Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വ്വകലാശാലാ സഹായമില്ലെങ്കിലും ‘ബഷീര്‍ പദകോശം’ പുറത്തിറങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2018, 02:51 am IST
in Kerala

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ 110-ാം ജന്മദിനവാര്‍ഷികദിനം കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ‘ബഷീര്‍ ചെയര്‍’ മറന്നു. ആഘോഷങ്ങളോ ചര്‍ച്ചകളോ ഇല്ലാതെ ചെയറിന്റെ വാതിലുകള്‍ അടഞ്ഞുകിടന്നു. വൈക്കം മുഹമ്മദ് ബഷീറിനെ സര്‍ക്കാരും കാലിക്കറ്റ് സര്‍വ്വകലാശാലയും അവഗണിക്കുമ്പോഴും ആ വലിയ കഥാകാരന്‍ മലയാളത്തിന് സമ്മാനിച്ച പദങ്ങളും പ്രയോഗങ്ങളും നിഘണ്ടുവായി പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. 

സര്‍വ്വകലാശാലയുടെ അനാസ്ഥയെതുടര്‍ന്ന് ബഷീര്‍ ചെയറില്‍ നിന്ന് രാജിവച്ച ഡോ.എം.എം.ബഷീറും സംഘവുമാണ് ‘ബഷീര്‍ പദകോശം’ ഒരുക്കുന്നത്. കഥാകാരന്റെ ഉറ്റസുഹൃത്തും ‘പരമരഹസ്യ’ത്തിലെ കഥാപാത്രവും കൂടിയാണ് ഡോ.എം.എം.ബഷീര്‍.

സര്‍വകലാശാലയിലെ 

ആ ‘പരമരഹസ്യം’ 

വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ കുറിച്ച് പഠിക്കാനും ഓര്‍മ്മകള്‍ നിലനിര്‍ത്താനുമായി 2008ലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ‘ബഷീര്‍ ചെയര്‍’ സ്ഥാപിച്ചത്. 25 ലക്ഷംരൂപ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥിര നിക്ഷേപവും നടത്തി. 2013 ല്‍ വൈസ് ചാന്‍സിലര്‍  പ്രൊഫ. അബ്ദുള്‍ സലാം  ഡോ.എം.എം.ബഷീറിനെ വിസിറ്റിങ് പ്രൊഫസറായി ക്ഷണിച്ചു. കഥാകാരന്‍ പറയുന്നപോലെ ‘ഒരു ഓഫീസില്‍ വെറുതെ കുത്തിയിരുന്നപ്പോഴാണ് തലയില്‍ ആ ആശയം പൊട്ടിപ്പുറപ്പെട്ടത്’. സുല്‍ത്താന്റെ രചനകളിലെ പദങ്ങളും പ്രയോഗങ്ങളും ചേര്‍ത്ത് ‘ഇമ്മിണി ബല്ല്യ ഒരു’ നിഘണ്ടു തയ്യാറാക്കുക. ഒപ്പം ബഷീറിന്റെ സ്മരണയില്‍ ഒരു മ്യൂസിയവും. ‘ഛട്പുക്കേന്ന്’ പദ്ധതിക്ക് വൈസ് ചാന്‍സിലര്‍ അനുമതി നല്‍കി. നിഘണ്ടു വിദഗ്ധന്‍ ഡോ.ഗോപിനാഥന്‍നായരെയും  വേലായുധപ്പണിക്കരെയും ഒപ്പം ചേര്‍ത്തു. പ്രാരംഭത്തിന് ഏഴ് ലക്ഷവും യൂണിവേഴ്‌സിറ്റി മ്യൂസിയം സമുച്ചയത്തില്‍ അനുയോജ്യമായ സ്ഥലവും നല്‍കി. അഞ്ചുകോടിയുടെ പ്ലാനും സ്‌കെച്ചും അംഗീകരിച്ചു.

നാലുവര്‍ഷം ഗവേഷണങ്ങളും വിശകലനങ്ങളുമായി 6600 പേജുകളിലായി ‘അണ്ഡകടാഹം’പോലുള്ള നിഘണ്ടുവിന് താത്കാലിക രൂപമാക്കി. കഥാകാരന്റെ 35,000 വാക്കുകളും ‘ലൊഡുക്കൂസ് ആഖ്യ’യും ‘പളുങ്കൂസന്‍ വ്യാകരണ’വും പോലെ 150ല്‍ പരം പ്രയോഗങ്ങളും അക്ഷര മുറയ്‌ക്ക് വിശദീകരിച്ചു. ഇതിനിടെ  പുതിയ വൈസ് ചാന്‍സലര്‍ അധികാരത്തില്‍വന്നു. ബഷീര്‍ ചെയറിനെ പ്രത്യേകം വിഭാഗമാക്കാനുള്ള മുന്‍ വൈസ് ചാന്‍സലറുടെ തീരുമാനത്തില്‍ വിമുഖതയുള്ള മലയാള വിഭാഗത്തിലെ ചില ‘ലൊഡുക്കൂസു’കള്‍ ‘പുളുങ്കൂസന്‍ ന്യായങ്ങള്‍’ പറഞ്ഞ് ചെയറിനെ അട്ടിമറിച്ചു. ഇതോടെ ഫണ്ട് നല്‍കാന്‍ പുതിയ വൈസ് ചാന്‍സലര്‍ തയ്യാറായില്ല. നിഘണ്ടു തയ്യാറാക്കലും വഴിമുട്ടി. സിന്‍ഡിക്കേറ്റ് ഉപസമിതി പരിശോധന നടത്തി ഫണ്ട് അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ‘ലൊട്ടുലൊടുക്കു’ സാധനങ്ങളുമായി എം.എം.ബഷീറും സംഘവും ചെയറില്‍ നിന്ന് ഒരു മാസം മുമ്പ് രാജിവച്ചു. 

ഇപ്പോള്‍ മൂവരും ചേര്‍ന്ന് സ്വന്തം നിലയില്‍ നിഘണ്ടു തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. എഡിറ്റ് ചെയ്ത് നാലു വാല്യങ്ങളിലായി 4000 പേജുള്ള നിഘണ്ടു ഉടന്‍ പുറത്തിറക്കും. കഥാകാരനെ സ്‌നേഹിക്കുന്ന നിരവധിപേര്‍ സഹായിക്കാനായി മുന്നോട്ടുവന്നിട്ടുണ്ട്. സുല്‍ത്താന്റെ കയ്യെഴുത്ത് പ്രതികളും നിരവധി പേര്‍ക്ക് അയച്ച കത്തുകളും ഉള്‍പ്പെട 750 ഓളം ജീവന്‍ തുടിക്കുന്ന ഓര്‍മ്മകള്‍ എം.എം.ബഷീര്‍ നിധി പോലെ സൂക്ഷിക്കുന്നുണ്ട്. സമൂഹത്തിന് പഠിക്കാനായി  ഇവ സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നുണ്ട്. പക്ഷെ….കഥാകാരന്‍ പറഞ്ഞപോലെ ‘ഹുന്ത്രാപ്പി ബുസ്സാട്ടോ’ അല്ലെ സര്‍ക്കാര്‍….’ഒന്നും നടക്കാത്ത’ സര്‍ക്കാര്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.