ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസിനെതിരെ കലാപെക്കാടി ഉയര്‍ത്തിയ നാലു ജസ്റ്റിസുമാര്‍ വളരെ സീനിയര്‍മാരാണ്. പത്രസമ്മേളനത്തിലൂടെ ചീഫിനെതിരെ വിമര്‍ശനം ഉന്നയിക്കുക വഴി അവര്‍ രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ വിശ്വാസ്യത തകര്‍ത്തെന്നാണ് വ്യാപകമായ ആക്ഷേപം. ജനങ്ങള്‍ ഇനി കോടതിയെ സംശയത്തോടെ മാത്രമേ നോക്കൂയെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.
ജസ്റ്റിസ് ചെലമേശ്വര്‍
സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിമാരില്‍ രണ്ടാമന്. ചെന്നൈ ലയോള കോളേജില്‍ നിന്നും ഫിസിക്സില്‍ ബിരുദം. തുടര്‍ന്ന് വിശാഖപട്ടണത്തെ ആന്ധ്രാ കോളേജില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കി. 1995ല്‍ സീനിയര്‍ അഡ്വക്കേറ്റ്, 1997ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ ജഡ്ജി.
ഗുവാഹതി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. കേരള ഹൈക്കോടതി ജഡ്ജി പദവിയും ഏറ്റെടുത്തു. 2011 ഒക്ടോബറില്‍ സുപ്രീംകോടതിയില്‍. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കൊപ്പം.
സുപ്രീംകോടതിയിലെ വേറിട്ട ശബ്ദം. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധി പുറപ്പെടുവിച്ച ഒമ്പതംഗ ബഞ്ചില്‍ ഒരാള്‍. ജൂണില്‍ വിരമിക്കും.
രഞ്ജന്‍ ഗൊഗോയ്
സുപ്രീംകോടതി ജഡ്ജിമാരില്‍ ചെലമേശ്വറിനു ശേഷം സ്ഥാനം ഇദ്ദേഹത്തിനാണ്. 2018 ഒക്ടോബറില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിയമിതനാകും. 2019 നവംബറില്‍ വിരമിക്കും.
ഗുവാഹതി ഹൈക്കോടതിയില്‍ 2001 വരെ സ്ഥിരം ജഡ്ജിയായിരുന്നു. പിന്നീട് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി. പിന്നീട് സുപ്രീംകോടതിയില്‍.
സുപ്രീം കോടതി ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തി ബ്ലോഗെഴുതിയതിന് റിട്ട. സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന് 2016ല്‍ കോടതിയലക്ഷ്യത്തിന് രഞ്ജന്‍ ഗൊഗോയ് നോട്ടീസ് അയച്ചിരുന്നു.
എം.ബി. ലോക്കൂര്‍ (ജസ്റ്റിസ് മദന്‍ ബീമാറാവു ലോക്കൂര്‍)
ദല്‍ഹി മോഡേണ്‍ സ്കൂളിലും സെന്റ് ജോസഫ്സ് അലഹബാദിലുമായി പഠനം. ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ഹിസ്റ്ററിയില്‍ ബിരുദം. തുടര്‍ന്ന് ലോ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമപഠനം. സുപ്രീംകോടതിയിലും ദല്‍ഹി ഹൈക്കോടതിയിലും അഭിഭാഷകന്. 1997ല്‍ സീനിയര്‍ അഡ്വക്കേറ്റായി. 1998-ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി.
1999ല്‍ അഡീഷണല്‍ ജഡ്ജിയായി ദല്‍ഹി ഹൈക്കോടതിയില്‍. പിന്നീട് ചീഫ് ജസ്റ്റിസായി. ഗുവാഹതി, ആന്ധ്രാപ്രദേശ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി. 2012ല്‍ സുപ്രീം കോടതി ജഡ്ജി. കോടതികള്‍ ഡിജിറ്റൈസ് ചെയ്യാനുള്ള കമ്മിറ്റിയിലേക്ക് വീണ്ടും നിയമിതനായി. 2018ല്‍ വിരമിക്കും.
കുര്യന് ജോസഫ്
തിരുവനന്തപുരത്തെ കേരള ലോ അക്കാദമിയില്‍ നിന്ന് ബിരുദം. 1979 മുതല്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായും പ്രവര്‍ത്തിച്ചു. 2000ത്തില്‍ ജഡ്ജിയായി.
2013ല്‍ സുപ്രീംകോടതിയിലേക്ക്. രണ്ട് തവണ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു. 2010 ഫെബ്രുവരി എട്ടു മുതല്‍ 2013 മാര്‍ച്ച് ഏഴുവരെ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2018 നവംബറില്‍ വിരമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: