കോട്ടയം: മൂക്കറ്റം കടത്തില്‍ മുങ്ങിയ സര്‍ക്കാര്‍ വീണ്ടും കടമെടുക്കാന്‍ ഒരുങ്ങുമ്പോള്‍ മറുവശത്ത് ധൂര്‍ത്ത് തുടരുന്നു. ചെലവ് ചുരുക്കി പ്രതിസന്ധി മറികടക്കേണ്ട സമയത്ത് ധനമന്ത്രി ഡോ. തോമസ് ഐസക്കിനും ഉദ്യോഗസ്ഥര്‍ക്കുമായി ആപ്പിള്‍ കമ്പനിയുടെ മൂന്ന് ലാപ്ടോപ്പും മൂന്ന് ഡെസ്ക് ടോപ്പും ഒരു ഐഫോണും വാങ്ങുന്നു. ഇതിന് ധനവകുപ്പ് ഭരണാനുമതിയും നല്കി. ഇതിന് 7.32 ലക്ഷം രൂപയാണ് വകയിരുത്തിയത്.
ഇതിനു പുറമേ സ്വതന്ത്ര സോഫ്ട്വെയറുകളെ സര്‍ക്കാര്‍ പിന്തുണയ്ക്കുമ്പോഴും എംഎസ് ഓഫീസ് പോലുള്ള വിലകൊടുത്തു വാങ്ങേണ്ട സോഫ്ട്വെയറുകളും സ്വന്തമാക്കുന്നുണ്ട്. ഇവ വാങ്ങുന്നത് നടപടിക്രമങ്ങള്‍ പാലിച്ചാണെങ്കിലും കടുത്ത പ്രതിസന്ധിയുള്ള സമയത്ത് ഇവ, അതും ആപ്പിളിന്റെ വില കൂടിയ ലാപ്പുകള്‍, വാങ്ങുന്നതിലെ അനൗചിത്യമാണ് പ്രശ്നം. ഇത് പാര്‍ട്ടി വേദികളില്‍ ചര്‍ച്ചയായി തുടങ്ങിയിട്ടുമുണ്ട്.
ഗുണമേന്മയുള്ളതും വിലകുറഞ്ഞതുമായ മറ്റ് കമ്പനികളുടെ ഉപകരണങ്ങള്‍ വിപണിയിലുള്ളപ്പോള്‍ വില കൂടിയ ‘ആപ്പിള്‍’ തെരഞ്ഞെടുത്തത് സാമ്പത്തിക ദുര്‍വ്യയവും ധൂര്ത്തുമാണെന്നാണ് ആക്ഷേപം.
മന്ത്രിക്ക് ഡെസ്ക് ടോപ്പും എംഎസ് ഓഫീസും
1.69 ലക്ഷം രൂപ മുടക്കിയാണ് ഡെസ്ക് ടോപ്പും എം.എസ് ഓഫീസ് സോഫ്ട് വെയറും ധനമന്ത്രി ഡോ. തോമസ് ഐസക്കിനായി വാങ്ങുന്നത്. ഇതിന് കെല്‍ട്രോണിനെ ചുമതലപ്പെടുത്തി ഉത്തരവും ഇറങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: