ടൊറാന്റോ: ലോകമാപ്പില്‍ നിന്ന് ഇന്ത്യയുടെ തലയായ കശ്മീരിനേയും, അരുണാചല്‍ പ്രദേശിനേയും വെട്ടിമാറ്റി ചൈനീസ് നിര്‍മ്മിത ഗ്ലോബുകള്‍. കാനഡയിലെ കടകളിലാണ് ഇന്ത്യയെ വികൃതമാക്കിയുള്ള ഗ്ലോബുകള്‍ വില്‍പ്പനയ്ക്കെത്തിയത്.
പുതിയ മാപ്പില്‍ തികച്ചും സ്വതന്ത്രമായ കശ്മീരും അരുണാചല്‍ പ്രദേനേയുമാണ് നമ്മുക്ക്കാണാന്‍ കഴിയുക. കഴിഞ്ഞ മാസം ഡിസംബറില്‍ കാനഡയില്‍ വില്‍പ്പനയ്ക്കെത്തിയ ഗ്ലോബുകളിലാണ് ഇത്തരം രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ഡിസംബറില്‍ തന്നെ ഇന്തോ കനേഡിയന്‍ സംഘടനകളും, കാനഡയിലെ ബിജെപി നേതാക്കളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അവര്‍ ഗ്ലോബിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ സുഷമാ സ്വരാജിന്റെ ശ്രദ്ധയിലേക്ക് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയ മാധ്യമങ്ങളും രാഷ്ട്രീയക്കാര്‍, ആരും തന്നെ ഇത് ശ്രദ്ധിച്ചതായി കണ്ടിട്ടില്ല.
അതേ സമയം, കാനഡയിലെ പലര്‍ക്കും ഇത്തരത്തിലുള്ള ഗ്ലോബുകളാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ പുതുവര്‍ഷത്തില്‍ മകളുടെ ആവശ്യപ്രകാരം ഗ്ലോബ് വാങ്ങിയ ഇന്ത്യോ-കനേഡിയന്‍ സ്വദേശിയായ സന്ദീപ് ദേശ്വാള് ആണ് ഇപ്പോള്‍ വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: