Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിഐമാരെ സ്റ്റേഷന്‍ ഓഫീസര്‍മാരായി നിയമിച്ച നടപടി പോലീസില്‍ പ്രതിഷേധത്തിന് കാരണമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 08:21 pm IST
inKannur

കണ്ണൂര്‍: സിഐമാരെ അവര്‍ ജോലിചെയ്യുന്ന സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരായി നിയമിച്ച സര്‍ക്കാര്‍ നടപടി പോലീസ് സേനയില്‍ പ്രതിഷേധത്തിന് കാരണമാകുന്നു. സംസ്ഥാനത്തെ 196 സിഐമാരെയാണ് ഗസറ്റ് പദവി നല്‍കി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി നിയമിച്ചത്.

ഗ്രേഡ് എസ്‌ഐമാരെ എസ്എച്ച്ഒമാരായി നിയമിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ഇത് തങ്ങളുടെ പ്രൊമോഷനെ ബാധിക്കുമെന്നും ഡയരക്ട് എസ്‌ഐമാര്‍ ആരോപിക്കുന്നു. ഭരണകക്ഷിയില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ എസ്എച്ച്ഒമാരായി നിയമിക്കുന്നത് വഴി സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകാനും കാരണമാകുമെന്നും സംശയിക്കുന്നു.

പോലീസ് സേനയില്‍ എസ്‌ഐമാര്‍ മുതല്‍ ഡിവൈഎസ്പി മാര്‍ വരെയുള്ള ഭൂരിഭാഗം ഉദ്യോഗസ്ഥരും ഭരണകക്ഷിയുടെ ഇംഗീതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ഗ്രേഡ് എസ്‌ഐമാരെ പ്രൊമോട്ട് ചെയ്ത് സിഐമാരാക്കി ഇവരെ എസ്എച്ച്ഒമാരാക്കുന്നതുവഴി ഭരണകക്ഷിക്ക് പൂര്‍ണ്ണ സ്വാധീനം പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്നതും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഇനിമുതല്‍ സ്റ്റേഷനുകളില്‍ ക്രമസമാധന പാലനവും കുറ്റാന്വേഷണവും രണ്ട് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണുണ്ടാവുക. ഡിവൈഎസ്പി, അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ എന്നിവര്‍ക്കാകും സ്റ്റേഷനുകളുടെ നേരിട്ടുള്ള നിയന്ത്രണം. നിലവില്‍ സിഐമാര്‍മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരാണ് ഗസറ്റഡ് റാങ്കിലുള്ളവര്‍.

സിഐമാര്‍ ചാര്‍ജ്ജിലുള്ള സ്റ്റേഷനുകള്‍ ഇന്നലെ മുതല്‍ ഗസറ്റഡായി മാറിയിട്ടുണ്ട്. ഒക്‌ടോബര്‍ 10ലെ മന്ത്രിസഭായോഗമാണ് സിഐമാരെ എസ്എച്ച്ഒ ആക്കാന്‍ തീരുമാനമെടുത്തത്. ക്രമസമാധാനവും കുറ്റാന്വേഷണവും രണ്ടുവിഭാഗമാക്കിയതോടെ ക്രമസമാധാനത്തിന്റെ ചുമതല സീനിയര്‍ എസ്‌ഐക്കും കുറ്റാന്വേഷണ വിഭാഗത്തിന്റെ ചുമതല തൊട്ടടുത്തുള്ള എസ്‌ഐക്കും ആകും.

കുറ്റാന്വേഷണത്തിന് പ്രത്യേകവിങ്ങും ആരംഭിക്കാനുള്ള നീക്കമുണ്ട്. ഗുരുതരമായ ക്രമസമാധാന പ്രശ്‌നവും കുറ്റകൃത്യവും എസ്എച്ച്ഒ നേരിട്ട് അന്വേഷിക്കും. എസ്‌ഐമാര്‍ തന്നെ എസ്എച്ച്ഒമാരായി തുടരുന്ന പോലീസ് സ്റ്റേഷനുകളില്‍ പ്രമാദമായ കേസുകള്‍ ഡിവൈഎസ്പി, അസി.കമ്മീഷണര്‍മാരാകും അന്വേഷിക്കുക.

പോലീസിലെ ഈ മാറ്റം ഏറെ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും ജില്ലയിലെ പതിമൂന്ന് സിഐമാര്‍ അവരവരുടെ സ്റ്റേഷനുകളില്‍ ഇന്നലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി ചുമതലയേറ്റു. ടി.കെ.രത്‌നകുമാര്‍ (കണ്ണൂര്‍ ടൗണ്‍) കെ.വി.പ്രമോദന്‍ (കണ്ണൂര്‍ സിറ്റി), എം.കൃഷ്ണന്‍ (വളപട്ടണം), എം.ആര്‍.ബിജു (ഇരിട്ടി), എ.കുട്ടികൃഷ്ണന്‍ (പേരാവൂര്‍), എ.വി.ജോണ്‍ (മട്ടന്നൂര്‍), കെ.ഇ.പ്രേമചന്ദ്രന്‍ (തലശ്ശേരി), ജോഷി ജോസ് (കൂത്തുപറമ്പ്), വി.വി.ബെന്നി (പാനൂര്‍), പി.കെ.സുധാകരന്‍ (തളിപ്പറമ്പ്), എം.ആസാദ് (പയ്യന്നൂര്‍), പി.പി.സുരേശന്‍ (ആലക്കോട്), വി.വി.ലതീഷ് (ശ്രീകണ്ഠപുരം) എന്നിവരാണ് ജില്ലയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി ചാര്‍ജ്ജെടുത്ത സിഐമാര്‍.

സിഐമാരുടെയും എസ്‌ഐമാരുടെയും അധികാരങ്ങള്‍ വെട്ടിച്ചരുക്കിയ നടപടി ഉദ്യോഗസ്ഥരിലും അപ്രിതിക്ക് കാരണമായിട്ടുണ്ട്. സിഐമാര്‍ക്ക് രണ്ട്-മൂന്ന് സ്റ്റേഷനുകളുടെ ചുമതലയുണ്ടായിരുന്നു. എസ്‌ഐമാര്‍ അതാതു സ്റ്റേഷനുകളിലെ മേലുദ്യോഗസ്ഥനായിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ സിഐമാര്‍ ഒരു സ്റ്റഷില്‍ എസ്എച്ചഒ ആയും ഈ സ്റ്റേഷനിലെ എസ്‌ഐമാര്‍ അതേസ്റ്റേഷനില്‍ എസ്എച്ച്ഒമാരായ സിഐയുടെ കീഴില്‍ രണ്ടാമനോ മൂന്നാമനോ ആയി ജോലിചെയ്യേണ്ട അവസ്ഥയാണുള്ളത്.

കണ്ണൂര്‍പോലുള്ള ജില്ലകളില്‍ വ്യാപകമായ അക്രമങ്ങളും കൊലപതാകങ്ങളും നടക്കുക പതിവാണ്. പോലീസിലെ പുനര്‍വിന്യാസം ഇത് വര്‍ദ്ധിപ്പിക്കാനേ കാരണമാകുകയുള്ളൂ. കുറ്റാന്വേഷണവും ക്രമസമാധാനവും വെവ്വേറെ ആക്കണമെന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇത് വ്യത്യസ്ത വിഭാഗമായി മാറ്റാന്‍ കാരണമായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.