Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിക തീവ്രവാദം പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് പൂട്ടുവീഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 02:51 am IST
in Kerala

കൊച്ചി: ഇസ്ലാമിക തീവ്രവാദം പഠിപ്പിച്ച് കുട്ടികളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് തള്ളിവിടുന്ന സ്‌കൂളുകള്‍ക്ക് പൂട്ടുവീഴുന്നു. സര്‍ക്കാര്‍ അംഗീകാരമില്ലാതെ സ്വന്തമായി സിലബസ് തയ്യാറാക്കി ഇസ്ലാമിക ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിച്ച സ്‌കൂളുകള്‍ക്കെതിരെയാണ് നടപടി. എറണാകുളം ചക്കരപ്പറമ്പിലുള്ള പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് ഇതിന്റെ ഭാഗമായാണ്. പീസ് ഫൗണ്ടേഷന് കീഴിലുള്ള മറ്റ് 10 സ്‌കൂളുകളും ഇതോടെ പൂട്ടേണ്ടി വരും.

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാന കണ്ണികളായവര്‍ പീസ് സ്‌കൂളില്‍ ജോലി ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നടപടി. മംഗലാപുരം, കാസര്‍കോട്, തൃക്കരിപ്പൂര്‍, പഴയങ്ങാടി, കോഴിക്കോട്, മഞ്ചേരി, വേങ്ങര, കോട്ടയ്‌ക്കല്‍, മതിലകം, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലാണ് പീസ് സ്‌കൂളുകള്‍.

മതവിദ്വേഷം വളര്‍ത്തുന്ന പുസ്തകം പഠിപ്പിച്ചതിന്റെ പേരില്‍ എറണാകുളത്തെ പീസ് സ്‌കൂളിനെതിരെ നേരത്തെ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, അഡ്മിനിസ്‌ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ ഒരുവര്‍ഷം മുമ്പ് കേസും എടുത്തു. പീസ് സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എം.എം. അക്ബറിനെ ചോദ്യം ചെയ്യാനായി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കോഴിക്കോട് ആസ്ഥാനത്ത് കഴിഞ്ഞ ജനുവരിയില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നതോടെ ചോദ്യം ചെയ്യാനായില്ല.

മതസ്പര്‍ധയുണ്ടാക്കുന്ന പുസ്തകം പഠിപ്പിച്ചതിനെതുടര്‍ന്ന് സ്‌കൂളിനെതിരെ പരാതി വ്യാപകമായതോടെ വിദ്യാഭ്യാസ വകുപ്പാണ് ആദ്യം അന്വേഷണം നടത്തിയത്. എന്‍സിഇആര്‍ടി, സിബിഎസ്ഇ, എസ്ഇആര്‍ടി എന്നിവ നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങളല്ല സ്‌കൂളില്‍ കണ്ടെത്തിയത്. കുട്ടികളില്‍ മതവിദ്വേഷം വളര്‍ത്തുന്ന പാഠഭാഗങ്ങളാണ് പഠിപ്പിക്കുന്നതെന്ന് കളക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ സെക്രട്ടറി എന്നിവര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

നവിമുംബൈയിലുള്ള ബുറൂജ് റിയലൈസേഷന്‍ എന്ന സ്ഥാപനം തയ്യാറാക്കിയ പുസ്തകങ്ങളാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. പുസ്തകം തയ്യാറാക്കിയ മൂന്നുപേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവര്‍ക്ക് വിവാദ മതപ്രഭാഷകനായ സക്കീര്‍ നായിക്കുമായി ബന്ധമുണ്ടെന്ന് സംശയമുയര്‍ന്നിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. ഐഎസിലേക്ക് ആളെ ചേര്‍ക്കുന്നതില്‍ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചതിന് എന്‍ഐഎ അന്വേഷണം നേരിടുന്ന അബ്ദുള്‍ റാഷിദ്, യാസ്മിന്‍ അഹമ്മദ് എന്നിവര്‍ പീസ് സ്‌കൂളില്‍ ജോലി ചെയ്തിരുന്നതാണെന്ന് കണ്ടെത്തിയതും നടപടിക്ക് കാരണമായി.

ഉത്തരവ് കിട്ടിയാലുടന്‍ നടപടി: വിദ്യാഭ്യാസ വകുപ്പ്

കൊച്ചി: മുഖ്യമന്ത്രിയുടെ ഉത്തരവ് കിട്ടിയാലുടന്‍ എറണാകുളം ചക്കരപ്പറമ്പിലെ പീസ് സ്‌കൂളിനെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ. സന്തോഷ്.

സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് മാനേജ്‌മെന്റിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ നിന്ന് സ്‌റ്റേ ഉത്തരവ് വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞാണ് സ്‌കൂള്‍ ഇത്രനാളും പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ ഉത്തരവിനനുസരിച്ചുള്ള നടപടിയുണ്ടാകും. നൂറ്റമ്പതോളം കുട്ടികളാണ് സ്‌കൂളില്‍ പഠിച്ചിരുന്നത്.

നിര്‍ദ്ദേശിച്ചാല്‍

അന്വേഷണമെന്ന് എന്‍ഐഎ

കൊച്ചി: പീസ് സ്‌കൂളിനെതിരെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ അന്വേഷിക്കുമെന്ന് എന്‍ഐഎ. നിലവില്‍ ഈ കേസ് എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ ഇല്ലെന്ന് കൊച്ചി യൂണിറ്റ് വ്യക്തമാക്കി.

നടപടി പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍: എസിപി

കൊച്ചി: പീസ് സ്‌കൂളിനെതിരെയുള്ള നടപടി പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി. ഇത്തരം സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. സ്‌കൂള്‍ ഡയറക്ടര്‍ വിദേശത്തേക്ക് കടന്നതിനാല്‍ പിടികൂടാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

India

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

Kerala

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.