മധുര: മധുരയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ അബ്ദുള്‍റഹീം, അബ്ദുള്‍റഹുമാന്‍ എന്നിവരാണ് മരിച്ചത്. സലീം, കരീം എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു പുലര്‍ച്ചെ നാഗൂരില്‍ നിന്ന് കൊല്ലത്തേക്ക് മടങ്ങുമ്പോൾ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു
















