Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഞാന്‍ നമസ്‌കരിക്കുന്നു; സന്തോഷിപ്പിക്കുന്നു, തെറ്റുകള്‍ ക്ഷമിക്കണേ! (11-44)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2018, 02:30 am IST
in Samskriti

കൃഷ്ണാ! അങ്ങ് ദേവന്‍ തന്നെയാണ്; പ്രകാശ സ്വരൂപന്‍ തന്നെയാണ്. എന്റെ ബുദ്ധിയെ അജ്ഞാനമാകുന്ന മൂടുപടംകൊണ്ട് മൂടിയതും അത് നീക്കിയതും നീ തന്നെ. രണ്ടും നിന്റെ മനുഷ്യലീലയ്‌ക്ക് അനുയോജ്യം തന്നെ.

അങ്ങ് എല്ലാറ്റിന്റെയും പിതാവാണ്. ഗുരുവാണ്, നിയന്താവാണ്, എല്ലാവരാലും സ്തുതിക്കപ്പെടുന്നവനുമാണ്. അതുകൊണ്ട് ഞാനും അങ്ങയെ- കായം പ്രണിധായ-ഭൂമിയില്‍ ശരീരം പതിയുംവിധം, ശരീരത്തിന്റെ എട്ട് അംഗങ്ങളും സ്പര്‍ശിക്കുംവിധം ഇതാ നമസ്‌കരിക്കുന്നു! എന്നെ അനുഗ്രഹിക്കാന്‍ വേണ്ടി പ്രസന്നനാവണേ! എന്ന് പ്രാര്‍ത്ഥിക്കുന്നു.

പിതാ പുത്രസ്യ ഇവ- ഒരു അച്ഛന്‍, തന്റെ മകന്‍ എന്തെങ്കിലും അപരാധങ്ങള്‍ ചെയ്താല്‍ ക്ഷമിക്കുകയില്ലേ? അങ്ങ് സര്‍വ്വപ്രപഞ്ചത്തിന്റെയും പിതാവാണല്ലോ. അതുകൊണ്ട് എന്റെ അപരാധങ്ങള്‍ ക്ഷമിച്ച് അനുഗ്രഹിക്കണേ!

സഖാസഖ്യുഃ ഇവ- ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിന്റെ തെറ്റായ പെരുമാറ്റങ്ങളും അവഹേളനങ്ങളും പൊറുക്കും. ഞാന്‍ അങ്ങയുടെ സുഹൃത്താണെന്ന് അങ്ങുതന്നെ പറഞ്ഞതാണല്ലോ!

”ഭക്തോസി, മേസഖാചേതി രഹസ്യാഹ്യേതദുത്തമം” (4-3) അതുകൊണ്ട്, സുഹൃത്താണ് ഈ അര്‍ജ്ജുനന്‍ എന്ന് കരുതി എന്റെ അപരാധങ്ങള്‍ പൊറുക്കണേ!

പ്രിയഃ പ്രിയയാഃ ഇവ-സ്‌നേഹനിധിയായ ഭര്‍ത്താവ്, തന്റെ പ്രേമവതിയായ ഭാര്യ എന്തെങ്കലും തെറ്റ് ചെയ്താല്‍, ഉടനെ അതോര്‍ത്ത് സങ്കടം വന്ന്  കണ്ണീര് നിറയുന്നത് കണ്ടാല്‍ മാത്രം മതി, ക്ഷമിച്ച് സ്‌നേഹപ്രകടനം നടത്തും.

ഏതുവിധമായാലും വേണ്ടില്ല, എനിക്ക് വേറെ ആരും ശരണമില്ല. അങ്ങ് എന്നോട് ക്ഷമിക്കണം! പ്രസാദിക്കണം ഇതാണ് എന്റെ പ്രാര്‍ത്ഥന.

