കണ്ണൂര്‍: 2020ഓടെ സംസ്ഥാനത്ത് നിന്ന് മന്തുരോഗം തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ദേശീയ മന്തുരോഗ സമൂഹ ചികില്‍സാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് കക്കാട് കാനന്നൂര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്ലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വഹിക്കും. കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ഇന്ദിര പ്രേമാനന്ദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യാതിഥിയാവും. ഡിഎംഒ ഡോ.കെ.നാരായണ നായിക് മുഖ്യപ്രഭാഷണം നടത്തും.
ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മന്തുരോഗ സാധ്യത കൂടുതലുള്ള പ്രദേശത്തെ തദ്ദേശവാസികള്‍ക്കും ജനുവരി 3 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ ഒരു ഡോസ് ഡിഇസി, ആല്‍ബന്റസോള്‍ ഗുളികകള്‍ നല്‍കുന്നതാണ് പദ്ധതി.
















