മട്ടന്നൂര്‍: അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഹര്‍ത്താലിനിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മട്ടന്നൂര്‍ യൂനിറ്റ് യോഗം പ്രതിഷേധിച്ചു. അക്രമരാഷ്‌ട്രീയത്തിന്റെ പേരില്‍ ആഹ്വാനം ചെയ്യപ്പെടുന്ന ഹര്‍ത്താലില്‍ കച്ചവടക്കാര്‍ നിരന്തരം ബലിയാടാവുകയാണ്. കച്ചവട സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്ന നടപടി ശരിയല്ലെന്നും ഇനിമുതല്‍ ഇത്തരം ഹര്‍ത്താലുമായി യാതൊരു കാരണവശാലും വ്യാപാരികള്‍ സഹകരിക്കിയെന്നും യോഗം തീരുമാനിച്ചു. കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി രാഷ്‌ട്രീയ പാര്‍ട്ടികള്‍ വ്യാപാരികളുടെ തീരുമാനത്തോട് സഹകരിക്കണമെന്നും വിഷയം ചര്‍ച്ച ചെയ്യുന്നതിനായി രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളേയും പങ്കെടുപ്പിച്ചു കൊണ്ട് യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി.വി.അബ്ദുള്‍ അസീസ്, കെ.പി.രമേശന്‍, കെ.പി.ഗംഗാധരന്‍, കെ.അബ്ദുള്‍ റസാഖ് എന്നിവര്‍ സംസാരിച്ചു.
