അര്‍ജ്ജുനന്‍ ഭഗവാനെ പ്രസന്നനായിക്കണ്ടിട്ട് തന്റെ ആഗ്രഹം അറിയിക്കുന്നു

(11-45, 46)

അങ്ങയുടെ വിശ്വരൂപം മുന്‍പ് ഒരിക്കലും കണ്ടിട്ടില്ല, അതുകാണാന്‍ കഴിഞ്ഞപ്പോള്‍ സന്തോഷവും അദ്ഭുതവും ഉണ്ടായി. ഒരു പാടുമുഖങ്ങളും, കൈകളും കാലുകളും ഉദരങ്ങളും കാണാന്‍ നല്ല രസമാണ്. പക്ഷേ, ഭീകരങ്ങളായ കൂര്‍ത്തമൂര്‍ത്തു ദംഷ്‌ട്രങ്ങളും, അഗ്നിജ്വലിക്കുന്ന കണ്ണുകളും കാണുമ്പോള്‍ എന്റെ മനസ്സ് ഭയംകൊണ്ട് വിറച്ചുപോയി; ശരീരവും വിറച്ചുപോയി.

ദേവേശ! ജഗന്നിവാസ!-ദേവന്മാരെയെല്ലാം നിയന്ത്രിക്കുന്നതും അങ്ങാണല്ലോ. പ്രപഞ്ചങ്ങള്‍ അങ്ങയില്‍ തന്നെയാണല്ലോ നിലനില്‍ക്കുന്നതും. അങ്ങ് എന്നില്‍ പ്രസാദിച്ചാലും! ഇപ്പോള്‍ ഞാന്‍ അങ്ങയുടെ ആ പഴയ രൂപം, ആദ്യമേ ഞാന്‍ കണ്ടുശീലിച്ച ദേവരൂപം ദര്‍ശയ-ദേവന്മാരുടെ രൂപത്തിന് തുല്യമായ രൂപം കാട്ടിത്തന്നാലും! എനിക്ക് എന്നാലേ മനസ്സിന് സ്വസ്ഥത വരികയുള്ളൂ.

(11-46)

ശിരസ്സില്‍ സ്വര്‍ണകിരീടം ധരിച്ച്, കയ്യില്‍ ഗദയെടുത്ത്, മറ്റേക്കയ്യില്‍ ചക്രമെടുത്ത്, കുതിരകളുടെ കടിഞ്ഞാണും ചമ്മട്ടിയും കൂടി നോക്കി മറ്റേക്കയ്യില്‍ പിടിച്ച്, നാലുകൈകളോടുകൂടിയ അങ്ങയുടെ രൂപം എനിക്ക് കണ്ടേ കഴിയൂ! ആയിരക്കണക്കിനു കയ്യുകളുള്ളതും വിശ്വത്തിന്റെ രൂപങ്ങളുമുള്ള ഈ രൂപം മാറ്റി, ആ മനോഹര രൂപം കാട്ടിത്തരൂ!

ഈ ശ്ലോകത്തിന്റെ ഭാഷ്യത്തില്‍ ശ്രീധരാചാര്യര്‍ വിശദീകരിക്കുന്നത് നാം ശ്രദ്ധിക്കേണ്ടതാണ്, വായിക്കൂ.

”അനേന ശ്രീകൃഷ്ണം അര്‍ജ്ജുനഃ പൂര്‍വം അപി കിരീടാദിയുക്തമേവ പശ്യതി-ഇതി ഗമ്യതേ” (=ഈ  ശ്ലോകംകൊണ്ട് ശ്രീകൃഷ്ണനെ അര്‍ജുനന്‍ ആദ്യം മുതലേ, കിരീടാദിയുക്തം- കിരീടം, ഗദ, ചക്രം ഇവ ധരിച്ച ഭഗവാന്റെ ചതുര്‍ഭൂജ രൂപം-ഏവ-മാത്രമേ കണ്ടിട്ടുള്ളൂ എന്ന് മനസ്സിലാക്കാം.)

അര്‍ജ്ജുനന്‍ ഭഗവാന്റെ ദേവരൂപം-ചതുര്‍ഭുജരൂപം മാത്രമേ കണ്ടിട്ടുള്ളൂ.  മാനുഷരൂപം-ദ്വിഭുജരൂപം കണ്ടിട്ടില്ല എന്ന് കൂടി നാം ഓര്‍മിക്കണം. ഈ സ്മൃതി അധ്യായ സമാപ്തിവരെ നിലനിര്‍ത്തണം.

9961157857

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.