മലയിന്‍കീഴ്: മലയിന്‍കീഴ് പെണ്‍പള്ളിക്കൂടം ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് മലയിന്‍കീഴ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് തിരഞ്ഞെടുത്തത്. മികവിന്റെ കേന്ദ്രമാക്കി മാറ്റുന്ന സ്കൂളിന്റെ സമഗ്രവികസനത്തിന് 8.55 കോടി രൂപയുടെ ഡിപിസി അംഗീകാരം ലഭിച്ചു. 5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക പൊതുജന പങ്കാളിത്തത്തോടെ ശേഖരിച്ച് പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി നടന്ന ആശയ വിനിമയ സദസ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. ഐ.ബി. സതീഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരിയും മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രന്‍നായരും ജില്ലാപഞ്ചായത്തംഗം വി.ആര്. രമാകുമാരി, സാഹിത്യകാരന് ഡോ പി.കെ. രാജശേഖരന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പില്രാധാകൃഷ്ണന്, സിഎടി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: