പിലാത്തറ: ഗാന്ധിയനും ഹരിദ്വാര്‍ അയ്യപ്പക്ഷേത്രം മുന്‍ മേല്‍ശാന്തിയുമായ പഴിച്ചയില്‍ ചേറ്റൂര് ഗോവിന്ദന്‍ നമ്പൂതിരി നവതിയുടെ നിറവില്‍. ചേറ്റൂര്‍ തറവാട്ടില്‍ ജനിച്ച ഇദ്ദേഹം ഉപനയനാദികള്‍ക്ക് ശേഷം ഖാദിവസ്ത്രം സ്വീകരിച്ച് രാജ്യമാകെ ചുറ്റി സ്വതന്ത്ര്യ സമര ജാഥകളിലും പൊതുസമ്മേളനങ്ങളിലും സജീവമായിരുന്നു. ഹരിദ്വാര്‍ അയ്യപ്പക്ഷേത്രത്തില്‍ പൂജാരിയായപ്പോള്‍ പല ദേശീയ നേതാക്കളുമായും ഉറ്റ സൗഹൃദം ഉണ്ടാക്കി. ഗ്രാമ ക്ഷേത്രമായ അറത്തില്‍ ശ്രീഭദ്രപുരം ക്ഷേത്രത്തില്‍ മേല്‍ശാന്തിയെന്ന നിലയിലും ആദരവ് പിടിച്ചുപറ്റി.
വിശ്രമ ജീവിതത്തിനിടയിലും രാഷ്‌ട്രീയ സാമൂഹ്യപരിപാടികളിലും പൊതുചടങ്ങുകളിലും സജീവ സാന്നിധ്യമായിരുന്നു. വലിയൊരു സുഹൃദ് വലയത്തിന്റെയും ഉടമയാണ്. തെക്കെ ചേറ്റൂര്‍ തറവാട്ടില്‍ നടന്ന നവതി ആഘോഷത്തില്‍ ഗോവിന്ദന്‍ നമ്പൂതിരിയെയും പത്‌നി ദേവകി അന്തര്‍ജ്ജനത്തെയും ആദരിച്ചു.
ആദരസദസ്സില്‍ ഒ.കെ.പരമേശ്വരന്‍ നമ്പൂതിരി പൊന്നാടയണിയിച്ചു. കല്ലംവള്ളി മാധവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വെദിരമന വിഷ്ണു നമ്പൂതിരി, കുടല്‍വള്ളി കേശവന്‍ നമ്പൂതിരി, കാരക്കാട് കേശവന്‍ നമ്പൂതിരി, കുടല്‍മന കേശവന്‍ നമ്പൂതിരി, കെ.എസ്.നാരായണന്‍ ഭട്ടതിരി, മംഗലം പദ്മനാഭന്‍ നമ്പൂതിരി, എം.വാസുദേവന്‍ നമ്പൂതിരി, കല്ലായി വിഷ്ണു നമ്പൂതിരി, തൃക്കാരിയൂര്‍ ചേറ്റൂര്‍ ജയനാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
സൗഹൃദ കൂട്ടായ്‌മയില്‍ ബിജെപി മേഖലാ വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരന്‍ പൊന്നാടയണിയിച്ചു. ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ശങ്കരന്‍ കൈതപ്രം, വിജയന്‍ മാങ്ങാട്, കെ.സജീവന്‍, പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി ടി.സി.എസ്.നമ്പൂതിരി, കെ.കെ.എസ്.നമ്പൂതിരി, ഒ.കെ.വിഷ്ണു നമ്പൂതിരി, വെള്ളിയോട്ട് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
















