Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിരൂപതയിലെ ഭൂമി വിവാദം; നഷ്ടം വിലയിരുത്താനും ക്രമക്കേട് അന്വേഷിക്കാനും പുതിയ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 11:27 pm IST
in Kerala

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമികച്ചവടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സീറോ മലബാര്‍സഭ മെത്രാന്മാരുടെ സിനഡ് അഞ്ചംഗ സമിതിയെ നിയോഗിച്ചു.  സിനഡ് യോഗം ഭൂമിവില്പന വിവാദത്തില്‍പ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും കച്ചവടത്തില്‍ സഭയ്‌ക്കുണ്ടായ നഷ്ടം കണക്കാക്കി ആരോപണം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.  കഴിഞ്ഞ ദിവസം ചേര്‍ന്ന കാനോനിക സമിതിയിലാണ് അന്വേഷണത്തിന് പ്രത്യേക സമിതി തീരുമാനിച്ചത്. രണ്ട് പുരോഹിതന്‍മാരും മൂന്ന് വിശ്വാസി പ്രതിനിധികളും ഉള്‍പ്പെട്ടതാണ് പ്രത്യേക സമിതി.

നേരത്തെ അതിരൂപതിയിലെ വൈദികസമിതി ഭൂമി കച്ചവടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പുരോഹിതരുടെ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ സമിതി അന്വേഷണം നടത്തി അതിരൂപതാധ്യക്ഷന്‍ കൂടിയായ ആലഞ്ചേരിക്ക് ഭൂമി കച്ചവടത്തില്‍ വീഴ്ചയുണ്ടായി എന്ന നിലയിലുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. പിന്നീട് മെത്രാന്മാരുടെ സമിതിയും അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് നഷ്ടം കണക്കാക്കാന്‍ പുതിയ സമിതിയെ നിയോഗിക്കണമെന്ന നിര്‍ദ്ദേശമുണ്ടായത്. 

നിയമ വശങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ധാരണയുള്ള അഭിഭാഷകരെയും ചാട്ടേര്‍ഡ് അക്കൗണ്ടന്റുമാരെയുമാണ് വിശ്വാസി പ്രതിനിധികളായി പുതിയ സമിതിയില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ ഇത് ആരൊക്കെയാണെന്ന തീരുമാനം പുറത്തുവന്നിട്ടില്ല. കൊരട്ടി പള്ളി വികാരി, എറണാകുളം എളങ്കുളം പള്ളി വികാരി എന്നിവരെയാണ് പുരോഹിത പ്രതിനിധികളായി തിരഞ്ഞെടുത്തിരിക്കുന്നത്. നഷ്ടം എത്രയെന്ന് കണക്കാക്കുകയും അതുതിരികെ പിടിക്കുന്നതിനോ പരിഹരിക്കുന്നതിനോ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എത്രയും വേഗം ഉണ്ടാകണമെന്നാണ് പുതിയ സമിതിയോട് ആവശ്യപ്പെട്ടത്. ഭൂമി വിവാദത്തില്‍ ആഗോള കത്തോലിക്ക സഭ ആസ്ഥാനമായ വത്തിക്കാനിലേക്ക് അതിരൂപതയിലെ പുരോഹിതര്‍ വ്യക്തിപരമായി പരാതി അയച്ചിരുന്നു. പരാതി വത്തിക്കാന്റെ ഇന്ത്യയിലെ സഭാകാര്യങ്ങളുടെ ചുമതലയുള്ള പൗരസ്ത്യ തിരുസംഘം പരിശോധിക്കും.

ഇതിനിടെ  ഭൂമിവില്പനയില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഡ്വ.പോളച്ചന്‍ പുതുപ്പാറ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. ഇതു സംബന്ധിച്ച് പോലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാനോ അന്വേഷണം നടത്താനോ തയ്യാറായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.