Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൊഗാഡിയ സംഭവത്തില്‍ സംശയങ്ങളേറെ; അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2018, 03:35 pm IST
inIndia

ഗാന്ധിനഗര്‍: വിഎച്ച്പി അന്താരാഷ്‌ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ വധിക്കാന്‍ ശ്രമിച്ചെന്ന ആശയക്കുഴപ്പമുണ്ടാക്കാന്‍ ആരോ തൊഗാഡിയയെ തെറ്റിദ്ധരിപ്പിച്ചതാണ് സംഭവങ്ങളുടെ പിന്നിലെന്ന് സംശയിക്കുന്നു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കും. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാഞ്ഞ കേസില്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ രാജസ്ഥാന്‍ പോലീസ് ഗുജറാത്തിലെത്തിയതിനെ തുടര്‍ന്നാണ് സംഭവ വികാസങ്ങള്‍. തിങ്കളാഴ്ച കുറച്ചു നേരത്തേക്ക് കാണാതായ തൊഗാഡിയ പിന്നീട് ആശുപത്രിയിലാണെന്ന് അറിയുകയായിരുന്നു.

മാദ്ധ്യമ പ്രവര്‍ത്തകരെ കണ്ട തൊഗാഡിയ നല്‍കിയ വിശദീകരണം ഇങ്ങനെ: മുംബൈയിലെ ഹിന്ദു സമ്മേളനം കഴിഞ്ഞ് ഞായറാഴ്ച അര്‍ദ്ധരാത്രിയിലാണ് മടങ്ങി എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരോട് ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് വരാന്‍ ഞാന്‍ പറഞ്ഞയച്ചു. രാവിലെ പൂജ ചെയ്യുമ്പോള്‍,’ഗുജറാത്ത്-രാജസ്ഥാന്‍ പോലീസ് സംയുക്തമായി എന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സന്ദേശം കിട്ടിയതായി’ ഒരു പോലീസുകാരന്‍ അറിയിച്ചു. ഒരു വിഎച്ച്പി പ്രവര്‍ത്തകനൊപ്പം ഞാന്‍ ഓട്ടോറിക്ഷയില്‍ വിഎച്ച്പി ഓഫീസില്‍നിന്നിറങ്ങി. ഇടയ്‌ക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ഫോണില്‍ വിളിച്ചു. അവര്‍ അറസ്റ്റ് തീരുമാനം അറിയില്ലെന്ന് പറഞ്ഞു. രാജസ്ഥാനില്‍ അഭിഭാഷകരെ ബന്ധപ്പെട്ട് വാറണ്ട് റദ്ദാക്കാന്‍ നടപടിക്ക് ആവശ്യപ്പെട്ടു. കോടതി വാറണ്ട് ആയതിനാല്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഞാനെവിടെന്ന് കണ്ടെത്താതിരിക്കാന്‍ ഞാന്‍ സെല്‍ഫോണുകള്‍ ഓഫ് ചെയ്തു. ധല്‍ത്തേജില്‍ നിന്ന് വിമാനത്താവളത്തില്‍ പോയി ജയ്‌പൂരെത്തി കോടതിയില്‍ കീഴടങ്ങുകയായിരുന്നു ഉദ്ദേശ്യം.

ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ധന്വന്തരി ആശുപത്രിയില്‍ എത്തിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എനിക്ക് ബോധം പോയി. തിരിച്ചു കിട്ടിയപ്പോഴാണ് ഏതോ ആശുപത്രിയിലാണെന്നറിഞ്ഞത്. ഇതിനിടെ സംഭവിച്ചത് അറിയില്ല.ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ രാജസ്ഥാന്‍ കോടതിയില്‍ ഹാജരാകുമെന്ന് തൊഗാഡിയ പറഞ്ഞു. ഹൈന്ദവ ഐക്യത്തിനായുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ തുടരും, പ്രവര്‍ത്തകര്‍ ശാന്തരാകണം, തൊഗാഡിയ പ്രസ്താവനയില്‍ പറഞ്ഞു. 

ഗുജറാത്ത്- രാജസ്ഥാന്‍ പോലീസ് ഏറ്റുമുട്ടലില്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന തെറ്റായ സന്ദേശം ആര് എങ്ങനെ പരത്തി, അത് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള അദ്ദേഹത്തിന്റെ സുരക്ഷാ ഭടന്മാരെ അദ്ദേഹം ഒപ്പം കൂട്ടാതിരുന്ന സമയത്ത് എങ്ങനെ അദ്ദേഹത്തെ അറിയിച്ചു, ഓട്ടോറിക്ഷയില്‍ പോകേണ്ടി വന്ന സാഹചര്യമെന്ത്, ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകന് വിവരങ്ങള്‍ മുതിര്‍ന്ന സംഘടനാ ഭാരവാഹികളെ അറിയിക്കാന്‍ കഴിയാഞ്ഞതെന്ത് തുടങ്ങിയ കാര്യങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

പുതിയ വാര്‍ത്തകള്‍

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.