സംഭവം ദൗര്‍ഭാഗ്യകരം: ജസ്റ്റിസ് കെജി ബാലകൃഷ്ണന്
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചത് ദൗര്‍ഭാഗ്യകരമായ നടപടിയായിപ്പോയെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്. ഇത് ഉണ്ടാകാന്‍ പാടില്ലായിരുന്നു. സുപ്രീം കോടതിയില്‍ പോലും ജനങ്ങള്‍ക്ക് സംശയം ഉണ്ടാക്കാനേ ഇത് ഉപകരിക്കൂ.
അസാധാരണ സംഭവം, ഫുള്‍ കോര്‍ട്ട് വിളിക്കണം: ജസ്റ്റിസ് കെ.ടി. തോമസ്
സുപ്രീംകോടതിയില്‍ നടന്നത് അസാധാരണ സംഭവമാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം വിളിച്ച സാഹചര്യത്തില്‍ ഫുള്‍ കോര്‍ട്ട് വിളിക്കണം, അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് കുരുതുന്നില്ല. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം സംഭവം. പതിവുകള്‍ മാറ്റി വച്ച് ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചത് അസാധാരണമാണ്. ഇത്തരം അധികാരത്തര്‍ക്കം നല്ല പ്രവണതയല്ല. ആദ്യം ചീഫ് ജസ്റ്റിസ് തന്നെയാണ് ഇതിന് പരിഹാരം നിര്‍ദ്ദേശിക്കേണ്ടത്.
ജഡ്ജിമാര്‍ സത്യസന്ധതയുള്ള വലിയ മനുഷ്യരാണ്. അവര്‍ക്കിടയിലെ ഭിന്നത പരിഹരിക്കണം: ഡോ. സുബ്ര്മണ്യന്‍ സ്വാമി
ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത രൂക്ഷം: ജസ്റ്റിസ് പി.ബി. സാവന്ത് (മുന്‍സുപ്രീം കോടതി ജഡ്ജി)
ജഡ്ജിമാരുടെ പത്രസമ്മേളനം ചരിത്രപരം: അഡ്വ. ഇന്ദിരാ ജയ്സിങ്ങ്
വിഷയം എന്തുമാകട്ടെ, നാലു ജഡ്ജിമാര്‍ ചേര്‍ന്ന് ചീഫ് ജസ്റ്റിനെതിരെ പരസ്യമായ പ്രതികരിച്ചത് ബാലിശമാണ്. ഇവരെ ഇംപീച്ച് ചെയ്യണം. :ജസ്റ്റിസ് ആര്.എസ്. സോധി
ചീഫ് ജസ്റ്റിസ് അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. അതിനാലാണ് ജഡ്ജിമാരുടെ, മുന്‍പുണ്ടായിട്ടില്ലാത്ത നടപടി.: അഡ്വ. പ്രശാന്ത് ഭൂഷണ്
നീതിന്യായ വ്യവസ്ഥയിലെ കരിദിനം. ചീഫ് ജസ്റ്റിനെതിരായ ജഡ്ജിമാരുടെ പത്രസമ്മേളനം തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. ഇനി കോടതി വിധികളെ ജനങ്ങള്‍ സംശയത്തോടെ മാത്രമേ വീക്ഷിക്കൂ: ഉജ്വല്‍ നിഗം
മറ്റെല്ലാ വഴികളും അടഞ്ഞപ്പോഴാകാം നാല് ജഡ്ജിമാരും പത്രസമ്മേളനം നടത്തിയത്. അവരുടെ മുഖങ്ങളില്‍ വേദന കാണാമായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്: കെ.ടി.എസ്. തുളസി
ജഡ്ജിമാരുടെ നടപടി അപലപനീയം: അഭിഭാഷകപരിഷത്ത്
പ്രവര്‍ത്തി ദിവസം കോടതിനടപടികള്‍ നിര്‍ത്തിവെച്ച് പത്രസമ്മേളനം നടത്തിയ സുപ്രീംകോടതി ജഡ്ജിമാരുടെ നടപടി അനുചിതവും അപലപനീയവുമാണെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ: ആര്. രാജേന്ദ്രന്.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിത്. ജഡ്ജിമാരുടെ നടപടി പരമോന്നത നീതിപീഠത്തെക്കുറിച്ച് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. ജഡ്ജിമാരുടെ അഭിപ്രായ വ്യത്യാസവും അഹന്തയും കോടതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. നീത്യന്യായവ്യവസ്ഥയുടെയും ജനാധിപത്യത്തിന്റെയും തകര്‍ച്ചയ്ക്ക് കാരണമാകും.
അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളില്‍ത്തന്നെ പരിഹരിക്കണം. പരസ്യപ്രകടനം നടത്തിയത് തെറ്റാണ്. സുപ്രീംകോടതിയുടെയോ ചീഫ് ജസ്റ്റിസിന്റെയോ നടപടിയുമായി ഒത്തുപോകാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോയതിനുശേഷം അഭിപ്രായപ്രകടനം നടത്തണം. ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തണം. ജഡ്ജി നിയമനങ്ങളിലുണ്ടായ അപാകതയുടെ പരിണതഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: