Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കോടിയേരിയെ പിടികൂടണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2018, 02:46 am IST
inEditorial

സിപിഎമ്മിന്റെ രാജ്യവിരുദ്ധ ചൈനീസ് പക്ഷപാതം ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ കായംകുളത്തു നടന്ന ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ചൈനയോടാണ് തങ്ങള്‍ക്ക് കൂറെന്ന് തുറന്നുപ്രഖ്യാപിച്ചത്. ഇന്ത്യ, ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നും, അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് ചൈനക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യ അതിന് കൂട്ടുനില്‍ക്കുകയാണെന്നുമുള്ള കോടിയേരിയുടെ പരാമര്‍ശം അത്യന്തം ഗുരുതരമാണ്. സംഭവം വിവാദമായിട്ടും ചൈനയെ അനുകൂലിക്കുന്ന നിലപാടില്‍ കോടിയേരി ഉറച്ചുനില്‍ക്കുകയാണ്. സാമ്രാജ്യത്വ പക്ഷപാതികളാണ് തനിക്കെതിരെ രംഗത്തുവരുന്നതെന്ന് പരാതിപ്പെടുകയും ചെയ്യുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയെന്ന നിലയ്‌ക്ക് കോടിയേരിയുടെ നിലപാട് പാര്‍ട്ടിയുടേതുമാണ്. കോടിയേരി പറഞ്ഞത് ശരിയല്ലെന്ന് സിപിഎം ഔദ്യോഗികമായോ മറ്റെതെങ്കിലും നേതാക്കളോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സിപിഎം നേതാക്കളുടെ രാജ്യവിരുദ്ധ മനോഭാവവും പ്രവര്‍ത്തനങ്ങളും പണ്ടേ സ്ഥിരീകരിക്കപ്പെട്ടതും, അതിനവര്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതുമാണ്. ചൈനയുടെ കാര്യം വരുമ്പോള്‍ സിപിഎമ്മിനെ വിശ്വസിക്കാന്‍ അതിന്റെ ചരിത്രമറിയുന്ന ആര്‍ക്കും കഴിയില്ല. ചൈനയോടുള്ള കൂറുകൊണ്ടാണ് 1964-ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം ഉണ്ടായതുതന്നെ. ഇതിന് തൊട്ടുമുന്‍പ് 1962-ല്‍ ചൈന, ഇന്ത്യയെ ആക്രമിച്ചപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയ്‌ക്കൊപ്പമായിരുന്നു. ചെമ്പട ഇന്ത്യയിലേക്ക് കടന്നുകയറുമ്പോള്‍ അവരെ സഹായിക്കാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ നുഴഞ്ഞുകയറി പ്രത്യേക സേനയുണ്ടാക്കാനും  അന്ന് പാര്‍ട്ടി ശ്രമിച്ചിരുന്നു. ഇത്തരം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ പലരെയും അന്ന് കേന്ദ്രസര്‍ക്കാര്‍ ജയിലിലടച്ചതാണ്. യുദ്ധം അവസാനിച്ചശേഷവും വളരെക്കഴിഞ്ഞാണ് ഇക്കൂട്ടരെ മോചിപ്പിച്ചത്. ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക്‌ലാമില്‍ ചൈനീസ് സൈന്യം ഇന്ത്യക്കെതിരെ നിലയുറപ്പിച്ചപ്പോള്‍ ചൈനക്കൊപ്പമായിരുന്നു സിപിഎം. ഇക്കാലത്ത് ചൈനീസ് പ്രതിനിധി സിപിഎമ്മിന്റെ ദല്‍ഹിയിലെ കേന്ദ്ര ഓഫീസിലെത്തി ‘പാരിതോഷികം’ നല്‍കിയതും വിവാദമായി. 

ഇന്ത്യന്‍ സൈനികര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരാണെന്നു പറഞ്ഞ് വിവാദത്തിലകപ്പെട്ട കോടിയേരി, അതിനെതിരെ നിയമനടപടി വരുമെന്നായപ്പോള്‍ താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന് പറഞ്ഞ് തലയൂരുകയായിരുന്നു. അന്താരാഷ്‌ട്രാ കാര്യങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു എന്നുപറഞ്ഞ് ഇപ്പോഴത്തെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് മറയിടാനും കോടിയേരി ശ്രമിക്കുന്നുണ്ട്. കോടിയേരിയുടേത് ഒറ്റപ്പെട്ട പ്രതികരണമായി കാണാനാവില്ല. രാജ്യതാല്‍പ്പര്യത്തെ ഒറ്റുകൊടുത്ത് ചൈനയെ പിന്തുണക്കുന്ന നടപടി ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇതിനെ വിമര്‍ശിക്കുകയല്ല, നിയമ നടപടിയെടുത്ത് രാജ്യദ്രോഹത്തിന് ശിക്ഷിക്കുകയാണ് വേണ്ടത്. പാക്കിസ്ഥാന് അനുകൂലമായി നിരന്തരം പ്രസ്താവനകള്‍ നടത്തിയ ദല്‍ഹിയിലെ ഇമാം ബുഖാരിയെ ഹെലികോപ്ടറിലാക്കി ആ രാജ്യത്ത് കൊണ്ടുപോയി തള്ളണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തക തവ്‌ലീന്‍ സിങ് പണ്ട് അഭിപ്രായപ്പെടുകയുണ്ടായി. ചൈനീസ് പ്രേമം അത്ര കലശലായ കമ്യൂണിസ്റ്റ് അഞ്ചാംപത്തികളേയും അതിര്‍ത്തികടത്തണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

Entertainment

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

Kerala

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

Kerala

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.