Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്റെ ലീലകളാണെല്ലാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2018, 02:45 am IST
inSamskriti

വൈശ്രവണന്‍ അതിശയത്താല്‍ അറിയാതെ തൊഴുതുപോയി. വൈശ്രവണന്റെ ഉള്ളില്‍ നുരഞ്ഞുപൊങ്ങിയിരുന്ന അഹങ്കാരമെല്ലാം നിമിഷനേരംകൊണ്ട് അലിഞ്ഞില്ലാതായി.

അളകാപുരിയിലുണ്ടായിരുന്നതെല്ലാം തന്നെ കഴിച്ചിട്ടും വിശപ്പടങ്ങാതെ ഒച്ചവച്ചുകൊണ്ടിരുന്ന ഗണേശന്‍ ഇതാ ശിവന്‍ കൊടുത്ത ഒരു നുള്ളു ഭസ്മംകൊണ്ട് വയറുനിറഞ്ഞ് ഏമ്പക്കംവിട്ട് ശാന്തനായി നില്‍ക്കുന്നു. അപ്പോള്‍ ഇതെല്ലാം ഭഗവാന്റെ ലീല മാത്രമായിരുന്നോ.

അല്ലയോ ഭഗവാനെ, ഞാന്‍ വെറുതെ എത്ര അഹങ്കരിച്ചു. ഞാന്‍ സര്‍വശക്തനെന്നും ധനേശനെന്നുമെല്ലാം ഭാവിച്ച് ഞെളിഞ്ഞതു വെറുതെ. എല്ലാം ഭഗവാന്റെ ലീലകള്‍ മാത്രം. ആ ലീലകള്‍ക്കുള്ള ചെറിയ  ഒരു കരു മാത്രമാണ്, ഒരു കളിപ്പാവ മാത്രമാണ് ഞാന്‍.

എന്റെ ഗുരുവായ, ലോകഗുരുവായ ശ്രീപരമേശ്വരനെ കപാലധാരിയായ, ഭിക്ഷാംദേഹിയായ ഒരു ദരിദ്രവാസി മാത്രമായിക്കണ്ട ഞാന്‍ എത്ര മഹാപാപി. ആ ഗുരുപുത്രനായ ശ്രീ ഗണേശനേയും വെറും ഒരു കുടവയറനായിക്കണ്ട ഞാനെത്ര മണ്ടന്‍.

അല്ലയോ ഭഗവാനെ, സര്‍വവിദ്യകളുടേയും ഉറവിടമേ, ഹേ സര്‍വജ്ഞനായ മഹാവൈദ്യാ, അടിയനോടു ക്ഷമിച്ചാലും. തെറ്റുകള്‍ പൊറുത്ത് അടിയനോടു കനിഞ്ഞാലും. വൈശ്രവണന്‍ കണ്ണുകള്‍ കൂമ്പി തൊഴുകൈകളുമായി നിന്നു. അടഞ്ഞ കണ്ണുകള്‍ക്കു മുന്നില്‍ സ്വപ്‌നലോകത്തിലെന്നപോലെ ഭഗവാന്‍ ശ്രീ ശിവശങ്കരന്റെ പാദാദികേശങ്ങളായി, ഓരോ അവയവങ്ങള്‍ മാറി മാറി മുന്നില്‍ തെളിഞ്ഞുവന്നു. തുടര്‍ന്ന് വീണ്ടും കേശാദിപാദമായി തെളിഞ്ഞുവന്നു. ഇതിനിടയില്‍ ആ ദക്ഷിണാമൂര്‍ത്തി ഭഗവാന്റെ കൈകളിലൊന്ന് ജ്ഞാനമുദ്ര കാട്ടി, തള്ളവിരലും ചൂണ്ടുവിരലും മാത്രം യോജിപ്പിച്ചുകൊണ്ട് നിന്നതുകണ്ട് ഒരു നിമിഷം മനസ്സ് അവിടെ ഉടക്കിനിന്നു. പെട്ടെന്ന് മന്ദഹാസമൊഴുകുന്ന ആ മുഖവും കണ്ടു. ഭഗവാന്റെ കയ്യിലെ ജ്ഞാനമുദ്രയും മുഖത്തെ തൂമന്ദഹാസവും കണ്ട് തരിച്ചുനിന്നു.

അതെ, ഭഗവാന്‍ തന്റെ മനസിലേക്ക് കുറേ അറിവുകള്‍ പകര്‍ന്നു നല്‍കുകയായിരുന്നു. എന്നെ മറ്റേതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എവിടെവരെപ്പോയിയെന്നറിയില്ല. ഞാന്‍ ഏറെ യുഗങ്ങള്‍ പുറകിലേക്കുപോയി എന്നുറപ്പ്. ഞാന്‍ എന്നെ മറന്നുവോ?

എല്ലായിടത്തും ജലംമാത്രം കാണപ്പെട്ടു. തിരകളില്ലാത്ത ഒരു സമുദ്രം മാത്രം. പെട്ടെന്ന് ജലത്തില്‍ എന്തോ മര്‍ദ്ദം അനുഭവപ്പെട്ടതുപോലെ ജലനിരപ്പ് താഴ്ന്നു. തുടര്‍ന്ന് ഒരു മഹാവിസ്‌ഫോടനം. ആ വിസ്‌ഫോടനത്തില്‍ അന്തരീക്ഷത്തില്‍ കുറേ ഗോളങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവയെല്ലാം അതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. അതാ, അവിടെ മാറി ഇതെല്ലാം നോക്കിക്കൊണ്ട് സദാശിവരുദ്രന്‍ നിറഞ്ഞുനില്‍ക്കുന്നു. അഞ്ചുമുഖം. പുലിത്തോലാണ് വേഷം. എല്ലാ അലങ്കാരങ്ങളും കൊണ്ട് അലങ്കൃതമായതിനേക്കാള്‍ ദീപ്തമായ തേജസ്സ്. ഓരോ മുഖത്തും മൂന്നു കണ്ണുകള്‍.

ഭൂമി അതിന്റെ സാങ്കല്‍പികമായ ഒരു അച്ചുതണ്ടില്‍ അതിവേഗം കറങ്ങിക്കൊണ്ടിരിക്കുകയാണ്. ആ ഭൂമിയോടടുത്തുവരാന്‍ ആര്‍ക്കും സാധ്യമല്ലാത്തത്ര വേഗം. അരികിലേക്ക് ചെല്ലുന്നവരെല്ലാം അമിത വേഗതയില്‍ തന്നെ തെറിച്ചുപോകുമെന്നുറപ്പ്.

പെട്ടെന്ന് സദാശിവരുദ്രന്‍ അക്ഷരങ്ങളില്ലാതെ തന്നെ ആരോടൊ മൗനമായി സംസാരിച്ചു. മഹാമായാ പ്രഭാവം തന്നെ. അതാ സദാശിവന്റെ അതേ രൂപവും ഭാവവും ഉള്‍ക്കൊണ്ട്, എന്നാല്‍ അത്ര വലിപ്പമില്ലാതെ ഒരു കുട്ടി സദാശിവന്‍ അവിടെ പ്രകടമായി, അഞ്ചുമുഖം, പത്തു കൈകള്‍. പുലിത്തോലാട. ഓരോ മുഖത്തും മൂന്നുകണ്ണുകള്‍.

ഫോണ്‍: 9447213643

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

Kerala

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.