫോടന പരമ്പര കേസിലെ പ്രതി അബ്ദുല്‍ സുബ്ഹാന് ഖുറൈശി പിടിയില്‍. ദല്‍ഹി സ്പെഷ്യല്‍ പോലിസാണ് ഇയാളെ പിടികൂടിയത്. ഖുറൈശിക്കായി രാജ്യവ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്.
56 പേര് കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2008 ലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനാണ് സിമിയുമായി അടുത്ത ബന്ധമുള്ള ഖുറൈശിയെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ ബോംബ് നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളയാളാണെന്നും പോലീസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: