Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഈട ഈടുള്ള പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2018, 02:32 am IST
in Entertainment

ഒരു ഹര്‍ത്താല്‍ ദിനം, മൈസൂരില്‍ പഠിക്കുന്ന ഐശ്വര്യ നാട്ടിലെത്തുന്നു. വീട്ടിലെത്താന്‍ വിഷമിക്കുമ്പോള്‍ കണ്ടുമുട്ടുന്ന ആനന്ദ്. മൈസൂരിലെ തന്നെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ മാനേജരായ ആനന്ദിനൊപ്പം ഹര്‍ത്താല്‍ ദിനത്തില്‍ തുടങ്ങുന്ന ഐശ്വര്യയുടെ യാത്രയിലൂടെയാണ് ‘ഈട’ തുടങ്ങുന്നത്. ആ യാത്ര പ്രണയത്തിനു വഴിമാറുമ്പോള്‍ പശ്ചാത്തലമാകുന്നത് കേരളത്തിലെ സാമൂഹിക ജീവിതം എന്നും ചര്‍ച്ച ചെയ്യുന്ന കണ്ണൂരിലെ അക്രമരാഷ്‌ട്രീയം. പ്രത്യയശാസ്ത്രങ്ങളുടെ പേരിലുള്ള പകപോക്കലുകള്‍ക്കിടയില്‍ ഇരയാക്കപ്പെടുന്ന ഒരു പറ്റം സാധാരണക്കാരായ മനുഷ്യരുടെ കഥകൂടി പറയുന്ന ഈട സമകാലിക മലയാള സിനിമയില്‍ മറ്റൊരു പരീക്ഷണ ചിത്രമാണ്.

എഡിറ്റിംഗില്‍ ദേശീയ അവാര്‍ഡ് ജേതാവും സംസ്ഥാന അവാര്‍ഡ് ജേതാവുമായ ബി. അജിത്കുമാറിന്റെ ആദ്യ സംവിധാന സംരംഭമായ ‘ഈട’ വെള്ളിത്തിരയിലെത്തിച്ചിരിക്കുന്നത് കളക്ടീവ് ഫേസ് വണ്ണിന്റെ ബാനറില്‍ ഷര്‍മ്മിള രാജയാണ്. ലാല്‍ജോസ് ഫിലിംസ് തിയേറ്ററുകളിലെത്തിച്ച ചിത്രത്തില്‍ ആനന്ദായി ഷെയ്ന്‍ നിഗമവും ഐശ്വര്യയായി നിമിഷ സജയനും തങ്ങളുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കി. കിസ്മത്തിലൂടെ തുടക്കമിട്ട് കെയര്‍ ഓഫ് സൈറ ബാനു, പറവ എന്നിവയിലൂടെ ശ്രദ്ധേയനായ ഷെയ്ന്‍ മലയാളസിനിമയില്‍ ഒരിടം ഉറപ്പിക്കുന്ന ചിത്രം കൂടിയാണ് ഈട. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയ നിമിഷ ‘ഈട’യിലും പ്രതീക്ഷ തെറ്റിച്ചില്ല. പ്രണയവും പ്രതിസന്ധിയും മനോഹരമായി അവതരിപ്പിക്കാന്‍ നിമിഷയ്‌ക്ക് കഴിഞ്ഞു.

