കണ്ണൂര്‍: എട്ട് മാസമായി മുടങ്ങിക്കിടക്കുന്ന കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് റേഷന്‍ കട ഡീലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. റേഷന്‍ കടക്കാരുടെ സഹനശക്തിയെ പരീക്ഷിക്കരുതെന്നും ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നവരെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി ബി.സഹദേവന്‍ പറഞ്ഞു. കെ.കെ.പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. സി.രാജന്‍, പി.വി.ശിവന്‍, എന്‍.സുരേഷ് എന്നിവര്‍ സംസാരിച്ചു.
















