ഇടുക്കി: ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് താഴുന്നു. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 2368.08 അടിയാണ് ജലനിരപ്പ്. 1334.331 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടിലാകെ ഉള്ളത്. 13.8078 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഉത്പാദിപ്പിച്ചപ്പോള്‍ ഉപഭോഗം 65.1193 ആയിരുന്നു.
















