മുസാഫര്‍നഗര്‍: 2013ലെ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മന്ത്രി സുരേഷ് റാണ, ബിജെപി എംഎല്‍എ സംഗീത് സോം, ബിജെപി എംപി ഭര്‍തേന്ദു സിങ് എന്നിവര്‍ക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി.
കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റില്‍ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയതിനു പിന്നാലെയാണ് പ്രാദേശിക കോടതി ഇത് റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മധു ഗുപ്ത ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
