കെജിപി, കെപിഎം എന്നീ രണ്ട് പ്രസ്ഥാനങ്ങളുടെ രാഷ്‌ട്രീയ വൈരാഗ്യം കൂടിയാണ് ആനന്ദിന്റെയും ഐശ്വര്യയുടെയും പ്രണയത്തിനിടയിലൂടെ സംവിധായകന്‍ പറഞ്ഞുപോകുന്നത്. കെപിഎം എന്ന ഇടതുപക്ഷപാര്‍ട്ടിയുടെയും എതിര്‍ചേരിയില്‍പെട്ട പാര്‍ട്ടിയുടെയും പോരാട്ട രാഷ്‌ട്രീയം കയ്യടക്കത്തോടെ, വിവാദങ്ങളില്ലാതെ വിമര്‍ശന വിധേയമാക്കാന്‍ സംവിധായകന് കഴിഞ്ഞു. പ്രത്യയ ശാസ്ത്രങ്ങളെ അപ്രസക്തമാക്കുന്ന പ്രായോഗിക രാഷ്‌ട്രീയവാദം ‘ഈട’ തുറന്നുകാട്ടുന്നു. ഇടതുപക്ഷ കുടുംബത്തില്‍പെട്ട ഐശ്വര്യയുടെയും എതിര്‍ചേരിയില്‍പെട്ട ആനന്ദിന്റെയും കണ്ടുമുട്ടലും പ്രണയത്തിലേക്കുള്ള വഴികളും സിനിമയുടെ ആദ്യപകുതി കയ്യടക്കുമ്പോള്‍ ഇടവേളയ്‌ക്കുശേഷം കണ്ണൂരിലെ രാഷ്‌ട്രീയ പരിച്ഛേദം തന്നെ സിനിമ ചര്‍ച്ചചെയ്യുന്നു.

ഈടയിലെ കഥാപാത്രങ്ങള്‍ കണ്ണൂരിന്റെ മനസാണ്. കൊടി നോക്കിയല്ല താന്‍ സ്‌നേഹിച്ചതെന്ന ആനന്ദിന്റെ വാക്കുകളും പാര്‍ട്ടിയാണോ തന്റെ വിവാഹം തീരുമാനിക്കുന്നതെന്ന ഐശ്വര്യയുടെ ചോദ്യവും കണ്ണൂരിലെ രാഷ്‌ട്രീയം കുടുംബങ്ങളിലും ബന്ധങ്ങളിലും ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുന്നതാണ്. പ്രത്യയ ശാസ്ത്രങ്ങളുടെ മറവില്‍ നിരപരാധികള്‍ എങ്ങനെ രക്തസാക്ഷികളാവുന്നുവെന്നും കേസില്‍ പ്രതികളാവുന്നുവെന്നും ചിത്രം പറയുന്നു.

കണ്ണൂരിലെ അക്രമരാഷ്‌ട്രീയം എന്ന അപകടകരമായ പ്രമേയത്തെ ഒരു പാര്‍ട്ടിക്കും മുന്‍തൂക്കം നല്‍കാതെ മിതത്വത്തോടെ വിമര്‍ശിക്കാനായി എന്നത് അജിത്ത്കുമാര്‍ എന്ന സംവിധായക പ്രതിഭയുടെ മികവാണ്. രാഷ്‌ട്രീയം ചര്‍ച്ച ചെയ്യുമ്പോഴും പ്രണയത്തിന്റെ തീവ്രത നിലനിര്‍ത്താനായത് ഈടയെ നല്ലൊരു ചിത്രമാക്കുന്നു. കണ്ണൂരിന്റെ ഭാഷയും സംസ്‌കാരവും തനിമയും ഈടയില്‍ അനുഭവവേദ്യമാണ്. കണ്ണൂരിന്റെ പ്രകൃതിഭംഗി പപ്പന്റെ ക്യാമറയില്‍ ഭദ്രം. മണികണ്ഠന്‍ ആചാരി, അലന്‍സിയര്‍, സുജിത്ത് ശങ്കര്‍, സുരഭി എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. അന്‍വര്‍ അലി രചിച്ച് ജോണ്‍ പി. വര്‍ക്കിയും ചന്ദ്രന്‍ വെയ്യാട്ടുമ്മലും സംഗീതം നല്‍കിയ ഗാനങ്ങളും ചിത്രത്തിന് അനുയോജ്യമാണ്. 

രണ്ടരമണിക്കൂര്‍ നീളുന്ന ഒരു കേവല വിനോദം എന്നതിലുപരി തീയേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകമനസ്സുകളില്‍ ചില ചിന്തകള്‍കൂടി അവശേഷിക്കുന്നു എന്നതാണ് ‘ഈട’യുടെ വിജയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

India

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.