ശാസ്താംകോട്ട: ശാസ്താംനട ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കഞ്ഞിസദ്യയില്‍ പങ്കെടുത്ത മൂന്ന് യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മാരകായുധങ്ങളുമായെത്തിയ മൂന്നംഗ എസ്ഡിപിഐ സംഘമാണ് അക്രമണം നടത്തിയത്. അമ്പലത്തുംഭാഗം സ്വദേശി അനില്‍കുമാര്‍, പുതുവിളയില്‍ മനു, ചിറയുടെ വടക്കതില്‍ ജയപ്രകാശ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരേയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ഡല മകരച്ചിറപ്പിന്റെ സമാപനദിവസമായ ഇന്നലെ ഉച്ചയ്‌ക്ക് നടന്ന കഞ്ഞിസദ്യയില്‍ പങ്കെടുത്ത വരുടെ ഇടയിലേക്ക് മാരുതി സ്വിഫ്റ്റ് കാര്‍ ഓടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വാഹനത്തില്‍ കരുതിയിരുന്ന വാള്‍ എടുത്ത് വെട്ടുകയായിരുന്നു. ശാസ്താംകോട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.
















