അടിമാലി: വാറ്റുചാരായവുമായി ഹോം ഗാര്‍ഡും, കൂട്ടാളിയും അറസ്റ്റില്‍.
മൂന്നാര്‍ സ്റ്റേഷനിലെ ചിത്തിരപുരം രാജു മന്ദിരത്തില്‍ അജി(48), നല്ലതണ്ണി സ്വദേശി രാജേഷ് രാജഗോപാല്‍(38) എന്നിവരാണ് 650 മില്ലി ചാരായവുമായി പിടിയിലായത്. വാഹന പരിശോധനയ്‌ക്കിടെ ചിത്തിരപുരം ചെകുത്താന്‍ മുക്കിന് സമീപം വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓമ്‌നി വാനില്‍ നിന്നാണ് വെള്ളത്തൂവല്‍ എസ്‌ഐ എസ്.ശിവലാല്‍ ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
















