ന്യൂദല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ദല്‍ഹിയില്‍ വ്യോമ- റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടു.
ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ 90 സര്‍വീസുകള്‍ വൈകി.
54 ആഭ്യന്തര സര്‍വീസുകള്‍ വൈകി, 17 സര്‍വീസുകള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. 11 അന്തര്‍ദ്ദേശീയ സര്‍വീസുകളും വൈകി, എട്ടെണ്ണം തിരിച്ചുവിട്ടു.
രാജ്യതലസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത് 6.4 ഡിഗ്രി സെല്‍ഷ്യസാണ്. ഈ വര്‍ഷത്തെ ഏറ്റവും മോശം കാലാവസ്ഥയാണ് ഇന്നലെ അനുഭവപ്പെട്ടതെന്ന് ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ട് എം.ഡി ആര്‍ കെ ജീനാമണി പറഞ്ഞു.
















